by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി.

ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില് കെഎസ്ആർടിസി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്ടിസി സുപ്രിം കോടതിയില് സമര്പ്പിച്ച അപ്പീലില് പറയുന്നു.
ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്ടിസി സമര്പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്ടിസി സുപ്രീംകോടതിയില് ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര് ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി : കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അല്ത്താഫ് (23), ഹാഫിസ് ബഷീര് (23) എന്നിവരെ ആണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ വനത്തിനുള്ളിൽ കാണാതായത്. ഇരുവരെയും വനത്തിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാർ ആണ് ഇവരെ കണ്ടെത്തി വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു.

രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് കൊടൈക്കനാലിൽ പോയത്. തിരിച്ച് വന്നപ്പോൾ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തിൽ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന് സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ 40 പേരടങ്ങുന്ന സംഘവും കൊടൈക്കനാലിൽ വനത്തിൽ തെരച്ചിൽ തുടങ്ങിയിരുന്നു.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എടപ്പാൾ: കോലളമ്പ് സ്വദേശി പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക് മരുന്ന് നൽകി കെട്ടിയിട്ട് മർദ്ദിച്ച് നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രായപൂര്ത്തിയാകാത്ത ആളടക്കം മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. കാളാച്ചാൽ സ്വദേശി പുല്ലൂര് വളപ്പിൽ നിസാമുദ്ധീൻ(22), കോലളമ്പ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ്ലം (22) എന്നിവരും പ്രായപൂര്ത്തിയാകാത്ത ഒരു കൗമാരക്കാരനെയുമാണ് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി.

വിദേശത്ത് നിന്ന് ലീവിന് വന്ന കോലളമ്പ് സ്വദേശിയായ ഫർഹൽ അസീസിനെ കഴിഞ്ഞ ഡിസംബർ 24 ന് വൈകീട്ട് 7 മണിയോടെ സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിക്കാനെന്ന് പറഞ്ഞാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ട് പോയത്. തുടര്ന്ന് രാത്രി കോലളമ്പിലെ വയലിൽ വച്ച് നേരം പുലരുവോളം സംഘം ചേര്ന്ന് ഫര്ഹലിനെ മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെ അടച്ചിട്ട മുറിയിൽ വെച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും സംഘം കവർന്നു. തുടര്ന്ന് പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പിറ്റേ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കേറ്റ നിലയില് സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഫര്ഹലിനെ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിന്റെ മുന്നില് ബൈക്കിലെത്തിയ സംഘം ഉപേക്ഷിക്കുകയായിരുന്നു
ഇവരുടെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്ന് വീണതാണെന്നാണ് യുവാവ് വീട്ടുകാരോട് പറഞ്ഞത്. ഇതേതുടർന്ന് ബന്ധുക്കൾ ഇയാളെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ, തിരിച്ച് വീട്ടിലെത്തിച്ച യുവാവിന് സ്വന്തമായി എഴുന്നേല്ക്കാന് പോലും കഴിയാതെ വന്നപ്പോളാണ് വീട്ടുകാര് ഫര്ഹലിന്റെ ശരീരത്തിലെ അടിയേറ്റത് പോലുള്ള പാടുകൾ ശ്രദ്ധിക്കുന്നത്. തുടര്ന്ന് ബന്ധുക്കള് നിരന്തരം ചോദിച്ചപ്പോഴാണ് യുവാവ് സംഭവം പുറത്ത് പറയുന്നത്. ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കൈയുടെ എല്ലില് മൂന്നോളം സ്ഥലങ്ങളിൽ പൊട്ടലുണ്ട്. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലൈഡ് ഉപയോഗിച്ച് മുറിവേൽപിച്ച പാടുകളുമുണ്ട്. സംഭവം പുറത്ത് പറഞ്ഞാൽ നഗ്നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. ലഹരി ഉപയോഗിച്ചിരുന്ന സംഘം രാസലഹരിയായ എംഡിഎംഎ തന്റെ മൂക്കിലേക്ക് വലിപ്പിച്ച ശേഷമാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതെന്നും യുവാവ് പറഞ്ഞു. പ്രതികൾ സമാനമായ പല കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി. മംഗലപുരം തോന്നയ്ക്കലിലാണ് സംഭവം. മംഗലപുരം ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ വരുന്ന പുരയിടത്തിലെ 60 ഓളം തെങ്ങുകളാണ് മുറിച്ചു കടത്തിയത്. തുടിയാവൂര് മാടന്കാവ് ക്ഷേത്രത്തിന് മുന്വശത്തായുള്ള പുരയിടത്തില് നിന്ന് കഴിഞ്ഞ രണ്ട് ദിവസമായാണ് തെങ്ങുകൾ മുറിച്ച് കടത്തിയത്. രണ്ടാം ദിവസവും തെങ്ങുകള് മുറിക്കുന്നത് ശ്രദ്ധയില്പ്പെട്ട അയല്വാസികള് സ്ഥലം ഉടയെ വിളിച്ചറിയിക്കുമ്പോഴാണ് ഇവര് വിവരമറിയുന്നത്.

പുരയിടത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി താമസിക്കുന്ന ഷമീനയെ അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഷമീനയുടെ സഹോദരന് സ്ഥലത്തെത്തിയപ്പോൾ പുരയിടത്തിന് പിന്നിലുള്ള മതിൽ വഴി മുറിച്ച തെങ്ങിൻ തടികൾ ലോറിയിൽ കയറ്റുന്നതായി കണ്ടത്. തുടർന്ന് മംഗലപുരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വരുന്നതറിഞ്ഞ സംഘം ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സ്ഥലത്തുണ്ടായിരുന്ന TN 75 J 3188 എന്ന രജിസ്റ്റര് നമ്പറിലുള്ള ലോറി തെങ്ങിന് തടി പകുതി കയറ്റിയ നിലയില് പറമ്പിന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയില് എടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തില് തമിഴ്നാട്ടിലെ മാർത്താണ്ഡം അരുമനയിലെ ഇഷ്ടിക ചൂളയ്ക്ക് അടുത്ത് വച്ച് മറ്റൊരു ലോറിയും പൊലീസ് പിടികൂടി. ലോറിയിൽ ഉണ്ടായിരുന്ന തടികളും പൊലീസ് കണ്ടെടുത്തു. എന്നാൽ ആദ്യ ദിവസം കടത്തിയ തടികൾ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. തമിഴ്നാട്ടിൽ ഇഷ്ടിക കളത്തിൽ കത്തിക്കാനാണ് തെങ്ങുകൾ മുറിച്ചു കടത്തിയതെന്ന് പൊലീസ് പറയുന്നു. അയൽവാസിയ സുധീർ , ഫസിൽ എന്നിവരുടെ ഒത്താശയോടെ തമിഴ്നാട് നിന്നെത്തിയ സംഘമാണ് തെങ്ങ് മുറിച്ച് കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുധീറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുധീറിന്റെ കൂട്ടുപ്രതിയായ ഫസൽ ഒളിവിലാണ്. തടിക്കച്ചവടക്കാരനായ ഫസല് വഴിയാണ് സുധീര് തെങ്ങ് മുറിക്കുന്നതിനുള്ള ഒത്തശ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി : കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. അല്ത്താഫ് (23), ഹാഫിസ് ബഷീര് (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതാണ്. തിങ്കളാഴ്ചയാണ് ഇവര് കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്ക്കാട്ടിൽ ചൊവ്വാഴ്ചയാണ് അൽത്താഫിനെയും ഹാഫിസിനെയും കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തുകയാണ്. ഈരാറ്റുപേട്ട പൊലീസും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച വനത്തിൽ പോയിയെന്നും തിരിച്ച് വരുമ്പോൾ രണ്ട് പേർ കൂട്ടം തെറ്റിയെന്നുമാണ് ഇവരുടെ മൊഴി.

ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടൈക്കനാലിലേക്ക് പോകുന്നു. ഇവർ ചൊവ്വാഴ്ച വനത്തിലേക്ക് പോയി. തിര്ച്ച് വന്നപ്പോൾ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തിൽ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന സുഹൃത്തുക്കളുടെ വാദം പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ലഹരിയുടെ ഉപയോഗം ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഈരാറ്റുപേട്ടയിൽ നിന്ന് 40 പേരടങ്ങുന്ന സംഘം കൊടൈക്കനാലിലേക്ക് എത്തുകയും വലിയ തോതിൽ തെരച്ചിൽ തുടരുകയുമാണ്. അതേസമയം രാത്രി കാട്ടിൽ നിന്ന് കരച്ചിൽ കേട്ടുവെന്നാണ് പ്രദേശത്തുള്ള തൊഴിലാളികൾ പറയുന്നത്. ആ പ്രദേശം കേന്ദ്രീകരിച്ചും തെരച്ചിൽ തുടരുകയാണ്. യുവാക്കളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയുടെ കൊലപാതകത്തില് ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സുനിത ഗോവണിയിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.

Recent Comments