by Midhun HP News | Dec 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തു നിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ.

by Midhun HP News | Dec 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അവനവഞ്ചേരി കമ്മിറ്റി ഭാരവാഹികളുടെ അഭുമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. മതമൈത്രി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷം. മൂന്നു മതസ്ഥരുടെയും വേഷത്തോടുകൂടിയാണ് ക്രിസ്മസ് കരോൾ അരങ്ങേറിയത്. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച കരോൾ അവനവഞ്ചേരി പരിസരം ചുറ്റി കറങ്ങി ക്രിസ്മസ് ആഘോഷിച്ചു. പാപ്പയുടെയും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേഷത്തോടും കൂടിയുള്ള കരോൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. രാകേഷ് കൃഷ്ണ, അനൂപ് കുമാർ
ജിബി രാഗി, അനൂപ് ആർ എസ്, ജിതിൻ രാജ്, അനീഷ് ബാബു തുടങ്ങിയവർ കരോളിൽ പങ്കെടുത്തു.
by Midhun HP News | Dec 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കുമളിയ്ക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള- തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.

by Midhun HP News | Dec 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. രാജ്യ തലസ്ഥാനത്തെ പര്യടനത്തിന് തുടക്കമായി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ ആറ് മണിക്കാണ് ഡൽഹിയിലെ
യാത്രയ്ക്ക് തുടക്കമായത്.
കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്ര ഡൽഹിയിലെത്തിയത്. എന്നാല് മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകീട്ടോടെ ചെങ്കോട്ടയ്ക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂ എന്ന് കേന്ദ്ര സര്ക്കാര് ആവര്ത്തിച്ച് വ്യക്തമാക്കിയിരുന്നു.

by Midhun HP News | Dec 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി കമ്മീഷണർമാർക്കും ഐജിമാർക്കും മാറ്റം നൽകി പൊലീസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ സിഎച്ച് നാഗരാജുവാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു.
ദക്ഷിണ മേഖല ഐജിയായിരുന്ന പി. പ്രകാശിനെ ഇന്റലിജൻസിലേക്ക് മാറ്റി. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണർ.
രാജ്പാൽ മീണയാണ് പുതിയ കോഴിക്കോട് കമ്മീഷണർ. കെഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ വിജിലൻസിൽ നിയമിച്ചു. ഐജിയായി സ്ഥാനകയറ്റം ലഭിച്ച നീരജ് കുമാർ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ഐജിയായ സ്ഥാനകയറ്റം ലഭിച്ച അക്ബറിനെ ട്രാഫിക് ഐജിയായി നിയമിച്ചു. ഹേമലതയാണ് പുതിയ കണ്ണൂർ റൂറൽ എസ്പി.

അഞ്ച് ഐജിമാർക്ക് എഡിജിപിമാരായും സ്ഥാനകയറ്റം ലഭിച്ചു. എച്ച് വെങ്കിടേഷിനെ ആംഡ് പൊലിസ് ബറ്റാലിയൻ എഡിജിപിയാക്കി. ഗോപേഷ് അഗർവാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബർ സുരക്ഷ എഡിജിപിയായും നിയമിച്ചു.
ഐജി അനൂപ് ജോൺ കുരുവിള രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിൽ ഡയറക്ടറായി നിയമിക്കപ്പെട്ടു. നിലവിൽ പൊലീസ് ആസ്ഥാന ഐജിയാണ് അനൂപ് ജോൺ കുരുവിള. റോ മേധാവിയായി ഹോർമിസ് തരകൻ പോയതിന് ശേഷം റോയിൽ ഒരു മലയാളി ഓഫീസർക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണ്.
by Midhun HP News | Dec 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 201 പുതിയ കോവിഡ് കേസുകള്. 3397 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4.46 കോടി പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,30,891 പേര് വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 97 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം 1,36,315 ടെസ്റ്റുകള് നടത്തിയായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ലോകത്ത് വിവിധ രാജ്യങ്ങളില് കോവിഡ് കേസുകള് കൂടുന്ന പശ്ചാത്തലത്തില് രാജ്യത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Recent Comments