ജനുവരി മൂന്നിന് പ്രാദേശിക അവധി
ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്ക്കാര് സ്ഥാപനങ്ങള്ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.

ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്ക്കാര് സ്ഥാപനങ്ങള്ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.

ഡല്ഹി: അടുത്ത ഒരുവര്ഷം ഭക്ഷ്യസുരക്ഷയുടെ പരിധിയില് വരുന്ന എല്ലാവര്ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള് വിതരണം ചെയ്യും. കേന്ദ്രമന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. അരിയ്ക്ക് രണ്ടുരൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്ക്കാര് ഒഴിവാക്കുകയും ചെയ്തു. 80 കോടിയോളം ജനങ്ങള്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്രസര്ക്കാര് അറിയിച്ചു. പദ്ധതിക്കായി പ്രതിവര്ഷം കേന്ദ്രസര്ക്കാര് 2 ലക്ഷം കോടിരൂപ ചെലവിടും. ഭക്ഷ്യസുരക്ഷയുടെ പരിധിയില് വരുന്ന ഒരാള്ക്ക് പ്രതിമാസം 5 കിലോ അരിയാണ് രണ്ടുരൂപാ നിരക്കില് ലഭിക്കുന്നത്. ഗോതമ്പിന് മൂന്ന് രൂപയാണ് നിരക്ക്. അന്ത്യോദയ അന്നയോജനയില് ഉള്പ്പെട്ട കുടുംബങ്ങള്ക്ക് ഇത് പ്രതിമാസം 35 കിലോയാണ്.
അതേസമയം ഡിസംബര് 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്നയോജന നീട്ടേണ്ടതില്ലെന്ന് സര്ക്കാര് തീരുമാനിച്ചു.

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്ഷികോഘോഷങ്ങളുടെ ഭാഗമായി ജനുവരി 5 മുതല് 15 വരെ നിയമസഭാ വളപ്പില് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും. പ്രവേശനം സൗജന്യമാണ്. മേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ടി.പദ്മനാഭനെ ചടങ്ങില് ആദരിക്കും.’വായനയാണ് ലഹരി’ എന്ന സന്ദേശം ഉയത്തി വിദ്യാര്ത്ഥികള്ക്കായി മേളയുടെ ഭാഗമായി കവിത, കഥ, കാര്ട്ടൂണ് രചനാ മത്സരങ്ങളുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി പുസ്തങ്ങള് നല്കും. പ്രഭാഷണങ്ങളും സംവാദങ്ങളും കലാപരിപാടികളും ഉണ്ടാകും.എം.എല്.എയും നടനുമായ മുകേഷിന്റെ നേതൃത്വത്തില് നാടകവും ഗായികയും എം.എല്.എയുമായ ദലീമയുടെ നേതൃത്വത്തില് ഗാനപരിപാടിയും ഉണ്ടാകും.

ആറ്റിങ്ങൽ: ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലമ്പുഴ തിരുവാറാട്ട് കാവിലെ ആന കാളിദാസന്റെ അമിതമായി വളർന്ന കൊമ്പ് മുറിച്ചു മാറ്റി. തുമ്പികൈ ചുറ്റിവരിഞ്ഞ നിലയിലായിരുന്ന കൊമ്പിന്റെ വളർച്ച. ഇത് തുമ്പി ക്കൈ ഉയർത്തി ആഹാരം എടുത്ത് കഴിക്കുന്നതിന് ഉൾപെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. കാളിദാസന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ആണ് കൊമ്പ് മുറിക്കുവാൻ നടപടി ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൊമ്പ് മുറിക്കൽ നടന്നത്. രണ്ട് കൊമ്പിൽ നിന്നും ഇരുപത് ഇഞ്ചോളം നീളത്തിൽ മുറിച്ചു മാറ്റുകയായിരുന്നു. രാവിലെ പത്തിനാരംഭിച്ച കൊമ്പ് മുറിക്കൽ വൈകിട്ട് നാലരയോടെയാണ് പൂർത്തിയായത്. കൊമ്പ് മുറിച്ച ശേഷം ബാക്കി ഭാഗം രാകിമിനുക്കി കൂർപ്പിച്ചു നൽകി. പരസ്പരം കൂട്ടി മുട്ടുന്ന രീതിയിൽ ഉള്ള കൂട്ട് കൊമ്പ് ആനകൾക്ക് സ്വാഭാവിക പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കും. ഇത് ഒഴിവാക്കുവാൻ ആണ് മുറിച്ചു മാറ്റുന്നത്. കൊമ്പ് മുറിക്കൽ വിദഗ്ദ്ധൻ വിജയകുമാറിന്റെ നേതൃത്വത്തിലാണ് മുറിക്കൽ ചടങ്ങ് നടന്നത്. തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശശി കലാചന്ദ്രൻ, വർക്കല ദേവസ്യം സബ് ഓഫീസർ ശില്പാ ചന്ദ്രൻ, വൈശാഖ്, ഫോറസ്റ്റ് ഓഫീസർ ബിജുകുമാർ, റേയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ഷൈജു ഷാജഹാൻ, പുനലൂർ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ: സിബി, ദേവസ്വം വെറ്റിനറി സർജൻ ഡോ: അരവിന്ദ് തുടങ്ങിയവരുടെ നടപടികൾക്ക് പങ്കാളികളായി.
മുടപുരം: മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയർമാൻ ഡി.ബാബുരാജ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എസ്.ഷാജഹാൻ സ്വാഗതം പറഞ്ഞു. എസ്.എം. സി ഭരണസമിതി അംഗങ്ങളായ ബി.എസ് .സജിതൻ, സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി വീണ തുടങ്ങിയവർ സംസാരിച്ചു.

പുരവൂർ ഗവ. എസ് വി യു പി സ്ക്കൂളിലെ കുട്ടികൾ കൊടുമൺ അംബേദ്കർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.
അധ്യാപകർ, വാർഡ് മെമ്പർ ആശ, എസ് എം സി, എം പി ടി എ അംഗങ്ങൾ പ്രഥമാധ്യാപിക ബിന്ദു എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് കേക്കും പലഹാരങ്ങളും വിതരണം ചെയ്തു.

Recent Comments