ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി കല്ലിൻമൂട് വാർഡ് അങ്കണവാടി

ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി കല്ലിൻമൂട് വാർഡ് അങ്കണവാടി

മുദാക്കൽ ഗ്രാമ പഞ്ചായത്ത് കല്ലിൻമൂട് വാർഡിലെ അങ്കണവാടിയിൽ ആഘോഷിച്ചു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അങ്കണവാടിയായ കല്ലിൻമൂട് അങ്കണവാടിയിൽ കുരുന്നുകൾക്കൊപ്പം രക്ഷകർത്താക്കളും വാർഡു സമിതി ഭാരവാഹികളും പങ്കു ചേർന്നപ്പോൾ ആഘോഷം പുതുമയുള്ളതായി. കുരുന്നുകൾ പരസ്പരം ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കളിക്കൂട്ടം കൂട്ടുകാർ മേളവും ഒരുക്കിയിരുന്നു. ക്രിസ്തുമസ് കേക്ക് മുറിച്ചും മധുരം നൽകിയും ഇത്തവണത്തെ ക്രിസ്തുമസ് ഗംഭീരമാക്കി. ആഘോഷത്തിന്റെ ഉദ്ഘാടനം വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ നിർവഹിച്ചു. അങ്കണവാടി വർക്കർ റീജ പ്രശീലൻ, മഞ്ചു, വിനിത, വാർഡു സമിതി ഭാരവാഹികൾ,രക്ഷകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടി നിയുക്ത പ്രവീൺ

മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടി നിയുക്ത പ്രവീൺ

കേരള യൂണിവേഴ്സിറ്റി മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടി നിയുക്ത പ്രവീൺ. എ ജെ കോളേജ് ഓഫ് സയൻസ് & ടെക്നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. മാമം ത്രയംബകയിൽ പ്രവീൺ കുമാർ, സജിത ദമ്പതികളുടെ മകളാണ് നിയുക്ത പ്രവീൺ.

കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു

കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു

കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 26 മുതൽ 30 വരെ പാളയം കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം വർക്കല എം എൽ എ അഡ്വ . വി ജോയി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. ബീന സ്വാഗതം ആശംസിച്ചു. പി ടി.എ പ്രസിഡന്റ് ശൈലേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാളയംകുന്ന് എച്ച് എം സിനി, കാപ്പിൽ എച്ച് എം ബൃന്ദ, പി ഒ മാത്യു പി ടി, പാളയം കുന്ന് ഗവ ഹയർ സെക്കന്ററി പി.ടി.എ പ്രസിഡന്റ് സുനിൽ ജി.എസ്, എച്ച് എസ് എസ് കാപ്പിൽ സ്റ്റാഫ് സെക്രട്ടറി മായ, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി മഞ്ജു സുനിൽകുമാർ, ഷീബ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് 6 മണിയോടെ കണ്ടെത്തുകയായിരുന്നു.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി, ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി. ഭാര്യ: ജോബി, സഹോദരൻ: അജൻ ആന്റണി.

ഓഫീസിൽ ഡ്യൂട്ടിയ്ക്ക് എത്തിയ ​​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

ഓഫീസിൽ ഡ്യൂട്ടിയ്ക്ക് എത്തിയ ​​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം; മൂന്നു ദിവസത്തെ വരുമാനം 229 കോടി

ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം; മൂന്നു ദിവസത്തെ വരുമാനം 229 കോടി

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ദിനത്തേക്കാള്‍ നേരിയ കുറവുണ്ട്. 2021ല്‍ 90.03 കോടിയുടെ വരുമാനമുണ്ടായിരുന്നു. 22,23,24 തീയതികളിലായി 229.80കോടിയുടെ വരുമാനമാനമുണ്ടായി. കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളിലെ വില്‍പ്പന 215.49കോടിയായിരുന്നു. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയതിന് ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഈ ക്രിസ്മസ്.

കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്‌ലറ്റാണ് ഇപ്രാവശ്യം വില്‍പ്പനയില്‍ മുന്നിലെത്തിയത്, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം. 267 ഔട്ട്‌ലറ്റുകളാണ് ബെവ്‌ക്കോയ്ക്കുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.