വീടിനു നേരെ പടക്കമെറിഞ്ഞ  പ്രതികൾ അറസ്റ്റിൽ

വീടിനു നേരെ പടക്കമെറിഞ്ഞ പ്രതികൾ അറസ്റ്റിൽ

വീടിനു നേരെ പടക്കം ഏറു നടത്തിയ പ്രതികൾ അറസ്റ്റിൽ. ചെറുവള്ളി മുക്ക് കാട്ടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടിന്റെ മുൻവശം നശിപ്പിക്കുകയായിരുന്നു. അക്കരവീട്ടിൽ കവിതയുടെ മകളുടെ ഭർത്താവും കൂട്ടുകാരനും കൂടിയാണ് ഒരു ബൈക്കിൽ എത്തി ഈ കൃത്യം നിർവഹിച്ചത്. ഒന്നാം പ്രതി റപ്പായി എന്നു വിളിക്കുന്ന ശ്രീനാഥ് ഇയാളുടെ ഭാര്യ പിണങ്ങി പോയതിലുള്ള വിരോധത്തിലാണ് ഈ കൃത്യം നിർവഹിച്ചത്. ആറ്റിങ്ങൽ വേലാംകോണം ശിവശക്തി വീട്ടിൽ ശ്രീനാഥ് റപ്പായി (26), അഞ്ചുതെങ്ങു അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ വിഷ്ണു (ജഗ്ഗു)(22 ) എന്നിവരെയാണ്‌ റൂറൽ എസ്‌പി ശിൽപ ഡി ഐപിഎസിൻറെ സമയോചിതമായ ഏകോപനത്തിലൂടെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്എച് ഒ ജി ബി മുകേഷ്, എസ് ഐ ശാലു ഡി ജെ, സി പി ഒ മാരായ നൂറുൽ അമീൻ, അരവിന്ദ്, മുസ്സമിൽ, അഞ്ചുതെങ് എസ്‌ഐ സജീവ്, എസ് സി പി ഒസജു, സി പി ഒ ഷംനാസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ JFMC III കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷൻ ശുപാർശ നൽകി

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷൻ ശുപാർശ നൽകി

തിരുവനന്തപുരം: ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നതിനാണ് യുവജന കമ്മീഷൻ ശിപാർശ നൽകിയത്.

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.

സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്‌കോളർഷിപ്പിന് അർഹയതയുണ്ടാകു.

പരമാവധി 5,00,000 രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524 എന്ന നമ്പറിലോ scholarship.dmw@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

സുഹൃത്തിന്റെ  ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ

സുഹൃത്തിന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ

തൃശൂര്‍: കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.

2011 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പ്രതി, കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. പരിചയക്കാരനായ പ്രതി, പൂവ് പറിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് കടയില്‍ പോയപ്പോള്‍ പ്രതിയെ കണ്ടു ഭയന്ന പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത ഗുരുവായൂര്‍ പൊലീസാണ് പ്രതിയെ പിടികൂടുന്നത്.

ഫ്രൂട്ട്സ് കച്ചവടത്തിൻ്റെ മറവിൽ ലഹരി വില്പന: ഒരാൾ അറസ്റ്റിൽ

ഫ്രൂട്ട്സ് കച്ചവടത്തിൻ്റെ മറവിൽ ലഹരി വില്പന: ഒരാൾ അറസ്റ്റിൽ

മലയിൻകീഴ്: ഫ്രൂട്ട്സ് കച്ചവടത്തിൻ്റെ മറവിൽ ലഹരി വില്പന നടത്തിയ കച്ചവടക്കാരനെ എക്സൈസ് പിടികൂടി. മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് എതിർവശത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുകയും ഇതിൻ്റെ മറവിൽ വൻ തോതിൽ എം ഡീ എം എ എത്തിച്ച് ചില്ലറ വിൽപ്പന നടത്തി വരികയും ചെയ്ത കാട്ടാക്കട എട്ടിരുത്തി കൊല്ലോടു 110 കെ വി സബ് സ്റ്റേഷന് സമീപം ലക്ഷ്മി ഭവനിൽ ശ്യാം (27) ആണ് പിടിയിലായത്. നാളുകളായി ഇയാള് എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു. കാട്ടാക്കട, മലയിൻകീഴ് ഭാഗത്ത് നിന്നുള്ള യുവാക്കളാണ് ശ്യാമിൻ്റെ ഉപഭോക്താക്കൾ.

കരിമഠം ഭാഗത്ത് നിന്നും മൊത്ത വിതരണക്കാർ മലയിൻകീഴ് ഉൾപെടെ വിവിധ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം എം ഡി എം എ എത്തിക്കും. ഇടനിലക്കാരൻ ഇവ .05 ശതമാനത്തോളം അളവിൽ ചെറു പൊതികളാക്കി ആവശ്യക്കാർക്ക് നൽകുകയാണ് രീതി. പൊതുവിൽ ആളുകളോട് നല്ല പെരുമാറ്റം ഉള്ള ശ്യാമിൻ്റെ അറസ്റ്റ് ആളുകളിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം മാരകമായ എം ഡി എം എ യുവാക്കൾക്കിടയിൽ പടരുന്നതിൻ്റെ ആശങ്കയും ഉണ്ട്. ആരൊക്കെയാണ് ഇവ വിൽപന നടത്തുന്നത് എന്നോ ഉപയോഗിക്കുന്നത് എന്നോ അറിയാൻ കഴിയാത്തത് ആളുകളിൽ ഭീതിയുളവാക്കുന്നുണ്ട്. അതെ സമയം എക്സൈസ് ഈ വിഷയത്തെ കുറിച്ച് ഗൗരവവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇൻസപെക്ടർ രതീഷ് പറഞ്ഞു. കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ എം ഡി എം എ സഹിതം പിടികൂടിയത്.

എക്സൈസ് പ്രവന്റ്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, ഡി,സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, ആർ ഹർഷകുമാർ, എസ് മണികണ്ഠൻ, എം ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും

സംസ്ഥാനപാതയിൽ വാമനപുരം അമ്പലമുക്കിൽ കാറും ഫർണിച്ചർ കയറ്റിവന്ന മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.

സംസ്ഥാനപാതയിൽ വാമനപുരം അമ്പലമുക്കിൽ കാറും ഫർണിച്ചർ കയറ്റിവന്ന മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.

വാമനപുരം അമ്പലമുക്കിൽ കാറും ഫർണിച്ചർ കയറ്റി വന്ന മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പും കിളിമാനൂർ ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന ചിറയിൻകീഴ് മുടപുരം സ്വദേശി ഹരി (33) ഗുരുതരമായി പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ ആലുവ സ്വദേശി നാസറിനും പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട്ടിൽ ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി.