by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്വകലാശാല ചാന്സലര് പദവിയില് നിന്നും ഗവര്ണറെ മാറ്റുന്ന ബില്ലില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം തേടി. രാജ്ഭവന് സ്റ്റാന്ഡിങ് കൗണ്സലിനോടാണ് ഗവര്ണര് നിയമോപദേശം തേടിയത്. നിയമസഭ പാസ്സാക്കിയ നിയമം നിലനില്ക്കുമോയെന്ന് പരിശോധിക്കാനാണ് നിര്ദേശം. ഉന്നത വിദ്യാഭ്യാസം കണ്കറന്റ് ലിസ്റ്റില്പ്പെട്ടതാണെന്നും, സര്വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഗവര്ണര് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്ണര് പ്രാഥമികമായി നിയമോപദേശം തേടിയത്. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ജനുവരി മൂന്നിനാണ് കേരളത്തില് തിരിച്ചെത്തുക. ഇതിനുശേഷം ബില് രാഷ്ട്രപതിക്ക് അയക്കണോ എന്ന കാര്യത്തില് ആരിഫ് മുഹമ്മദ് ഖാന് തീരുമാനമെടുക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്ത്താണ് സര്വകലാശാലകളുടെ ചാന്സലര് പദവിയില് നിന്നും ഗവര്ണറെ മാറ്റാനുള്ള ബില് നിയമസഭ പാസ്സാക്കിയത്.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിലുണ്ട്. കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കിട്ടും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തില് കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില് വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില് വിവരം അറിയിച്ചു. തുടര്ന്ന് വീട്ടുകാര് ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില് നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല് ഇടിച്ചുതകര്ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.

by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്ഹി: കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന് ആശുപത്രിയില്. എയിംസിന്റെ പ്രൈവറ്റ് വാര്ഡിലാണ് നിര്മ്മല സീതാരാമനെ പ്രവേശിപ്പിച്ചത്. ഉച്ചയോടെയാണ് ധനമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. നിര്മ്മല സീതാരാമന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്ട്ടുകള്. മന്ത്രിയുടെ ചികിത്സയ്ക്കായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയില് ഒരുക്കിയിരിക്കുന്നത്. രോഗ വിവരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തോന്നയ്ക്കല് ഗവ: ഹയര്സെക്കന്ഡറി സ്കൂളിന്റെ 2022-23 വര്ഷത്തെ എന്.എസ്.എസ് സപ്തദിന ക്യാമ്പ് ‘വെളിച്ചം 2022’ പോത്തന്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര് അനില് ഉദ്ഘാടനം ചെയ്തു.
by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എൻ ആർ എ – റസിഡൻസ് ഈ വർഷത്തെ വാർഷിക ആഘോഷം ആറ്റിങ്ങൽ കീഴക്കു പുറം അമ്പറതലയ്ക്കൽ വച്ച് ഗംഭീരമായ് ആഘോഷിച്ചു. എൻ ആർ എപ്രസിഡന്റ് വി ജയപ്രകാശ് -ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി ഉൽഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീജ എസ്, കൗൺസിലർ ബിനു ജി എസ് , മറ്റ് രക്ഷാധികാരികളും ഉപദേശക സമിതി അംഗങ്ങളും ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ബി മുരളീധരൻ സ്വാഗതവും, എക്സി. അംഗം രമേഷ് ജെയിൻ കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് രാത്രി 7.30 ന് ദിവാനന്ദന്റെ (ഉപദേശക സമിതി അംഗം)-തബല വായനയും,
തുടർന്ന് 8 pm – മുതൽ നാടകം: ‘മത്തായിയുടെമരണം’ അവതരണം ആറ്റിങ്ങൽ തിരനോട്ടം

Recent Comments