by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് കേസ്. എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകി. നെടുമങ്ങാട് പൊലീസ്, ജീവനക്കാരിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം : കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടി. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അവശേഷിച്ച പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുകയാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ വടിവാൾ വീശുകയും പ്രാണരക്ഷാർത്ഥം വെടിവെച്ചെന്നാണ് പൊലീസ് ഭാഷ്യം.

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കാക്കനാട് നിന്ന് തട്ടികൊണ്ടുപോയി അടൂരില്‍ വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തിനിടെ ഇന്ന് രാവിലെയാണ് സംഭവങ്ങളുണ്ടായത്. ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കാരണമെന്നാണ് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അക്രമി സംഘത്തിലെ ഒരാളുടെ കാര്‍ ലിബിൻ വർഗീസ് മറിച്ചു വിറ്റിരുന്നു. ഇതിന്‍റെ പണം നിരവധി തവണ ആവശ്യപെട്ടിട്ടും കിട്ടാത്തതിനാൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ലിബിൻ വർഗീസിനൊപ്പം തട്ടിക്കൊണ്ടു പോയ ഭാര്യയെ തൊട്ടടുത്തു തന്നെ സംഘം ഉപേക്ഷിച്ചിരുന്നു.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദേശം ജനുവരി 29, 30 തീയതികളിൽ
ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്‌റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂവരന്മാര്‍ക്ക് ആശംസ നേരാനെത്തി. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്‌റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ, മാഞ്ഞൂര്‍ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. ഇ ടി അജിത് കുമാറാണ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വീണത്. പ്രവാസിയില്‍ നിന്ന് 20000 രൂപയും ഒരു കുപ്പി സ്‌കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
യുകെയില്‍ നിന്ന് എത്തി പഞ്ചായത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ച പ്രവാസിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കഴിഞ്ഞയാഴ്ച 5000 രൂപയും ഒരു കുപ്പി സ്‌കോച്ചും കൈക്കൂലിയായി വാങ്ങിയിരുന്നു. വലിയ പദ്ധതിയായതിനാല്‍ കൈക്കൂലിയായി നല്‍കിയത് കുറഞ്ഞുപോയെന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതായും എന്‍ജിനീയര്‍ അറിയിച്ചു. തുടര്‍ന്ന് വ്യവസായി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സിന്റെ നിര്‍ദേശം അനുസരിച്ച് 20,000 രൂപയും സ്‌കോച്ചുമായി പ്രവാസി പഞ്ചായത്തില്‍ എത്തി. തുടര്‍ന്ന് 20000 രൂപയും ഒരു കുപ്പി സ്‌കോച്ചും അസി. എന്‍ജിനീയര്‍ക്ക് നല്‍കി. സ്‌കോച്ച് വൈകീട്ട് ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു. പ്രവാസി ഓഫീസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം അജിത് കുമാറിനെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി നല്‍കിയ പണം വിജിലന്‍സ് നല്‍കിയ നോട്ട് ആണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം. സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേര് വൈലോപ്പള്ളി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ പിശകുകള്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം കവിത എടുത്തു ചേര്‍ത്തപ്പോള്‍ സംഭവിച്ച പിശകുമാത്രമാണ് ഇതെന്നും പ്രബന്ധത്തിനെ ഇതിന്റെ പേരില്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ചിന്തയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021 ലാണ് പിഎച്ച്.ഡി. നല്‍കിയത്.
Recent Comments