by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശിവഗിരി തീര്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിലും പരിസരത്തുമായി വനിത പൊലീസ്, ഷാഡോ, മഫ്തി എന്നിങ്ങനെ ആയിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നും 29 മുതല് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തുമെന്നും വര്ക്കല ഡിവൈഎസ്പി പി നിയാസ് അറിയിച്ചു.
29 മുതല് ജനുവരി ഒന്നുവരെ ശിവഗിരി മഠം ജങ്ഷനില് നിന്നും ഗുരുകുലം ജങ്ഷനില് നിന്നും ശിവഗിരിയിലേക്ക് പാസുള്ള വാഹനങ്ങള് മാത്രമേ കടത്തി വിടൂ. കല്ലമ്പലത്തു നിന്ന് വരുന്ന തീര്ഥാടന വാഹനങ്ങള് നരിക്കല്ലുമുക്ക്, പാലച്ചിറയില്നിന്ന് തിരിഞ്ഞ് വട്ടപ്ലാമൂട് ജങ്ഷനില് തീര്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങള് ശിവഗിരി ഹൈസ്കൂള്, നഴ്സിങ് കോളേജ്, കോളേജ് ഓഫ് അഡ്വാന്സ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങള് എസ് എന് സെന്ട്രല് സ്കൂള്, എസ് എന് കോളേജ് എന്നീ ഗ്രൗണ്ടുകളിലും നിര്ത്തിയിടണം.

അഞ്ചുതെങ്ങ്,- കടയ്ക്കാവൂര് ഭാഗത്തുനിന്നും വരുന്നവര് മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജങ്ഷനിലും കൊല്ലം ഭാഗത്തുനിന്നും പാരിപ്പള്ളി വഴിയും കാപ്പില് വഴിയും വരുന്ന വാഹനങ്ങള് അയിരൂര്, നടയറ വഴി എസ് എന് കോളേജ് ജങ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങള് നിശ്ചിത സ്ഥലങ്ങളില് നിര്ത്തിയിടണം. വര്ക്കല മൈതാനത്ത് എത്തുന്ന വാഹനങ്ങള് ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങള് മൈതാനം ധന്യ സൂപ്പര് മാര്ക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലും പെരുംകുളം പാര്ക്കിങ് ഏരിയയിലും വലിയ വാഹനങ്ങള് വര്ക്കല സ്വകാര്യബസ് സ്റ്റാന്ഡ് ഗ്രൗണ്ടിലും നിര്ത്തിയിടണം. സ്റ്റാര് തിയറ്റര് ഭാഗത്തുനിന്നും ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങള് കടത്തി വിടില്ല.
ഗുരുകുലം ജങ്ഷന് മുതല് ശിവഗിരി ആല്ത്തറമൂട് വരെയും മഠം ജംഗ്ഷൻ മുതല് ശിവഗിരി ആല്ത്തറമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും പാര്ക്കിങ് അനുവദിക്കില്ല. വഴിയോര കച്ചവടം, ഭിക്ഷാടനം എന്നിവ കര്ശനമായി നിരോധിച്ചിട്ടുണ്ട്.
by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കും. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കുന്നത്. കൊവിഡ് കേസുകൾ വർധിച്ചാൽ സാഹചര്യത്തെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.
ജില്ലാ കലക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് വിശദമായ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മോക്ക് ഡ്രിൽ കിടക്കകളുടെ ലഭ്യത, മനുഷ്യവിഭവശേഷി, ലോജിസ്റ്റിക്സ്, മെഡിക്കൽ ഓക്സിജൻ വിതരണ ശൃംഖല എന്നിവയുടെ കണക്കെടുക്കുന്നതിനും ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ്. കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയ ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തും. മോക്ക് ഡ്രില്ലിന് ശേഷം ഇന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രിൽ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.
by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ സംവിധാനം മറികടന്ന് മെഴുകിതിരി കത്തിച്ചതായി പരാതി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമ്പലത്തിൽ മെഴുകുതിരി കത്തിച്ച സംഭവം ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച ആണെന്നാണ് ആരോപണം. തുലാഭാരമണ്ഡപത്തിൽ ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേയ്ക്ക്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയിലെത്തി. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പ് ഉയര്ന്നതോടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്ഡില് 750 ഘനയടി ആയാണ് കൂട്ടിയത്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു.

by Midhun HP News | Dec 27, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
ഡൽഹി: പുതിയ കൊവിഡ് മാര്ഗനിര്ദേശവുമായി എയര് ഇന്ത്യ. യുഎയില് നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്ക്കാണ് നിര്ദേശം. കൊവിഡ് വാക്സീന് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാരംഗം കലാസാഹിത്യ വേദി, ആറ്റിങ്ങൽ ഉപജില്ല സർഗ്ഗോത്സവം 2025 ജനുവരി 9ന് ഗവ.യു.പി.എസ് പാലവിളയിൽ സംഘടിപ്പിക്കുന്നു. സർഗോത്സവതിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്തുത സ്കൂളിൽ വച്ച് 27/12/2022 -ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്വാഗതസംഘം രൂപീകരിക്കുന്നു. എ.ഇ.ഒ ആറ്റിങ്ങൽ വിജയകുമാരൻ നമ്പൂതിരി,
എസ്.എം.സി എസ്. വിനോദ്, ആറ്റിങ്ങൽ ഉപജില്ല കുമാരിഷിലു ആർ, ഇ. എസ് ഷാമില, എച്ച് എം പാലവിള യു.പി.എസ് തുടങ്ങിയവർ പങ്കെടുക്കും.

Recent Comments