by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: സ്കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു. കൊട്ടിയം ഉമയനല്ലൂര്‍ കല്ലുകുഴിയില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.
by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പിഎഫ്ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. ഡയറിയും തിരിച്ചറിയൽ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: തസ്തിക നിർണയ നടപടികൾ ഉടൻ പൂർത്തിയാക്കി അധ്യാപക നിയമങ്ങൾക്ക് എത്രയും വേഗം അംഗീകാരം നൽകണമെന്ന് കെ പി എസ് ടി എ പഴയകുന്നുമ്മേൽ, കിളിമാനൂർ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജൂലൈ 15ന് തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി പുതിയ നിയമനങ്ങൾ അംഗീകരിക്കുകയും, പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് പുതുതായി നിയമനം നടത്തുകയും ചെയ്തുകൊണ്ടിരുന്ന സമ്പ്രദായം സർക്കാർ അട്ടിമറിച്ചു എന്ന് സംഘടന ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് അപ്രഖ്യാപിത നിയമന നിരോധനം ആണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും, സ്കൂളുകളിൽ ഡിവിഷൻ വർദ്ധിക്കുന്നതിനനുസരിച്ച് അധ്യാപകരെ കൂടി നിയമിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്കകൾ എത്രയും വേഗം ദൂരീകരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.
കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ ജനിൻ. ജി എൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് വെള്ളല്ലൂർ സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ തിരുവനന്തപുരം റവന്യൂ ജില്ലാ ട്രഷറർ എ ആർ ഷമീം യോഗം ഉദ്ഘാടനം ചെയ്തു. വിഷ്ണു പിജി, സാജൻ പി എ, ബി ആർ ബിജു കുമാർ,ലാജി ജി എൽ, എന്നിവർ യോഗത്തിൽ സംസാരിച്ചു. പി വിജയകുമാരി നന്ദി രേഖപ്പെടുത്തി.

by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമിന്നുള്ളിലെ വെൻറ്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തുങ്ങി മരിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ബാത്ത്റൂമിന്‍റെ വാതിൽ ചവിട്ടി തുറന്ന് നോക്കുമ്പോൾ ആണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തി. തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബസിനുള്ളിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സംഗീത ബസ്സിനുള്ളിൽ യാത്ര ചെയ്തു വന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച തമിഴ്നാട് മധുര സോളവന വില്ലേജിൽ ഭഗവതി (37)യെയാണ് യാത്രക്കാരും ആറ്റിങ്ങൽ പോലീസും ചേർന്നു പിടികൂടിയത്. തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന ഇവരുടെ സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ട്. ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ അനൂപ് എ എൽ, എ എസ് ഐ താജുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ധ്യ, സഫീജ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീരിന്റെ പ്രത്യേകാധികാരം പുനസ്ഥാപിക്കണമെന്നും അതിന് ശേഷം മാത്രം ചര്‍ച്ച നടത്താമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ‘2019 ഓഗസ്റ്റ് അഞ്ചിലെ അനധികൃത നടപടി ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുവെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് യുഎന്‍ പ്രമേയങ്ങള്‍ക്കും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷത്തിനും അനുസൃതമായിരിക്കണം. അല്‍ അറേബ്യയ്ക്ക് നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ വക്താവിനെ ഉദ്ധരിച്ചുള്ള ട്വീറ്റില്‍ പറയുന്നു.
Recent Comments