by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വിദ്യാർഥികളുടെ സർഗപരമായ കഴിവുകൾ കണ്ടത്തി, ‘ മെച്ചപ്പെടുത്തുന്ന വിദ്യാരംഗം കലാസാഹിത്യ വേദി ആറ്റിങ്ങൽ ഉപജില്ലയുടെ 2022. -2023 ജനുവരി 9 ന് സർഗോത്സവം, ഗവ.യു.പി.എസ്.പാലവിളയിൽ വച്ച് നടക്കും. എം.എൽ.എ വി.ശശി ഉദ്ഘാടനം നിർവഹിയ്ക്കും.
ചടങ്ങിൽ പി മുരളി (ചിറയിൽ കീഴ്പഞ്ചായത്തു പ്രസിഡൻ്റ്), ആർ.സരിത (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), എം.എ.വാഹിദ് (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ജെ.ബിജു.( സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ), രേണുക മാധവൻ, (ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ) ശിവപ്രഭ (വാർഡ് മെമ്പർ) ആറ്റിങ്ങൽ ഡി.ഇ.ഒ ബിന്ദു പദ്മകുമാർ, കെ.ദിനേഷ്, (സീനിയർ സൂപ്രണ്ട്, പി.സജി.(ബി പി ഒ) ഷാമില ബീവി. ഇ എസ് (ഹെഡ്മിസ്ട്രസ് പാലവിള), വി.ഹരികുമാർ (വിദ്യാ. ജില്ല കൺവീനർ) എസ്.വിനോദ് എസ്., എം.സി.ചെയർമാൻ) മോഹൻ ദാസ് പൂർവ വിദ്യാർഥി) താരാഭായ് ജി.ബി.(സ്റ്റാഫ് സെക്രട്ടറി) തുടങ്ങിയവർ പങ്കെടുക്കുമെന്ന് വിദ്യാരംഗം ഉപജില്ലാ കോർഡിനേറ്റർ കുമാരി ഷിലു ആർ അറിയിച്ചു.
സി- കേരളം സരിഗമപ റണ്ണറപ് ഉം സംസ്ഥാന കലോത്സവത്തിൽ എ.ഗ്രേഡ് ജേതാവുമായ കുമാരി അവനിയാണ് വി ശിഷ്ടാതിഥിയായി എത്തുന്നത്. തുടർന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ‘ബ്ലോക്കുമെമ്പർ കെ.മോഹനൻ, ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൻ്റേയും പാലവിള യു.പി.എസ് അധ്യാപകരുടേയും എസ്.എം.സിയുടേയും പൂർവ വിദ്യാർഥികളുടേയും നാട്ടുകാരുടേയും പൂർണ സഹകരണത്തിലാണ് പ്രോഗ്രാം നടക്കുന്നത്. ഏഴു വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ശില്പശാലയ്ക്ക് പ്രത്യേകം പേരുകൾ ഇട്ടിട്ടുണ്ട്. എല്ലാത്തിനും നേതൃത്വം കൊടുക്കുന്നത് ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരിയാണ്.
by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗീക അതിക്രമണത്തിന് ഇരയാക്കിയ അധ്യാപകനെതിര കേസെടുത്തു. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഒളിവിൽ പോയ ഇയാൾക്കുവേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വട്ടംകുളം പഞ്ചായത്തിലെ അഞ്ചാംക്ലാസ് വരെയുള്ള ഒരു വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.
അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. ഇതുപ്രകാരം ഒന്‍പതു കേസുകൾ അധ്യാപകനെതിരേ രജിസ്റ്റർ ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കൂട്ടായ്‍മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും കിട്ടിയില്ല. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്കരിക്കും. അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അടുത്ത കലോത്സവം തീരുമാനിക്കുകയില്ല. ചര്‍ച്ച ചെയ്ത് യോജിച്ച സ്ഥലം തെരഞ്ഞെടുക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി. അൽ റൊമാൻസിയ ഹോട്ടലിൽ ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയിൽ ഒരു സ്‍ക്വാഡ് വീതം പരിശോധന നടത്തും.
അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

by Midhun HP News | Jan 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് യുവാക്കൾ പറയുന്നത്. നാല് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു.

by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം വയലിൻ (ഓറിയന്റൽ ) മത്സരത്തിൽ A ഗ്രേഡ് നേടിയ അക്ഷയ് VS, ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും ആറ്റിങ്ങൽ രാമച്ചംവിളയിൽ വിജയകുമാർ ഷീബ ദമ്പതികളുടെ മകനുമാണ്.
Recent Comments