by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മിസ് കേരള 2022 ൽ വിജയ കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്. കേരളത്തിന്റെ അഴക് റാണിയാകാനെത്തിയ മത്സരാർഥികളെയെല്ലാം പിന്തള്ളിയാണ് കോട്ടയംകാരി ലിസ് ജയ്മോൻ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശിയായ സംഭവിയാണ് റണ്ണർ അപ്പ്. സെക്കന്റ് റണ്ണറപ്പ്നി സ്ഥാനം നിമ്മി കെ പോൾ നേടി.

കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. 24 യുവതികളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്. ഒന്നിലധികം റൗണ്ട് സ്ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുത്തത്.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശബരിമല∙ മകരജ്യോതി ദർശനത്തിനു തീർഥാടകർ കാത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ അഗ്നി രക്ഷാ സേന ഡയറക്ടർ (ടെക്നിക്കൽ) നൗഷാദ് ലാൽ, ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുൺ അൽഫോൺസ്, സിവിൽ ഡിഫൻസ് റിജീയനൽ ഓഫിസർ സിദ്ധകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷ ഓഡിറ്റിൽ തീരുമാനിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അഗ്നി രക്ഷാസേന സുരക്ഷ ഓഡിറ്റ് നടത്തണമെന്നും സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കണമെന്നും ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സന്ദർശനം. സന്നിധാനം സ്പെഷൽ ഓഫിസർ വി.ആർ. അഭിലാഷിനൊപ്പം ഇവർ വെടിവഴിപാട് നടത്തുന്ന സ്ഥലങ്ങൾ, മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം കതിന പൊട്ടി അപകടം ഉണ്ടായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഡിജിപി ഡോ. ബി.സന്ധ്യയുടെ മേൽനോട്ടത്തിലാണു മകരവിളക്ക് ക്രമീകരണങ്ങൾ.
മകര ജ്യോതി ദർശനത്തിനു സൗകര്യമുള്ള സന്നിധാനം, അട്ടത്തോട്, പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, സത്രം, കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സേനാംഗങ്ങളെ നിയോഗിക്കും. മകരവിളക്കു സമയത്ത് ഉണ്ടായേക്കാവുന്ന തിക്കിലും തിരക്കിലും തീർഥാടകർ കുഴഞ്ഞു വീണാൽ ഉടൻ രക്ഷാ പ്രവർത്തനം നടത്താൻ കൂടുതൽ സ്ട്രച്ചറുകൾ എത്തിക്കും. ഇതിനായി പർവതാരോഹണം, ജലദുരന്തം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പ്രത്യേക പരിശീലനം ലഭിച്ച 30 പേരടങ്ങുന്ന പ്രത്യേക സംഘത്തെ സന്നിധാനത്തു നിയോഗിക്കും. തീപിടിത്തം ഉണ്ടായാൽ വെള്ളം എടുക്കാനുള്ള ഹൈഡ്രന്റ് ഇല്ലാത്ത ഭാഗങ്ങളിൽ കൊണ്ടു നടക്കാവുന്ന പമ്പുകൾ സ്ഥാപിക്കും.
തീർഥാടകർ താലത്തിൽ കർപ്പൂരം കത്തിച്ചു തിരക്കിനിടയിലൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കും. ഇത് അപകടത്തിന് ഇടയാക്കും.മകര ജ്യോതി കാണാവുന്ന സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഈ ദിനങ്ങളിൽ തിരക്കിൽപ്പെട്ടു തീർഥാടകർ കുഴഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സ്ട്രച്ചറുകൾ എത്തിക്കും. ഡിജിപി ഡോ. ബി.സന്ധ്യയുടെ മേൽനോട്ടത്തിലാണ് മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ നടത്തുക.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ് മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471 2343241 എന്ന നമ്പരിൽ രാവിലെ 10.15 മുതൽ 5.15 വരെ ബന്ധപ്പെടാം.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ : കിളിമാനൂർ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത കുട്ടികൾ പാദ മുദ്രകൾ തേടി കിളിമാനൂർ കൊട്ടാരത്തിലെത്തി. കുട്ടികൾക്ക് ചരിത്രത്തിന്റെ പ്രാധാന്യവും രീതിശാസ്ത്രവും ബോധ്യപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് പാദ മുദ്രകൾ. ചരിത്ര രചയിതാക്കളായ കുട്ടികൾക്ക് കിളിമാനൂർ ഗവ എൽ പി എസിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ദിനം കുട്ടികൾ തയ്യാറാക്കി വന്ന പ്രാദേശിക ചരിത്രരചന വിലയിരുത്തുകയും മെച്ചപ്പെടുത്തലും നടന്നു. രണ്ടാം ദിനം ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കിളിമാനൂർ കൊട്ടാരം സന്ദർശിച്ചു.രാജകുടുംബാംഗം ബിജു രാമവർമ്മ കൊട്ടാര ചരിത്രത്തെ കുറിച്ച് വിശദമായി കുട്ടികളുമായി സംവദിച്ചു. കൊട്ടാരത്തിലെ ചരിത്ര സംഭവങ്ങൾ,സ്മാരകങ്ങൾ, വ്യക്തികൾ എന്നിങ്ങനെ പ്രാദേശിക ചരിത്രത്തെ വിശകലനാത്മകമായി സമീപിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ചരിത്രകാരനും മുൻ പ്രഥമാധ്യാപകനും ആയ വി.വേണുഗോപാൽ കുട്ടികളുമായി സംവദിച്ചു.

ശില്പശാലയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ റെനി വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു, മുൻ ബി പി ഒ എം എസ് സുരേഷ് ബാബു, പരിശീലകൻ ടി വിനോദ്, കവിത ടി എസ് , മായ ജി എസ് , ദീപ ടി എസ് , ദിവ്യാദ്യാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
by Midhun HP News | Jan 6, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് പല്ലവി. തോട്ടവാരം ശാസ്താംപടിക്കൽ നളിനത്തിൽ അനിൽ കുമാറിന്റെയും മീനയുടെയും മകളാണ്. സബ്ജില്ലയിൽ അപ്പീൽ മുഖേനെയാണ് സംസ്ഥാന തലത്തിൽ എത്തി എ ഗ്രേഡ് നേടിയത്
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള പിഎസ്സി സബ് ഇൻസ്പെക്ടർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലികൾ സ്വപ്നം കാണുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 1ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കാണ് അവസരമുള്ളത്. പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ, പ്രീ-യൂണിവേഴ്സിറ്റി/ പ്രീ-ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയുടെ തത്തുല്യ പരീക്ഷ പാസായവരുടെ അപേക്ഷകൾ സംവരണം ചെയ്ത ക്വാട്ട പൂരിപ്പിക്കുന്നതിന് മാത്രമേ പരിഗണിക്കൂ.
ശാരീരിക യോഗ്യതകൾ
› മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. (എസ്/എസ്ടി – 160 സെന്റീമീറ്റർ)
› നെഞ്ചളവ് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (എസ് /എസ്ടി 76 സെന്റീമീറ്റർ)
ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in വെബ്സൈറ്റിൽ Psc പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്
ഡിഗ്രി സർട്ടിഫിക്കറ്റ് ഈ വർഷമാണ് കിട്ടിയതെങ്കിൽ പ്രൊഫൈലിൽ പോയി എഡിറ്റ് ചെയ്യുക. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് കാഴ്ചശക്തിയും ശാരീരിക ക്ഷമതയും ചെക്ക് ചെയ്തശേഷം മെഡിക്കൽ ഓഫീസർ റാങ്കിൽ കുറയാത്ത ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം
Recent Comments