by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പെരുമ്പാവൂര്‍ കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനി പരിസരത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.
മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.


by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വൈ ഐ പി (യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം) ശാസ്ത്രപഥം ആറ്റിങ്ങൽ സബ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല പി. സജിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലബ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ.എസ്, ട്രെയിനർമാരായ ബീനു. വി നാഥ്, അഭിലാഷ്, സജിത എന്നിവർ ക്ലാസുകൾ നയിച്ചു.


by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഭിഭാഷക പ്രാക്ടീസിന് ബാർ കൗൺസിൽ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യോഗ്യത പരീക്ഷ എൻറോൾമെന്റിന് മുമ്പ് നടത്തണോ പിന്നീട് നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തിൽ നിഷ്കർഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകൾ ഒന്നും പാടില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് യോഗ്യത പരീക്ഷ ശരിവച്ചത്.

ബിരുദമെടുത്താലും ജോലി ചെയ്യുന്നതിന് വീണ്ടും പരീക്ഷ പാസാവണമെന്നത് മറ്റ് പ്രൊഫഷനുകളിൽ ഇല്ലാത്ത രീതിയാണെനന്നായിരുന്നു ഹർജിക്കാരുടെ വാദിച്ചത്. എന്നാൽ അടിസ്ഥാന വിവരം പരിശോധിക്കാനാണ് പരീക്ഷയെന്നായിരുന്നു ബാർ കൗൺസിൽ വാദിച്ചത്. അഭിഭാഷകരായി ദീർഘകാലം പ്രാക്ടീസ് ചെയ്യാത്ത നിയമ ബിരുദധാരികൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുമ്പോൾ യോഗ്യത പരീക്ഷ പാസാകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. 77-1 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തിലാണ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സെഞ്ചുറിയും കരിയറിലെ ഒമ്പതാം സെഞ്ചുറിയുമാണ് രോഹിത് നാഗ്പൂരില്‍ നേടിയത്.

നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് ഉറച്ചു നിന്ന രോഹിത് 171 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. 103റണ്‍സുമായി ക്രീസിലുള്ള രോഹിത്തിനൊപ്പം 12റണ്‍സോടെ രവീന്ദ്ര ജഡേജയാണ് ക്രീസില്‍.

by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കും ആര്‍ഭാടത്തിനും വേണ്ടിയാണ് ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നതെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നികുതി വര്‍ധന പിടിവാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമന്ത്രി പിടിവാശി ഭൂഷണമാക്കരുത്. ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ മുന്നില്‍ പലവട്ടം അദ്ദേഹം തോറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ പിടിവാശികളും ജനങ്ങള്‍ വകവച്ചുകൊടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്‌ളര്‍ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണ്. യുഡിഎഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച വമ്പിച്ച പ്രക്ഷോഭങ്ങളാണ് ഈ ഏകാധിപതിയെ മുട്ടുകുത്തിക്കാന്‍ സഹായിച്ചത്. സമരത്തോടും മാധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണെന്നും സുധാകരന്‍ പറഞ്ഞു.
by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. നല്ലേപ്പുള്ളി സ്വദേശി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവർക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെയാണ് അനിത തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്ന് പൊലീസ് ഡോക്ടർമാരുടെ വിശദമൊഴി എടുത്തേക്കും. പ്രസവവേദന വരാത്തതിനെ തുടര്‍ന്നായിരുന്നു അനിതയ്ക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Recent Comments