by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വാഷിങ്ടൺ: വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകത്തെ വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്കയിൽ നാൽപതിനായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷം പേടകത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് പേടകം വെടിവെച്ച് വീഴ്ത്താൻ പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് പെന്റഗൺ വ്യക്തമാക്കിയിട്ടില്ല. ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗൺ ഇതേക്കുറിച്ച് പറഞ്ഞത്.

by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: കൂട്ട അവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും. ഓഫീസ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയിൽ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നൽകിയിരുന്നു. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. 63 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ ഇന്നലെ 42 ജീവനക്കാരാണ് ഇല്ലാതിരുന്നത്. രണ്ടാം ശനി, ഞായർ അവധികൾ ചേർത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവർ. ഇതിൽ 20 പേർ മാത്രമാണ് അവധി അപേക്ഷ നൽകിയത്.

22 ജീവനക്കാർ അനധികൃതമായിട്ടാണ് അവധിയെടുത്തത്. തഹസിൽദാർ എൽ കുഞ്ഞച്ചനടക്കമുള്ളവർ ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോൺസർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കളക്ടർ അന്വേഷിക്കും. കോന്നി താലൂക്ക് ഓഫീസിലെത്തിയ ജനം വലഞ്ഞതിനെത്തുടർന്ന്, എംഎൽഎ ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തിയിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി അഞ്ചു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് നിർദേശിച്ചതായി റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ കൂട്ട അവധി ഏതു വിധത്തിലും പ്രോത്സാഹിപ്പിക്കാനാകുന്നതല്ല. അവധി അപേക്ഷ ഒരുമിച്ച് ഉദ്യോഗസ്ഥന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ മേലധികാരി അതിന് ഉത്തരം പറയേണ്ടി വരും, മന്ത്രി പറഞ്ഞു.
by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി ∙ പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഹ്വാനം പിൻവലിക്കാൻ തീരുമാനിച്ചത്.

മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നു വിശദീകരിച്ചാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’യായി ആചരിക്കാൻ നിർദേശിച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചിരുന്നു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ, പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം മൃഗസംരക്ഷണ ബോർഡ് നടത്തിയത്. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.
by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നഗരത്തിൽ വൻ തീ പിടുത്തം. ഡിപിഐ ജംഗ്ഷനിലെ അക്വേറിയം ഷോപ്പിനാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. കെട്ടിടത്തിലേക്ക് ഉള്ളത് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രയാസം നേരിട്ടു.

തീ പിടിച്ച കെട്ടിയത്തിന് തൊട്ടടുത്ത് നിരവധി വീടുകളുണ്ട്. പരിസരവാസികളെ ഒഴിപ്പിക്കുന്നു. അഗ്നിശമന സേനയും നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. മറ്റ് ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കും.

by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ കേളേശ്വരം ഭാഗത്ത് നിന്നും KL 21 K 1744 നമ്പർ HONDA DIO സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്ന 31.51 ഗ്രാം എം ഡി എം എ യുമായി കേളേശ്വരം ആലുവിള സ്വദേശി 28 വയസുള്ള അജയ് കൃഷ്ണ, പഴയ കാരയ്ക്കാമണ്ഡപം സ്വദേശി 27 വയസുള്ള ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന രാഹുൽ രാജൻ എന്നിവരെ പിടികൂടി ഒരു എൻ ഡി പി എസ് കേസ് എടുത്തു.

രാത്രി പന്ത്രണ്ട് മുതൽ വെളുപ്പിന് നാല് മണിവരെയാണ് ഇത്തരത്തിൽ എം ഡി എം എ യുമായി സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന നടത്തുന്നതാണ് ഇവരുടെ ശൈലി. ഇവരിൽ നിന്നും എം ഡി എം എ വാങ്ങുവാൻ വരുന്നവർ ഇവർക്കിടയിൽ സുപരിചിതമായ ചില കോടുകൾ പറഞ്ഞാണ് സാധനം വാങ്ങുന്നത്. ഈ പ്രദേശത്തെ മയക്കുമരുന്ന് റായ്ക്കറ്റുകളിൽ പ്രമുഖരാണ് ഇപ്പോൾ എക്‌സൈസ് പിടിയിലാക്കുന്നത്. തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബു പറഞ്ഞു. പിടികൂടിയ സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽരാജൻ,അക്ഷയ് സുരേഷ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മഞ്ചു വർഗീസ്, ഡ്രൈവർ അനിൽ കുമാർ, എന്നിവരും പങ്കെടുത്തു.

by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ഇതോടെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി.

Recent Comments