by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മകള്‍ പഠിക്കുന്ന സ്‌കൂളില്‍ ഡ്രൈവറായി അമ്മയെത്തുമ്പോള്‍ ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളിന് ഇതു പുതുചരിത്രം. ഇടയ്ക്കിടെ സഡന്‍ ബ്രേക്കിടുന്ന ജീവിതത്തെ അതിദൂരം ഓടിക്കാനുള്ള ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്ന് സുജ പറയുന്നു.
പി.ടി.എ. ഫണ്ട് വകയിരുത്തി വാങ്ങിയ ബസിന്റെ താക്കോല്‍ മന്ത്രി ജി.ആര്‍.അനില്‍ കൈമാറുമ്പോള്‍ അഹിജയുടെ കൂട്ടുകാരും കൈയടിച്ച് ഒപ്പം കൂടി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അഹിജ. ചെറുപ്പത്തില്‍ ഡ്രൈവിങ്ങിനോടു തോന്നിയ കമ്പമാണ് ഇന്ന് കോട്ടണ്‍ഹില്‍ സ്‌കൂളിന്റെ ബസ് ഡ്രൈവര്‍ സീറ്റിലേക്ക് സുജയെ എത്തിച്ചത്.

തനിക്ക് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന ആഗ്രഹം വിവാഹസമയത്ത് ഭര്‍ത്താവ് അല്‍ഫോണ്‍സിനോടു പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയില്‍ ലക്ഷ്യങ്ങളോരോന്നായി നേടിയെടുക്കുകയാണ് സുജ. കെ.എസ്.ആര്‍.ടി.സി. എംപാനല്‍ ജീവനക്കാരിയായാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ഡ്യൂട്ടിയില്ലാത്ത സമയത്ത് ഷീ ടാക്‌സിയുടെ സാരഥിയായും തിളങ്ങി. എന്നാല്‍, 2018-ല്‍ എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടതോടെ ജീവിതം കട്ടപ്പുറത്തായി.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റു കുട്ടികളെയും ഉൾപ്പെടുത്തി ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചു. കിളിമാനൂർ ജി എച്ച് എസ് എസ് ഗ്രൗണ്ടിൽ ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ വി ആർ സാബു, പ്രഥമാധ്യാപകൻ സുനിൽകുമാർ എസ്, ബി ആർ സി ട്രെയിനർ ഷാനവാസ് .ബി , ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപിക തനിമ എം എസ്, സ്പെഷ്യൽ എജ്യൂക്കേറ്റർ വിനോദ് കെ എസ് എന്നിവർ സംസാരിച്ചു.

by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 2021 ലാണ് വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.
നിലവില്‍ ഒരു നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ആകുകയാണ് രീതി. ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്ന മുറയ്ക്കാണ് ഇത്തരത്തില്‍ മെസേജുകള്‍ ഡിലീറ്റ് ആകുക. ഡിസപ്പിയറിങ് മെസേജുകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന വിധമാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെപ്റ്റ് മെസേജ് ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് തെരഞ്ഞെടുക്കുന്നതോടെ, മെസേജുകള്‍ നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാവില്ല. ഉപയോക്താവിന് മെസേജില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന വിധമാണ് പുതിയ ഫീച്ചര്‍. മെസേജ് അപ്രത്യക്ഷമാവണമെന്ന് കരുതുമ്പോള്‍ അണ്‍ കീപ്പ് തെരഞ്ഞെടുക്കുന്ന മുറയ്ക്ക് ചാറ്റില്‍ നിന്ന് മെസേജ് ഡിലീറ്റ് ആകുന്നതാണ് ഫീച്ചര്‍.
ഇതിനായി ഡിസപ്പിയറിങ് മെസേജിന്റെ മെസേജ് ബബിളില്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കും. ഇതിലൂടെ കെപ്റ്റ് മെസേജ് തിരിച്ചറിയാന്‍ സാധിക്കും. ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ആക്ടിവ് ആണെങ്കില്‍ കൂടിയും കെപ്റ്റ് മെസേജ് തെരഞ്ഞെടുത്താല്‍ മെസേജ് ഡിസപ്പിയര്‍ ആവില്ലെന്ന് ചുരുക്കം. ഡിസപ്പിയറിങ് മെസേജുകളില്‍ നിന്ന് കെപ്റ്റ് മെസേജുകളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നവിധമാണ് പുതിയ പരിഷ്‌കാരമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടു മരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്.

രാവിലെ പത്തരയോടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്.
ലിസയെയും നസീബിനെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മനേജറെ മർദ്ദിച്ച് പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കാരേറ്റ് പ്രവർത്തിക്കുന്ന സ്‌റ്റീൽ ഇൻഡ്യ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിക്കുകയും മാനേജരെ മർദ്ദിക്കുകയും ചെയ്ത പ്രതികളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുംപുറം, നെല്ലിടപ്പാറ, ജ്യോതി വിലാസം വീട്ടിൽ ജിജു.ജെ (40), നെല്ലിടപ്പാറ മൈലോട്ടുകോണം ജിജേഷ് ഭവനിൽ ജിജിൻ വി (36) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ഉടമയോടുള്ള മുൻ വിരോധത്താൽ പ്രതികൾ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വിൽക്കാൻ വച്ചിരുന്ന സാധനങ്ങളും ഓഫീസിനുള്ളിലെ ഫയലുകളും നശിപ്പിക്കുകയും ഇത് തടയാൻ ശ്രമിച്ച സ്ഥാപനത്തിലെ മാനേജർ വെമ്പായം സ്വദേശി ഡി.ടിന്‍റുവിനെ അസഭ്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് കടയ്ക്ക് പുറത്ത് വിൽക്കാൻ വച്ചിരുന്ന കമ്പി പാര എടുത്ത് കൊണ്ടുവന്ന് ടിന്‍റുവിനെ അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. അടിയേറ്റ് തറയിൽ വീണ മാനേജരെ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. മർദ്ദനത്തിൽ നട്ടെല്ലിന് പരുക്കേറ്റ മനേജര്‍ ആശുപ്രതിയിൽ ചികിത്സയിലാണ്. കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറുടെ’ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. ഒളിവില്‍ പോയ കൊലയാളിയെ കണ്ടെത്താന്‍ ആറ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
സത്രീകളെ കൊലപ്പെടുത്തിയ ശേഷം നഗ്നമാക്കിയ നിലയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. മധ്യവയസ്‌കകളായ മൂന്ന് സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മരിച്ചവരില്‍ മൂന്നു പേരും അന്‍പതിനും അറുപതിനും ഇടയിലുള്ളവരായിരുന്നു.

ഡിസംബര്‍ ആറിനാണ് ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ ബാരാബങ്കി നിവാസിയായ വീട്ടമ്മയുടെ മൃതദേഹവും കണ്ടെത്തി.12 ദിവസത്തിനു ശേഷമായിരുന്നു മൂന്നാമത്തെ കൊലപാതകം. ഡിസംബര്‍ 29ന് തതാറാ ഗ്രാമത്തിലുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. പിറ്റേ ദിവസം നഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകള്‍ സമാനമായിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Recent Comments