by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊട്ടിയം: വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. നായ്ക്കൂട്ടം കുഞ്ഞിനെ കടിച്ചെടുത്ത് 5 മീറ്റർ ദൂരേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി റോഡിലിട്ടും കടിച്ചു. ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രികൻ സോണിയും അയൽവാസിയും ചേർന്നാണ് കുഞ്ഞിനെ രക്ഷിച്ചത്. മയ്യനാട് പുല്ലിച്ചിറ കക്കാകടവ് ആതിരയുടെയും രാജേഷിന്റെയും മകൻ അർണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്.
തലയ്ക്കും കഴുത്തിനും കണ്ണിലും കടിയേറ്റ അർണവിനെ ആദ്യം മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണം നടക്കുമ്പോൾ അർണവും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ. മൂത്ത കുട്ടിക്കു സുഖമില്ലാതിരുന്നതിനാൽ ആതിര, അർണവിനെ അമ്മയെ ഏൽപിച്ച് ആശുപത്രിയിലേക്കു പോയി. മുറിക്കുള്ളിൽ വച്ച് അർണവിന് കഞ്ഞി കൊടുത്ത ശേഷം മുത്തശ്ശി അടുക്കള ഭാഗത്തേക്ക് പോയ സമയം കുഞ്ഞ് വരാന്തയിലേക്ക് വന്നു. അവിടെ ഇരുന്നു കളിച്ചു കൊണ്ടിരിക്കെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. നായ്ക്കൂട്ടം കുട്ടിയെ കടിച്ചെടുത്ത് റോഡിലേക്കു കൊണ്ടു പോയി അവിടെ വച്ചും കടിച്ചു. ഈ സമയം അതുവഴി ബൈക്കിൽ വന്ന സോണി കുഞ്ഞിന്റെ കരച്ചിൽ കേട്ട് വടിയുമായി എത്തി നായ്ക്കളെ തുരത്തി രക്ഷിക്കുകയായിരുന്നു. ദേഹമാസകലം കടിയേറ്റ കുഞ്ഞിന് ചികിത്സ നൽകിയ ശേഷം വീട്ടിലേയ്ക്കു വിട്ടു.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയില് നിന്ന് തിരികെ വാങ്ങാന് സഹായിക്കണമെന്ന അപേക്ഷയുമായി മകന് പൊലീസ് സ്റ്റേഷനില്. മുത്തശ്ശി നല്കിയ പോക്കറ്റ് മണി അച്ഛന് കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് 9-ാം ക്ലാസുകാരന്റെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം. നടന് വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയില് നിന്ന് പണം കിട്ടാന് പൊലീസ് ഇടപെട്ടാല് നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില് എത്തി പരാതി പറയുകയായിരുന്നു.
‘അച്ഛന് പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല് മതി’, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാല് ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു.

by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബാലസംഘം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ബാലദിന ഘോഷയാത്രയിൽ മികച്ച ഘോഷയാത്രയായി ബാലസംഘം കടയ്ക്കാവൂർ മേഖല തെരെഞ്ഞെടുക്കപ്പെട്ടു. ബാനറിലെ വ്യത്യസ്ഥത, വാദ്യഘോഷങ്ങൾ , സാന്താക്ലോസ്, കലാരൂപങ്ങൾ, ജവഹർലാൽ നെഹ്റു -കർഷകൻ – കർഷക -മതമൈത്രി തുടങ്ങിയവ പ്രകടമാക്കുന്ന പ്രച്ഛന്ന വേഷങ്ങൾ, നൃത്ത രൂപങ്ങൾ -മലയാളി മങ്ക തുടങ്ങിയവ, സ്വാതന്ത്യം മത മൈത്രി നവോത്ഥാനം പ്രകൃതി സംരക്ഷണം ശാസ്ത്രീയ ചിന്ത തുടങ്ങി മഹാന്മാരുടെ സഹിതം ചിത്രങ്ങളോട് കൂടിയ അൻപതോളം പ്ലക്കാർഡുകൾ, ബലൂണുകൾ, റിബണുകൾ അങ്ങനെ ബാലദിന ഘോഷയാത്രയിൽ പങ്കാളിത്തത്തിലും മോടിയിലും മികച്ച പ്രകടനമാണ് കടയ്ക്കാവൂർ മേഖല കാഴ്ച വച്ചത്.

മേഖലാ മുഖ്യ രക്ഷാധികാരി അഫ്സൽ മുഹമ്മദ്, മേഖലാ കോഡിനേറ്റർ ആർ. ജിജു, ഏരിയജോയിൻ കൺവീനർ ജി.ശ്രീകല, രക്ഷാധികാരികളായ യമുന, രാധിക പ്രദീപ്, മേഖല കൺവീനർ രാഹുൽ പി, മേഖല ജോയിൻ കൺവീനർമാരായ തിനവിള സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി ബി. സജീവ്, ബാലസംഘം ഏര്യാകമ്മിറ്റി അംഗം ദേവദത്ത്,
ബാലസംഘം മേഖലാ കമ്മിറ്റി അംഗങ്ങളായ പി. സുനിൽകുമാർ, സുരേന്ദ്രൻ, രാധികാ സുഭാഷ്, സതി കുമാരി, സുൽത്താന, അഭിജിത്ത്, അർജുൻ, ശ്രീലക്ഷ്മി, ബാലസംഘം മേഖലാ കമ്മിറ്റി തുടങ്ങിയവർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ നൂറ്റിഅൻപതിൽപരം കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്ശത്തിന്റെ പേരില് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന് വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീന്ചിറ്റ് നല്കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.

പഴയ വകുപ്പുകള് തന്നെയായിരിക്കും സജി ചെറിയാന് നല്കുക. ഗവർണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.
ജൂലായ് മൂന്നിന് സജി ചെറിയാന് മല്ലപ്പള്ളിയില് നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കന്ഡാണ് സജി ചെറിയാന് പ്രസംഗിച്ചത്. ഇതില് രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്ശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വയനാട്: വാകേരിയില് ഇറങ്ങിയ കടുവ ചത്തനിലയിൽ കണ്ടെത്തി. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറിൽ രണ്ട് ദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്.കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്. ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ച് പിടികൂടാന് ചീഫ് ലെവൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനപാതയില് കിളിമാനൂര് പുളിമാത്ത് കാറുകള് കൂട്ടിയിടിച്ച് അഞ്ച് പേര്്ക്ക് പരിക്ക്.
നെയ്യാറ്റിന്കര പെരുമ്പഴുതൂര് നിന്നു ശബരിമലയ്ക്ക് പോയവര് സഞ്ചരിച്ച ഇന്നോവയാണ് അപകടത്തില് പെട്ടത്.
എതിര് ദിശയില് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറില് 2 കുട്ടികളടക്കം എട്ടുപേരുണ്ടായിരുന്നു. ഇതില് അഞ്ചു പേര്ക്കാണ് പരുക്ക് പറ്റിയത്.ഇതില് ഒരാളുടെ നില ഗുരുതരമാണ്
Recent Comments