by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
‘സ്വഗൃഹം’ പദ്ധതിയുടെ ഭാഗമായി വള്ളക്കടവ് സ്വദേശി ബെനഡിക്ടയുടെ കുടുംബത്തിനുള്ള ഗൃഹോപകരണങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇവരുടെ വീട്ടിലെത്തി വിതരണം ചെയ്തു. സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി, ഡെപ്യൂട്ടി തഹസീൽദാർ വില്ലേജ് ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ സ്വഗൃഹം.
ഈ പദ്ധതിയിലൂടെ രണ്ട് കുടുംബങ്ങൾക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചത്. തുടർന്നും അർഹതയുള്ളവരെ കണ്ടെത്തി സഹായം നൽകും.തീരദേശമേഖലയിലെ വീടുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സഹായം നല്‍കുന്നത്.

by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ചന്ദനപ്പള്ളി റോസ് ഡെയ്‌ല്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ. 13 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നല്‍കിയത്. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.

by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആണ് ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന പ്രഫുല്ലചന്ദ്രൻ സാറിന്റെ (അപ്പു സാറിന്റെ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം.

ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ കണ്ടെത്തിയ ‘കാരുണ്യക്കുടുക്കയിലൂടെ’ ആണ് ഇതിനുള്ള പണം സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ, സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്. ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ – കാരുണ്യ കൂട്ടായ്മയുടെ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.
2017 – 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്.ആർ സി സി കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക ഫുഡ് ഫെസ്റ്റ് പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.
by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിഷവൈദ്യചികിത്സയുടെ നാല് തലമുറകൾ ഡോക്യൂമെന്ററി സി ഡി പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ഡോക്യുമെന്ററി സംവിധായകൻ എ കെ നൗഷാദിന് നൽകി നിർവഹിച്ചു. നൗഷാദ് വൈദ്യൻ, സിപിഐ വക്കം ലോക്കൽ സെക്രട്ടറി അനിൽ ദത്ത്, ബൈജു മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
സ്കൂൾ കലാമേളയ്ക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിൽ താൻ മുഖ്യപാചകക്കാരനായി എത്തുന്നതിനെ ബ്രാഹ്മണ മേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്നും പഴയിടം കൂട്ടിച്ചേർത്തു.

കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും സ്കൂൾ കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ വാലൻകോണം കോളനിയിൽ യുവതിയെ കാവടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഷാനെ [32] ആക്രമിച്ച കേസിലെ പ്രതികളായ ആറ് പേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ വില്ലേജിൽ വേലൻ കോണം അണവിള വീട്ടിൽ ശ്രീലാൽ [ 27 ], വെള്ളല്ലൂർ വില്ലേജിൽ വേലൻകോണം അണവിള വീട്ടിൽ ശ്രീജിത്ത് [27], വെള്ളലൂർ സ്വദേശി ശ്രീരാജ് [28], വെള്ളല്ലൂർ അണവിള വീട്ടിൽ ശരത്ത് [24], വെള്ളല്ലുർ അണവിള വീട്ടിൽ ദീപു [40], വേലൻ കോണം ബിനു ഭവനിൽ ബിനു [25] എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജി വിനുവിൻറെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത്ത്. കെ.നായർ, പ്രദീപ് കെ, സിപിഒമാരായ ശ്രീരാജ്, രാജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Recent Comments