by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഈ മാസം 15 ന് കാര്യവട്ടം ഗ്രീന് ഫീല്ഡ് സ്റ്റേഡിയത്തില് നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്സിയില് നടക്കുന്ന ചടങ്ങില് ഭക്ഷ്യ, സിവില് സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്.അനില് ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്വഹിക്കും. ഇന്ത്യന് ക്രിക്കറ്റ് ടീം 13 ന് തിരുവനന്തപുരത്തെത്തും. കാര്യവട്ടത്തെ കളി 15 ന് കേരളത്തിനായി ഫസ്റ്റ് ക്ലാസ് മത്സരത്തില് 5000 റണ് നേടിയ ആദ്യ ക്രിക്കറ്റ് താരമായ റോഹന് പ്രേമിനെ ചടങ്ങില് വച്ച് കഴക്കൂട്ടം എംഎല്എ കടകംപള്ളി സുരേന്ദ്രന് ആദരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസഡിന്റ് ജയേഷ് ജോര്ജ്, സെക്രട്ടറി വിനോദ്.എസ്.കുമാര്, ട്രെഷറര് കെ.എം.അബ്ദുല് റഹിമാന്, വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖരന് നായര്, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവര് ഉദ്ഘാടനച്ചടങ്ങില് പങ്കെടുക്കും

by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കാൻ 14.87 ലക്ഷം രൂപ ജല അതോറിട്ടിക്ക് അടയ്ക്കാൻ തയാറാണെന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെതുടർന്നാണ് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അടയ്ക്കാമെന്ന് പഞ്ചായത്ത് സമ്മതിച്ചത്. ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന 21-ാം നമ്പർ അങ്കണവാടിയുടെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്. ഇവിടെ 18 കുട്ടികൾ പഠിക്കുന്നുണ്ട്. 2004 മുതലുള്ള കുടിശികയാണ് അടയ്ക്കാനുണ്ടായിരുന്നത്.

by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില് പലിശ കുരുക്ക്. പലപ്പോഴായി പലിശക്കെടുത്ത 12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷം രൂപയുടെ ബാധ്യതയായി തീര്ന്നതോടെയാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല് കാര്ത്തികയില് പി.രമേശ് (50), ഭാര്യ ജി.സുലജ കുമാരി (48), മകള് ആര് എസ് രേഷ്മ (23) എന്നിവര് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
ദുബായില് ഡ്രൈവറായിരുന്ന രമേശന് കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്. സുലജ സ്വകാര്യ സ്കൂളില് ആയയായിരുന്നു. പലിശക്കുരുക്ക് താങ്ങാനാവാതെ ദമ്പതികളും യുവതിയായ മകളും വീടിനുള്ളില് തീകൊളുത്തി ജീവനൊടുക്കി. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല് കാര്ത്തികയില് പി.രമേശ്, ഭാര്യ ജി.സുലജ കുമാരി (48), മകള് ആര്.എസ്.രേഷ്മ (23) എന്നിവരാണ് കിടപ്പുമുറിയില് ജീവനൊടുക്കിയത്. പ്രവാസിയായ രമേശ് വ്യാഴാഴ്ച രാവിലെയാണ് ദുബായില് നിന്നെത്തിയത്. സുലജ സ്വകാര്യ സ്കൂളില് ആയയായിരുന്നു. വര്ഷങ്ങള്ക്ക് മുമ്പ് സുലജയുടെ പിതാവ് സുരേന്ദ്രന് കടം വാങ്ങി തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ ആരംഭിക്കുന്നത്. വിദേശത്തു പോകാന് വേണ്ടിയായിരുന്നു വര്ഷങ്ങള്ക്കു മുമ്പ് സുരേന്ദ്രന് പണം പലിശയ്ക്കെടുത്തത്.

തിരികെ വന്നശേഷം പതിനേഴേമുക്കാല് സെന്റ് വസ്തു വാങ്ങി വീട് പണിതു. ഇതടക്കം ആകെ 12 ലക്ഷം രൂപയായിരുന്നു ബാധ്യത. വീട് സ്ത്രീധനമായി നല്കിയപ്പോള് കടവും സുലജയുടെ തോളിലായി. ബാദ്ധ്യതയെപ്പറ്റി രമേശിന് അറിയില്ലായിരുന്നു. ഇതിനിടയില് കടം തീര്ക്കാനായി സുലജ വീണ്ടും കടംവാങ്ങി തുടങ്ങി. 22 പേര്ക്കാണ് പണം നല്കാനുണ്ടായിരുന്നത്. ദുബായില് ഡ്രൈവറായിരുന്ന രമേശ് ഏഴ് വര്ഷം മുമ്പ് അവധിക്ക് വന്നപ്പോള് പലിശക്കാര് വീട്ടിലെത്തി ബഹളം വച്ചു. തുടര്ന്ന് ഏറെക്കാലം രമേശും സുലജയും പിണക്കത്തിലായിരുന്നു. പിന്നീട് രമേശും കടം വാങ്ങി.
ഒരാള്ക്ക് മാസം 46,000 രൂപ പലിശ കൊടുത്തിരുന്നു. കിടപ്പാടം വിറ്റ് കടം തീര്ക്കാനായി ശ്രമം. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച് കടം കൊടുത്ത ചിലര് കേസ് കൊടുത്തതോടെ വില്പന നടന്നില്ല. ലോണെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. ആര്ക്കൊക്കെ പണം കൊടുക്കാനുണ്ടെന്ന്മകന് രോഹിത്തിന്റെ മുറിയിലെ മേശപ്പുറത്ത് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്. തോന്നയ്ക്കല് എ.ജെ കോളേജിലെ ഡിഗ്രി വിദ്യാര്ത്ഥിയും ചെണ്ട കലാകാരനുമായ ഇളയ മകന് രോഹിത്ത് തമിഴ്നാട്ടില് ചെണ്ടമേളത്തിന് പോയതിനാല് വീട്ടിലുണ്ടായിരുന്നില്ല. രേഷ്മ സര്ക്കാര് ജോലി കിട്ടുമെന്ന പ്രതീക്ഷയില് പി എസ് സി കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ജനല് ചില്ലുകള് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്ക്കാരാണ് തീ ആളുന്നത് കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തൊട്ടടുത്ത മുറിയില് ഉണ്ടായിരുന്ന സുലജകുമാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും ഉണര്ന്നു. അയല്ക്കാര് കിടപ്പുമുറിയുടെ വാതില് ചവിട്ടിതുറക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. വാതിലില് അലമാര ചേര്ത്തുവച്ചിരുന്നു. തീ പടര്ന്ന് വാതില് ഇളകിയതോടെയാണ് അകത്തു കയറാനായത്. രമേശന്റെ മൃതദേഹം ചുവരിനോട് ചേര്ന്നും സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങള് കട്ടിലിലുമായിരുന്നു.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കിയില് ഒരു കുടുംബത്തിലെ മൂന്നു പേര്ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ടത്തെ ഹോട്ടലില്നിന്നു ഷവര്മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്ദിയും ഉണ്ടായതിനെത്തുടര്ന്നു ചികിത്സ തേടുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ഇവര്ക്കു ഭക്ഷ്യവിഷബാധയുണ്ടായത്. നെടുങ്കണ്ടത്തെ ഹോട്ടലില്നിന്നാണ് ഇവര് ഷവര്മ കഴിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര് പരിശോധന നടത്തിയ ഹോട്ടല് വൃത്തിഹീനമെന്നു കണ്ടെത്തിയതിനെത്തുടര്ന്നു പൂട്ടാന് നോട്ടീസ് നല്കി.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന്, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല് പോയിന്റ്റുകള് നേടുന്ന ജില്ലയ്ക്കുള്ള സ്വര്ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്കുട്ടി സമ്മാനിക്കും. വിജയികള്ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ. എസ് ചിത്രയും നിര്വഹിക്കും.
കലോത്സവ സുവനീര് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്, കോഴിക്കോട് മേയര് ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്ക്കിങ് ചെയര്മാന് തോട്ടത്തില് രവീന്ദ്രന് എംഎല്എ, പൊതു വിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര് യോഗത്തില് സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര് കെ ജീവന് ബാബു ഐഎഎസ് സ്വാഗതം പറയും.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ 22/ 11/ 2022 തീയതി രാത്രി 9 മണിയോടുകൂടി വക്കം പ്ലാസ ഹോട്ടലിൽ വച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയും ബാറിലെ ജനൽ ക്ലാസ്സുകൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വില്ലേജിൽ നെടുങ്കണ്ട ദേശത്ത് അരിവാളം റിയാസ് മൻസിലിൽ ഷുക്കൂർ മകൻ 26 വയസ്സുള്ള റിയാസിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. റിയാസിനോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ്.

ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബാംഗ്ലൂർ. മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി തിരികെ വരുന്നതിനിടയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ശിൽപ ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്. എച്ച്. ഓ.സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്. മാഹിൻ. ഏഎസ്ഐ മാരായ ജയപ്രസാദ്. രാജീവ്. സിപിഎം മാരായ സുജിൽ. അനിൽകുമാർ. അഭിജിത്ത് തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Recent Comments