by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ 22/ 11/ 2022 തീയതി രാത്രി 9 മണിയോടുകൂടി വക്കം പ്ലാസ ഹോട്ടലിൽ വച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയും ബാറിലെ ജനൽ ക്ലാസ്സുകൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വില്ലേജിൽ നെടുങ്കണ്ട ദേശത്ത് അരിവാളം റിയാസ് മൻസിലിൽ ഷുക്കൂർ മകൻ 26 വയസ്സുള്ള റിയാസിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. റിയാസിനോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ്.

ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബാംഗ്ലൂർ. മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി തിരികെ വരുന്നതിനിടയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ശിൽപ ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്. എച്ച്. ഓ.സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്. മാഹിൻ. ഏഎസ്ഐ മാരായ ജയപ്രസാദ്. രാജീവ്. സിപിഎം മാരായ സുജിൽ. അനിൽകുമാർ. അഭിജിത്ത് തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കേണ്ടതില്ലെന്ന് ബാലാവകാശകമ്മീഷൻ.സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.

രക്ഷിതാക്കളുടെ അറിവോടെ മൊബൈൽ ഫോൺ കൊണ്ടുവരാം. അതേസമയം സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും അധ്യക്ഷൻ കെ.വി.മനോജ് കുമാർ, ബി.ബബിത, റെനി ആന്റണി എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് നിർദേശിച്ചു.
കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണം. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം നൽകുന്ന പദ്ധതി വേണം. പിടിച്ചെടുത്ത മൊബൈൽ ഫോൺ വിദ്യാർഥിക്കു തിരികെനൽകാനും ഉത്തരവായി.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ പ്രീപ്രൈമറി കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. 10 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ഒ. എസ്. അംബിക എം.എൽ.എ നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷനായിരുന്നു.
സർവ്വശിക്ഷാ കേരളയുടെ സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി പദ്ധതിയിലുൾപ്പെടുത്തി ‘കിളിക്കൂട്’ എന്ന പേരിലാണ് കെട്ടിടം പുതുക്കി പണിയുന്നത്. ക്ലാസ് മുറികളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങൾ ആകർഷകമായ വിധത്തിൽ നവീകരിക്കും. കുട്ടികൾക്ക് വേണ്ടി പാർക്ക്, ഹരിത ഉദ്യാനം, പൂന്തോട്ടം, കളിസ്ഥലം, ക്ലാസ് മുറികൾക്കകത്തും പുറത്തും സ്റ്റേജുകൾ, ഉയർന്ന പഠന അന്തരീക്ഷം സാധ്യമാക്കുന്ന ക്ലാസ് മുറികൾ എന്നിവയാണ് പദ്ധതിയിലൂടെ സജ്ജീകരിക്കുന്നത്. ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നാല് മുറികളോടുകൂടിയ ഒറ്റനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിൽ, നിലവിൽ അൻപതിലധികം കുട്ടികളുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് കോവിഡ് സംബന്ധിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും തയാറെടുപ്പുകൾ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനകം ഇന്ത്യയിൽ പതിനൊന്നോളം ഒമിക്രോൺ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം വെമ്പായത്ത് വട്ടപ്പാറക്കു സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാഹനവും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ഗ്യാസ് സിലിണ്ടർ വാഹനത്തിന്റെ ഡ്രൈവറിന് ഗുരുതര പരിക്ക്. വട്ടപ്പാറയില്‍ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ് കയറ്റിയ വാഹനവും കിളിമാനൂർ ഭാഗത്തുനിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റെൽ കയറ്റി വന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഗ്യാസ് കയറ്റി വന്ന വാഹനം കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ശ്രമിക്കുമ്പോഴായിരുന്നു അപകടം .ഇടിയുടെ ആഘാതത്തിൽ ഗ്യാസ് വാഹനത്തിൽ ഡ്രൈവർ വാഹനത്തിൽനിന്നും ഇറക്കാൻ പറ്റാത്ത വിധം സീറ്റിൽ കുരുങ്ങി പോയിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടുകൂടി ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം അപകടത്തെ തുടര്‍ന്ന് ഉണ്ടായ ബ്ലോക്കിൽ പെട്ട് കിടന്ന കെഎസ്ആർടിസി വാഹനത്തിലെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും ചെയ്തു
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കാസർകോട് എത്തും. ആദ്യമായിട്ടാണ് ധോണി കാസർകോട് എത്തുന്നത്. കുടുംബസുഹൃത്ത് ഡോക്ടർ ഷാജിർ ഗഫാറിന്‍റെ പിതാവ് പ്രൊഫസർ കെ.കെ.അബ്ദുൾ ഗഫാറിന്‍റെ ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തിൽ എത്തുന്നത്. കാസർകോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നെങ്കിലും ടീമിന്‍റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിടയില്‍ വെച്ച് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു.
Recent Comments