by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചൈന, ഇംഗ്ലണ്ട്, തായ്ലന്ഡ് എന്നീ വിദേശരാജ്യങ്ങളില് നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയില് നിന്നും ബംഗലൂരുവില് എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയില് ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ സ്രവം ജീനോം സീക്വന്സിങ്ങിനായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു.

ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാലു വിദേശ പൗരന്മാരും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില് കണ്ടെത്തി. ഇംഗ്ലണ്ട്, തായ് പൗരന്മാരാണ് വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇവരെ ബോധ് ഗയയിലെ ഹോട്ടലില് ഐസൊലേഷനിലാക്കി. രാജ്യത്ത് ഇന്നലെ 196 പേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3428 ആയി. പ്രതിദിന പോസിറ്റീവ് നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റീവ് നിരക്ക് 0.16 ശതമാനമാണ്.
by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: വടകരയില് വ്യാപാരിയായ രാജനെ കടയ്ക്കുള്ളില് മരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്മാർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിക്കായുള്ള തിരച്ചില് പോലീസ് ഊര്ജിതമാക്കി.

സംഭവ ദിവസം രാത്രി രാജനൊപ്പം നീലക്കുപ്പായമിട്ട ഒരാള് ഉണ്ടായിരുന്നതായി തൊട്ടടുത്ത കടക്കാര് പോലീസിന് മൊഴി നല്കിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തില് ചില സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. രാജന് ബൈക്കില് കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ, സി.സി.ടി.വി.യില് ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. അതിനിടെ മദ്യപാന ശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോണ് കോളുകള് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
വടകര സ്വദേശി രാജനെയാണ് സ്വന്തം കടയ്ക്കുള്ളില് മരിച്ചനിലയില് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഏറെ വൈകിയിട്ടും രാജന് വീട്ടിലെത്താത്തതിനെ തുടര്ന്ന് വീട്ടുകാര് കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില് കണ്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്ണാഭരണങ്ങളും കടയിലെ പണവും നഷ്ടമായിട്ടുണ്ട്
by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില് കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് രാജസ്ഥാനാണ് എതിരാളികള്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് കോഴിക്കോട് ആരംഭിക്കുന്നത്. ജമ്മു കശ്മീര്, മിസോറാം, ആന്ധ്രാ പ്രദേശ്, ബീഹാര് എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകള്. ദിവസവും രണ്ട് കളികളാണ് ഉള്ളത്. രാവില എട്ടിനും വൈകിട്ട് മൂന്നരക്കും. ഓരോ ടീമിനും അഞ്ച് കളികളാണ് ഉള്ളത്.

മികച്ച രണ്ട് ടീമുകള്ക്കാണ് ഫൈനല് റൗണ്ട് യോഗ്യത. രാജസ്ഥാനെതിരെ ആദ്യ കളിയില് വിജയത്തുടക്കത്തിനുള്ള ഒരുക്കത്തിലാണ് കേരള ടീം. ഗ്രൂപ്പില് മിസോറാമാണ് കേരളത്തിന്റെ പ്രധാന എതിരാളികള്. നിലവിലെ ചാംപ്യന്മാരാണ് കേരളം. കഴിഞ്ഞ തവണ ബംഗാളിനെ ഷൂട്ടൗട്ടില് തോല്പ്പിച്ചാണ് കേരളം കിരീടം നേടിയത്. ഇത്തവണയും കേരളം ഫൈനല് റൗണ്ടിന് വേദിയാവാന് സാധ്യതയുണ്ട്. സെമി ഫൈനല്, ഫൈനല് മത്സരങ്ങള് സൗദി അറേബ്യയില് നടത്താനുള്ള ആലോചനയിലുമാണ് ആള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന്. കിരീടം നില നിര്ത്തുകയാണ് കേരള ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റന് വി മിഥുന് പറഞ്ഞു.
by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം കൊലപാതകമോ അപകടമരണമോ അല്ല ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം.
കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ സഹോദരനും അളിയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയതിന് ശേഷം കിരണിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല. ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്.

കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. എന്നാൽ കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം. ഇതോടെയാണ് കേസിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ലഭ്യമായ എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
കിരണിൻ്റെ മരണം ആത്മഹത്യയാണ് എന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ്. പെൺസുഹൃത്തിനെ കാണാൻ വീട്ടിലെത്തിയ കിരണിനെ അവിടെ വച്ച് പെൺകുട്ടിയുടെ സഹോദരനും ഭാര്യാസഹോദരനും ചേർന്ന് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നുണ്ട്. എന്നാൽ ആഴിമല കടപ്പുറത്തിന് അരക്കിലോ മീറ്റർ അകലെ വച്ച് കിരണ് ഇവരുടെ കൈയിൽ നിന്നും ഓടിരക്ഷപ്പെട്ടു. ഇതിനു ശേഷം കിരണ് കടപ്പുറം ഭാഗത്തേക്ക് ഒറ്റയ്ക്ക് ഓടിപ്പോയി. ഇതോടെ മറ്റേ രണ്ടു പേർ തിരികെ മടങ്ങി പോകുകയും ചെയ്തു. കിരൺ ഓടി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കിരണിനെ ആരും പിന്തുടർന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും ബോധ്യമായി ഇതോടെ കൊലപാതക സാധ്യത പൊലീസ് തള്ളി.
കിരൺ കടപ്പുറത്തേക്ക് ഓടി അധിക സമയം കഴിയും മുൻപേ ഒരാൾ കടലിലേക്ക് ചാടുന്നത് കണ്ടെന്ന് ക്ഷേത്രപരിസരത്ത് നിന്ന രണ്ട് പേർ ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയെടുത്തതിൽ കിരണിനോട് രൂപസാദൃശ്യമുള്ള ആളാണ് കടലിൽ ചാടിയത് എന്ന് വ്യക്തമായി. കിരൺ കടലിൽ ചാടി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് അന്ന് ലോക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ കിരണിൻ്റെ ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. അസ്വഭാവികമായി എന്തെങ്കിലും നടന്നതിൻ്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.
പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതോടെ കിരണ് കടുത്ത പ്രണയനൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ഇതേ ചൊല്ലി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും ചെയ്തതോടെ ഉണ്ടായ മാനസിക സംഘർഷത്തിലാക്കാം ജീവനൊടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കിരൺ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കാര്യങ്ങളിൽ വ്യക്തത വന്നതോടെ കേസിൽ ഉടനെ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിന് പ്രതികൾക്കെതിരെ നേരത്തെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു
by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്ഹി: ശ്രദ്ധ വാല്ക്കര് എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില് വെച്ച സംഭവത്തില് വഴിത്തിരിവായി പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂനെവാല, കൊല്ലപ്പെട്ട ഗേള്ഫ്രണ്ട് ശ്രദ്ധ വാല്ക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡല്ഹി പൊലീസിന് ലഭിച്ചത്.

ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്. 28 കാരനായ അഫ്താബ്, 26 കാരിയായ ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്ററിന്റെ ഫ്രിഡ്ജില് ആഴ്ചകളോളം തെക്കന് ഡല്ഹിയിലെ മെഹ്റൗളിയിലെ വസതിയില് സൂക്ഷിച്ചു.
പിന്നീട് പല ദിവസങ്ങളിലായി സമീപത്തെ വനപ്രദേശങ്ങളില് മൃതദേഹ അവശിഷ്ടങ്ങള് ഉപേക്ഷിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. അതിനിടെ കേസിലെ മുഖ്യ പ്രതി അഫ്താബിന്റെ ശബ്ദസാമ്പിള് സിബിഐയുടെ ഫോറന്സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി അഫ്താബ് പൂനെവാലയെ സിബിഐ ഹെഡ് ക്വാര്ട്ടേഴ്സിലെത്തിച്ചു. കേസില് അറസ്റ്റിലായ അഫ്താബിന്റെ ജുഡീഷ്യല് കസ്റ്റഡി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അഫ്താബ് നവംബര് 26 മുതല് ജുഡീഷ്യല് കസ്റ്റഡിയില് തുടരുകയാണ്. കഴിഞ്ഞദിവസം വീഡിയോ കോണ്ഫറന്സ് വഴിയാണ് അഫ്താബിനെ കോടതിയില് ഹാജരാക്കിയത്.
by Midhun HP News | Dec 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലോകത്ത് ഏറ്റവുമധികം ആളുകള് ഉപയോഗിക്കുന്ന മെസഞ്ചറുകളില് ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്ക്കാവശ്യമായ ഫീച്ചറുകള് കൃത്യമായ സമയങ്ങളില് അവതരിപ്പിക്കുന്നത് വാട്സാപ്പിനെ ജനപ്രിയമാക്കുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള് ഉപയോഗിക്കുന്ന മെസഞ്ചറുകളില് ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്ക്കാവശ്യമായ ഫീച്ചറുകള് കൃത്യമായ സമയങ്ങളില് അവതരിപ്പിക്കുന്നത് വാട്സാപ്പിനെ ജനപ്രിയമാക്കുന്നു.
കമ്പനി പോളിസിക്ക് വിപരീതമായി പ്രവര്ത്തിക്കുന്നവര്ക്കെതിരെ നടപടി എടുക്കുന്നതിലും വാട്സാപ്പ് മുന്പന്തിയിലാണ്. വ്യാജ മെസേജുകള്ക്കെതിരെ റിപ്പോര്ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്. ഇപ്പോഴിതാ, വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്ട്ടുകള്. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ് എന്നാണ് വിവരങ്ങള്.

Recent Comments