by Midhun HP News | Jan 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: ആലപ്പുഴ തൊട്ടപ്പള്ളിയിൽ കായലിൽ ചാടിയ പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കിളിമാനൂർ സ്വദേശി വിഷ്ണുവിനെ കിളിമാനൂരിലെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ മോർണിംഗ് ബേർഡ്സ് ആദരിച്ചു. കിളിമാനൂർ ആർ ആർ വി ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക വിഷ്ണുവിന് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ സന്തോഷ് സ്വാഗതം പറഞ്ഞു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, വാർഡ് മെമ്പർ ‘മോഹൻകുമാർ, അഡ്വ. ശ്രീകുമാർ, സ്കൂൾ പി ടി എ പ്രസിഡന്റ് അനൂപ് ജി. നായർ. ഹെഡ് മാസ്റ്റർ വേണു, ജി. പോറ്റി, ബിജു എന്നിവർ സംസാരിച്ചു.

by Midhun HP News | Jan 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല രാമന്തളി സ്വദേശി അങ്കുടു എന്ന് വിളിക്കുന്ന ബൈജുവിനെയാണ് വർക്കല പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ഇക്കഴിഞ്ഞ 2022 ജൂലായ് 28 ന് തിരുവനന്തപുരം റെയിഞ്ച് ഐ ജി ,ആർ നിശാന്തിനി ഐ പി എസിന്റെ നിർദ്ദേശപ്രകാരം കാപ്പ ചുമത്തിയിരുന്നു.
ഉത്തരവ് പ്രകാരം 6 മാസത്തെ കാലാവധിയിൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്നിരിക്കെയാണ്, കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ഇന്ന് വെളുപ്പിന് 3.30 മണിയോടെ ഇയാളെ വർക്കല ചിലക്കൂർ ഭാഗത്ത് കാണപ്പെടുകയും പോലീസ് പിടികൂടുകയും ചെയ്തത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതി കൂടിയാണ് പിടിയിലായ ബൈജു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

by Midhun HP News | Jan 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജി. തുളസീധരൻ പിള്ള, എസ്.ഷീജ എസ്.ഗിരിജ, പി.ഉണ്ണികൃഷ്ണൻ, ഷീല എ.എസ്, ഇ. വിജയകുമാരൻ നമ്പൂതിരി, എസ്. വേണുഗോപാൽ, മൂഴിയിൽ സുരേഷ്, സി. അഞ്ജു, മധു .ജി.ആർ, പുലരി ആർ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jan 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ്റെ അക്രമം, നിരവധി യാത്രികർക്ക് മർദ്ദനം ഏറ്റു, ബസിൻ്റെ ചില്ല് അടിച്ചു തകർത്തു. വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ആർ.എൻ.ഇ 895 നമ്പർ ബസിൽ കണിയാപുരത്ത് നിന്നും കയറിയ യാത്രക്കാരൻ ആണ് അക്രമാസക്തം ആയത്. ബസിൽ ബഹളം ഉണ്ടാക്കുകയും മറ്റുള്ളവരെ ശല്യം ചെയ്യുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത രണ്ടു യാത്രക്കാരെയും ഇദ്ദേഹം മർദ്ദിച്ചു. ആറ്റിങ്ങൽ സ്റ്റാൻഡിൽ എത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ റോഡരുകിൽ കിടന്ന പാറ കഷ്ണം എടുത്ത് ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും എറിഞ്ഞു തകർത്തു.

യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇദേഹത്തെ പിടികൂടുകയും സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ വച്ച് ഇദ്ദേഹം അക്രമാസക്തനാവുകയും ജീവനക്കാരെ ആമിക്കുകയും ചെയ്തു. ഡിപ്പോയിലെത്തി ആറ്റിങ്ങൽ പോലീസ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജീവനക്കാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ചോദ്യങ്ങളോട് ഇയാള് പ്രതികരിക്കുന്നില്ല. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തി ആണെന്ന് പോലീസ് സംശയിക്കുന്നു.
by Midhun HP News | Jan 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ ബസ് തട്ടി തിരുവനന്തപുരം പെരുങ്കടവിളയില്‍ രണ്ടുവയസുകാരന്‍ മരിച്ചു. സഹോദരന്‍ വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. കുറ്റിയാണിക്കാട് അനീഷിന്റെ മകന്‍ വിഗ്നേഷ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

by Midhun HP News | Jan 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Recent Comments