by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനപാതയില് കിളിമാനൂര് പുളിമാത്ത് കാറുകള് കൂട്ടിയിടിച്ച് അഞ്ച് പേര്്ക്ക് പരിക്ക്.
നെയ്യാറ്റിന്കര പെരുമ്പഴുതൂര് നിന്നു ശബരിമലയ്ക്ക് പോയവര് സഞ്ചരിച്ച ഇന്നോവയാണ് അപകടത്തില് പെട്ടത്.
എതിര് ദിശയില് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറില് 2 കുട്ടികളടക്കം എട്ടുപേരുണ്ടായിരുന്നു. ഇതില് അഞ്ചു പേര്ക്കാണ് പരുക്ക് പറ്റിയത്.ഇതില് ഒരാളുടെ നില ഗുരുതരമാണ്
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വൃദ്ധയുടെ സ്വര്ണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തില് പ്രതികളായ പാങ്ങോട് ഭരതന്നൂര് ലെനിന്കുന്ന് ഷീജാഭവനില് നിന്നും മാറനാട് ഷൈന് ഭവനില് താമസിക്കുന്ന വി.ഷിബിന് (32) , മടത്തറ ചോഴിയക്കോട് അഭയ വിലാസത്തില് വി. വിഷ്ണു ( 30) എന്നിവരെ പോത്തന്കോട് പൊലീസ് അറസ്റ്റു ചെയ്തു.
കോലിയക്കോട് സൊസൈറ്റി ജംക്ഷനു സമീപം വച്ചായിരുന്നു സംഭവം.
ബൈക്കിലെത്തിയ പ്രതികള് 76 വയസ്സുള്ള വയോധികയുടെ കഴുത്തില് കിടന്ന ഒന്നര പവന് സ്വര്ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പിടിച്ചുപറിയുള്പ്പെടെ ഏഴോളം മോഷണ കേസുകളില് ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തന്കോട് പ്രിന്സിപ്പല് എസ്ഐ രാജീവ് അറിയിച്ചു. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്ഹി: ഈ വര്ഷം അവസാനിക്കാന് ഇനി മണിക്കൂറുകള് മാത്രമാണ് അവശേഷിക്കുന്നത്. നികുതിദായകരെ സംബന്ധിച്ച് 2021-22 സാമ്പത്തിക വര്ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള് ഫയല് ചെയ്യാനുണ്ടെങ്കില് അത് ഫയല് ചെയ്യാനുള്ള അവസാന തീയതി ഡിസംബര് 31 ആണ്.
കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ റിട്ടേണ് സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇക്കായലളവില് ആദായനികുതി റിട്ടേണ് ഫയല് ചെയ്തിട്ടില്ലാത്ത ഒരാള്ക്ക് ഡിസംബര് 31 നോ അതിനുമുമ്പോ വൈകിയുള്ള ഐ ടി ആര് ഫയല് ചെയ്യാന് അവസരമുണ്ട്. നികുതി റിട്ടേണ് ഫോമിലെ ആദായനികുതി നിയമത്തിലെ 139 (4) വകുപ്പ് തെരഞ്ഞെടുത്ത് വേണം വൈകിയുള്ള ഐ ടി ആര് ഫയല് ചെയ്യേണ്ടത്.

അതുപോലെ, യഥാര്ത്ഥ ആദായ നികുതി റിട്ടേണ് ഫയല് ചെയ്യുമ്പോള് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്, പുതുക്കിയ ആദായ നികുതി റിട്ടേണ് ഫയല് ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനുള്ള അവസാന തീയതിയും ഡിസംബര് 31 ആണ്. ആദായനികുതി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരമാണ് പുതുക്കിയ ആദായ നികുതി റിട്ടേണ് ഫയല് ചെയ്യേണ്ടത്. റിട്ടേണ് ഫോമില് 139 (5) വകുപ്പ് തെരഞ്ഞെടുത്ത് വേണം നടപടികള് പൂര്ത്തിയാക്കേണ്ടത്.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.
7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്. ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു.

റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐ ഇ സി ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം.
കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന വിഷയവുമായി ബന്ധപ്പെട്ട് മൂന്നു ദിവസങ്ങളായി നടക്കുന്ന ക്യാമ്പ് ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപരായ എൻ.സാബു, കെ. ജയിംസ്, എസ്. ശാരിക എന്നിവർ സംബന്ധിച്ചു. വിവിധ സെഷനുകളിലായി ബോധവൽകരണ ക്ലാസുകൾ, കായിക പരിശീലനം, പ്രായോഗിക പരിശീലനങ്ങൾ എന്നിവ നടക്കും.

by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച കുളത്തൂർ കോലത്തുകര ശിവക്ഷേത്രസന്നിധിയിൽ നിന്നു ശിവഗിരിയിലേക്കു പുറപ്പെട്ട മതസമന്വയ തീർഥാടന പദയാത്രയ്ക്കു പെരുങ്ങുഴി മുസ്ളീം ജമാഅത്ത് അങ്കണത്തിൽ സ്നേഹോഷ്മള വരവേൽപ്പ്. മതാതീത മാനവീകത സമൂഹത്തിനു മുൻപാകെ മഹദ് സന്ദേശങ്ങളിലൂടെ പകർന്നു നൽകിയ മഹാഗുരുവിൻ്റെ മണ്ണിലേക്കുള്ള തീർഥയാത്രയ്ക്കു മതത്തിൻ്റെ അതിരുകൾ ഭേദിച്ചു ജമാഅത്ത് ഭാരവാഹികൾ നൽകിയ സ്വീകരണം മതസൗഹാർദ്ദത്തിൻ്റെ സുന്ദര മുഹൂർത്തമായി.
ഗുരുദേവ വിഗ്രഹവും വഹിച്ചു രഥഘോഷയാത്രയായെത്തിയ 500 ൽപ്പരം പീതവസ്ത്രധാരികളായ ഗുരുവിശ്വാസികളെ ജമാഅത്ത് പ്രസിഡൻ്റ് ഇ.അബ്ദുൽ അസീസ്, സെക്രട്ടറി എ.അബ്ദുൽ ഹക്കീം എന്നിവർ ജമാഅത്ത് കവാടത്തിൽ പദയാത്ര ക്യാപ്ടൻ പീത ഷാൾ അണിയിച്ചു സ്വാഗതമോതി. വൈസ് പ്രസിഡൻ്റ് യു.അഷ്റഫ് ,ജോ. സെക്രട്ടറിമാരായ എ.എസ്.സുഹൈൽ, ഇ.ഷാജഹാൻ, ട്രഷറർ എം.നസീർ, ഭരണ സമിതി അംഗങ്ങളായ എസ്.റാമി, എ.സമീർ ,എ.ഷാഫി, എം.എ.ഹുസൈൻ, എച്ച്.ഹസീം മുഹമ്മദ് എന്നിവരുടെ സംഘം പദയാത്ര സംഘത്തിനു ലഘുഭക്ഷണവും ശീതളപാനീയങ്ങളും നൽകി എതിരേറ്റു.

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർബിജു, കൗൺസിലർ സി. കൃത്തി ദാസ്, ഗുരുക്ഷേത്രസമിതി ജില്ലാ പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.രഘുനാഥൻ, കെ.പുഷ്കരൻ ,എസ്എൻഡിപിശാഖാ യോഗം ഭാരവാഹികളായ സന്തോഷ് നാലുമുക്ക്, ജി.സാംബശിവൻ, എൻ.അജിത്ത്, ഗുരുക്ഷേത്ര സെക്രട്ടറി ആർ.ഷിബു, ട്രഷറർ ഷിജോസ് ബാബു തുടങ്ങിയവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
കുളത്തൂരിൽ നിന്നുള്ള മാനവമൈത്രി പദയാത്രയ്ക്കു ചിറയിൻ കീഴിൽ ഇടഞ്ഞുംമൂല, പെരുങ്ങുഴി, കാറ്റാടിമുക്ക് ജംക്ഷൻ, അഴൂർ, മഞ്ചാടിമൂട്, കടകം എന്നിവിടങ്ങളിൽ എസ്എൻഡിപി ശാഖാ യോഗങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്തി നിർഭരമായ സ്വീകരണങ്ങൾ നൽകി.
ചിറയിൻകീഴ് ശാർക്കര ഗുരുക്ഷേത്രസന്നിധിയിലെത്തിയ പദയാത്ര സംഘത്തെ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ, ഗുരുക്ഷേത്രസമിതി പ്രസിഡൻ്റ് ഡോ.ബി.സീരപാണി എന്നിവർ ചേർന്നു ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്നു ശിവഗിരി തീർഥാടന ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രികർക്കു ശാർക്കരയിൽ സമൂഹസദ്യയും നൽകി.
Recent Comments