ഭാര്യയെ പേടിപ്പിക്കാൻ ട്രെയിനിൽ ബോംബ് ഭീഷണിയുമായി ഭർത്താവ് ; മലയാളി യുവാവ് അറസ്റ്റിൽ

അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ഗുരുവായൂർ – ചെന്നൈ എക്സ്പ്രസിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.ഗുരുവായൂർ എക്‌സ്‌പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു.

26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. തുടർന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ സംരക്ഷണഭിത്തി തകര്‍ന്നു; സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ സംരക്ഷണഭിത്തി തകര്‍ന്നു; സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ, തിക്കിലും തിരക്കിലും പെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയ സമയത്ത് സംരക്ഷണഭിത്തി തകര്‍ന്ന് കാനയില്‍ വീണാണ് ആളപായം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡു എത്തിയ സമയത്ത്, അദ്ദേഹത്തെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയ നേരത്താണ് അപകടം ഉണ്ടായത്. സിമന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് ആളുകള്‍ കാനയില്‍ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം ചന്ദ്രബാബു നായിഡു നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ശബരിമലയിലെ ഭക്തജനങ്ങളിൽ 160 പേർക്ക് ഹൃദയാഘാതം; 24 പേർ മരണമടഞ്ഞു

പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയ 160 പേര്‍ക്കു ഹൃദയാഘാതമുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. തീര്‍ഥാടനക്കാലത്ത് ഇതുവരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ 26 പേര്‍ മരിച്ചു. ഇതില്‍ 24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടയന്തര ചികിത്സ നല്‍കി രക്ഷിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. സന്നിധാനം ആശുപത്രിയില്‍ 47294 പേരും പമ്പയിലെ ആശുപത്രിയില്‍ 18888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. ഗുരുതര ആരോഗ്യപ്രശ്‌നം ബാധിച്ച 930 പേരെ പ്രാഥമിക ചികിത്സ നല്‍കി. മറ്റ് ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റി.

ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനം വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
പമ്പ, സാന്നിധാനം എന്നിവിടങ്ങളിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് പുറമെ നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേട്ടില്‍ ഡിസ്‌പെന്‍സറിയും പ്രധാന കേന്ദ്രങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. കരിമലയിലും ഡിസ്‌പെന്‍സറി സജ്ജമാക്കുന്നുണ്ട്. നിലക്കല്‍ ആശുപത്രി ബേസ് ക്യാമ്പാക്കുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡ് ആരംഭിക്കുകയും ചെയ്തു.

വിവിധയിടങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ആംബുലന്‍സ് സേവനവും സജീവമാണ്. സന്നിധാനം വരെ പതിനഞ്ചും എരുമേലി വഴിയുള്ള പരമ്പരാഗത പാതയില്‍ നാലും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുണ്ടെന്ന് ശബരിമല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രശോഭ് അറിയിച്ചു.

മോക്ക്ഡ്രില്ലിനിടെ അപകടം: ഒഴുക്കില്‍പ്പെട്ട്  ഒരാൾ മരിച്ചു

മോക്ക്ഡ്രില്ലിനിടെ അപകടം: ഒഴുക്കില്‍പ്പെട്ട് ഒരാൾ മരിച്ചു

പത്തനംതിട്ട: കേരളത്തിലെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ ഒരാള്‍ അപകടത്തില്‍ മരിച്ചു. നാട്ടുകാരനായ പാലത്തിങ്കല്‍ ബിനു ആണ് മരിച്ചത്.
പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരായ ബിനു അടക്കം നാലുപേര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമായി വെള്ളത്തില്‍ ചാടുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട ബിനുവിനെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശപ്രകാരം, സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്‌.

സർക്കാർ ഉദ്യോ​ഗസ്ഥരുടെ കൈക്കൂലി; അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്നു ഹൈക്കോടതി

സർക്കാർ ഉദ്യോ​ഗസ്ഥരുടെ കൈക്കൂലി; അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്നു ഹൈക്കോടതി

കൊ​ച്ചി: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഔദ്യോ​ഗിക തീരുമാനങ്ങളിൽ അഴിമതി ആരോപിക്കപ്പെടുമ്പോഴേ അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമുള്ളുവെന്ന് ഹൈക്കോടതി. കൈക്കൂലി ആരോപണം ഔദ്യോ​ഗിക കൃത്യനിർവഹണത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന​ ആ​രോ​പ​ണ​​ത്തെ തു​ട​ർ​ന്ന്​ ത​നി​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്ഐ ന​ൽ​കി​യ ഹ​ർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അഴിമതി നിരോധന നിയമത്തിന്റെ 17എ വകുപ്പു പ്രകാരം കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ. ബാബു വിധിയിൽ വ്യക്തമാക്കി. ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പേ​രി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ക​ടു​ത്തു​രു​ത്തി മു​ൻ എ​സ്.ഐ ടിഎ അ​ബ്‌​ദു​ൽ സ​ത്താ​റാണ്റി കോടതിയെ സമീപിച്ചത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​ക്കെ​തി​രെ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ സ്റ്റേ​ഷ​നി​ലെ എഎ​സ്​ഐ അ​നി​ൽ​കു​മാ​ർ പ്ര​വാ​സി​യു​ടെ പി​താ​വി​ൽ​നി​ന്ന് 5000 രൂ​പ​യും സ​ഹോ​ദ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ​യും കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് കേ​സി​ൽ പ്ര​വാ​സി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു. തു​ട​ർ​ന്ന്​ നേ​ര​ത്തേ ന​ൽ​കി​യ പ​ണ​ത്തി​ൽ 15,000 രൂ​പ അ​ബ്ദു​ൽ സ​ത്താ​ർ എ​ടു​ത്തെ​ന്ന​റി​യി​ച്ച അ​നി​ൽ​കു​മാ​ർ വീ​ണ്ടും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും 2021 ആ​ഗ​സ്റ്റ് 12ന് ​അ​നി​ൽ​കു​മാ​ർ അ​റ​സ്റ്റി​ലാ​കു​ക​യു​മാ​യി​രു​ന്നു. കേ​സി​ൽ അ​നി​ൽ​കു​മാ​ർ ഒ​ന്നാം പ്ര​തി​യും സ​ത്താ​ർ ര​ണ്ടാം ​പ്ര​തി​യു​മാ​ണ്.
പരാതിക്കാരനിൽനിന്നു താൻ കൈക്കൂലി വാങ്ങിയതായി ആരോപണമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം നടത്തില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതു കോടതി തള്ളി.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,005 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 40,040 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4135 രൂപയാണ്. 24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k, 14k, 18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22ഗ്രാം സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.