by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയുടെ കൊലപാതകത്തില് ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സുനിത ഗോവണിയിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.

by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം : കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. 24 കാരനായ അഞ്ചൽ സ്വദേശിയായ നാസുവാണ് അറസ്റ്റിലായത്. എന്നാൽ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് നാസുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കേരളാപുരം സ്വദേശി ഉമാ പ്രസന്നനെയാണ് റെയിൽവേ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ:ശബരിമല തീർഥാടകർക്കു നേരെ ആലപ്പുഴയിൽ ആക്രമണം. സന്നിധാനത്തുനിന്ന് മടങ്ങവേയാണ് ആലപ്പുഴയിൽവച്ച് ഒരു സംഘം തീർഥാടകർക്കു നേരെ ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി.

ആലപ്പുഴ കളർകോട് ബൈപ്പാസിനു സമീപമുള്ള ഒരു ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർഥാടക സംഘത്തിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. നിലമ്പൂർ സ്വദേശിയായ വിഷ്ണും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം.
വിഷ്ണുവിന്റെ മകൾ അലീന ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരിനിന്നതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന ബൈക്കിന്റെ ഉടമ കുട്ടിയോടു ദേഷ്യപ്പെട്ടു. ഇതിനെ തീർഥാടക സംഘം ചോദ്യം ചെയ്തതോടെ ഇയാൾ അലീനയുടെയും ബന്ധുവായ വൃന്ദാവന എന്ന കുട്ടിയുടെയും കൈകളിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു.
ഇതിനു ശേഷം ഇവിടെനിന്നു പോയ ഇയാൾ ഒരു കൈക്കോടാലിയുമായി തിരിച്ചെത്തി തീർഥാടക സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമിതി അംഗം വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്നു ചേരും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്.

ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഏറെ നാളായി പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയാറായത്.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: കാല്മുട്ടിനേറ്റ പരിക്കിനെ തുടര്ന്ന് മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കയ്ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20കളില് കളിക്കില്ല. ഇന്ന്് പൂനെയിലാണ് രണ്ടാം മത്സരം. ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കായി സഞ്ജുവിനോട് മുംബൈയില് തുടരാന് ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശര്മയെ ടീമില് ഉള്പ്പെടുത്തി. സഞ്ജുവിന് പകരം വിദര്ഭ വിക്കറ്റ് കീപ്പര് ജിതേഷ് ശര്മയെ ടീമില് ഉള്പ്പെടുത്തി. ഐപിഎല്ലില് പഞ്ചാബ് കിംഗ്സിന്റെ വിക്കറ്റ് കീപ്പറാണ് ജിതേഷ്. എന്നാല് ഇന്ന് കളിക്കാനിടയില്ല. റുതുരാജ് ഗെയ്ക്വാദോ രാഹുല് ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത.

”സഞ്ജുവിന്റെ ഇടത് കാല്മുട്ടിനാണ് പരിക്കേറ്റത്. ബൗണ്ടറി ലൈനില് ഫീല്ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല് പരിശോധനകള്ക്കായി ബിസിസിഐ മെഡിക്കല് ടീം മുംബൈയില് അദ്ദേഹത്തോടൊപ്പമുണ്ട്.” ബിസിസിഐ പ്രസ്താവനയില് വ്യക്തമാക്കി. 13-ാം ഓവറിലായിരുന്നു സംഭവം. സഞ്്ജുവിന്റെ കാല്മുട്ട് ഗ്രൗണ്ടില് ശക്തമായി ഇടിക്കുകയായിരുന്നു.
ആദ്യ ടി20യില് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ഇന്ത്യ വിജയിച്ചെങ്കിലും അഞ്ച് റണ് മാത്രമാണ് സഞ്ജുവിന് നേടാന് സാധിച്ചത്. മാത്രമല്ല, ഫീല്ഡിംഗിനിടെ പതും നിസ്സങ്കയുടെ ക്യാച്ച് വിട്ടുകളയുകയും ചെയ്തു. ടി20 പരമ്പരയില് ഒന്നാകെ ഇഷാന് കിഷന്റെ ബാക്ക് അപ്പ് ആയിരിക്കും ജിതേഷ്. ഐപിഎല്ലില് പഞ്ചാബ് കിംഗ്സിന്റെ വിക്കറ്റ് കീപ്പറാണ് താരം. 12 മത്സരങ്ങളില് 163.63 സ്ട്രൈക്ക് റേറ്റില് 234 റണ്സ് നേടിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരന്പര സ്വന്തമാക്കാന് ഇന്ത്യ ഇന്നിറങ്ങും. പൂനെയില് വൈകിട്ട് ഏഴിനാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. ബിസിസിഐ ഉറ്റുനോക്കുന്നത് ഭാവിയിലേക്ക്. വരുംനാളുകളില് ടീം ഇന്ത്യയുടെ പതാകവാഹകരവേണ്ട താരങ്ങളെയാണ് ബിസിസിഐ ലങ്കയ്ക്കെതിരെ അണിനിരത്തുന്നത്. ടീമില് സ്ഥാനമുറപ്പിക്കാന് യുവതാരങ്ങള്ക്കെല്ലാം പരന്പര നിര്ണായകം. അര്ഷ്ദീപ് സിംഗ് അസുഖം മാറി തിരിച്ചെത്തുകയാണെങ്കില് ഉമ്രാന് മാലിക്ക് വഴിമാറിക്കൊടുക്കും.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മാംസാഹാരം നൽകുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം – മന്ത്രി വ്യക്തമാക്കി.

എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recent Comments