ലീഡർ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം നടന്നു

ലീഡർ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം നടന്നു

പഴയകുന്നുമ്മല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ജംഗ്‌ഷനില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഡി സി സി ജനറല്‍ സെക്രട്ടറി എൻ ആർ ജോഷി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡി സി സി അംഗം കെ നളിനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് രാജേന്ദ്രന്‍, പഞ്ചായത്ത് അംഗം ശ്യാം നാഥ്‌, ഐ എൻ ടി യു സി സംസ്ഥന ഭാരവാഹി ഹരിശങ്കര്‍ മണ്ഡലം ഭാരവാഹികള്‍ ആയ രമണി പ്രസാദ്, രമ ദേവി, പ്രസന്ന കുമാരി, ഷൈല ബീവി, ശുഭ സത്യന്‍, ബൂത്ത് പ്രസിഡന്റ് സുജിത്, മനോഹരന്‍, കട്ടക്കാലീൽ എന്നിവർ പങ്കെടുത്തു.

കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി.

നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ചാൾസ് രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്. എന്നാൽ ജയിൽച്ചാടി. പലരാജ്യത്ത് നിന്നും പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാൾസ് മുങ്ങി. ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ചാൾസ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയിൽ കേസെടുത്തു.

അറസ്റ്റിലായ ചാൾസ് തിഹാർ ജയിലിലായി. തൊട്ടുപിന്നാലെ ജയിൽ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു. 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രിം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തും. ബിക്കിനി കില്ലറെന്നും ദി സെർപ്പെന്‍റ് എന്നുമായിരുന്നു ചാൾസിന്‍റെ വിളിപ്പേരുകൾ.

ഐപിഎല്‍ താര ലേലം; 13.25 കോടിക്ക് ഹാരി ബ്രൂക്കിനെ സ്വന്തമാക്കി ഹൈദരാബാദ്

ഐപിഎല്‍ താര ലേലം; 13.25 കോടിക്ക് ഹാരി ബ്രൂക്കിനെ സ്വന്തമാക്കി ഹൈദരാബാദ്

കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുന്‍പായുള്ള താര ലേലം കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ആദ്യം എത്തിയ പേര് കെയ്ന്‍ വില്യംസണിന്റേത്. രണ്ട് കോടി രൂപയായിരുന്നു വില്യംസണിന്റെ അടിസ്ഥാന വില. രണ്ട് കോടി രൂപയ്ക്ക് വില്യംസണിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മറ്റ് ഫ്രാഞ്ചൈസികള്‍ വില്യംസണിന് വേണ്ടി താര ലേലത്തില്‍ ഇറങ്ങിയില്ല. 16 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ വില്യംസണ്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വില്യംസണിന് ബാറ്റിങ്ങിലും മികവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടീം മികവ് കാണിക്കാതെ വന്നതോടെ ഭുവി നായക സ്ഥാനത്തേക്ക് എത്തിയിരുന്നു.
ട്വന്റി20 ലോകകപ്പിലും ബാറ്റിങ്ങില്‍ മിന്നിയില്ലെങ്കിലും ന്യൂസിലന്‍ഡിനെ സെമിയിലെത്തിക്കാന്‍ വില്യംസണിന് സാധിച്ചിരുന്നു.

1.50 കോടി രൂപയായിരുന്നു ബ്രൂക്കിന്റെ അടിസ്ഥാന വില. താര ലേലത്തില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ പേരാണ് താര ലേലത്തിലേക്ക് രണ്ടാമതായി എത്തിയത്. 1.50 കോടി രൂപയായിരുന്നു ബ്രൂക്കിന്റെ അടിസ്ഥാന വില. എന്നാല്‍ ഹാരി ബ്രൂക്കിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും കൊമ്പുകോര്‍ത്തു. ഒടുവില്‍ 13.25 കോടി രൂപയ്ക്ക് ഹൈദരാബാദ് 23കാരനെ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരമാണ് ഹാരി ബ്രൂക്ക് ഇതുവരെ കളിച്ചത്. നേടിയത് 372 റണ്‍സ്.

മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം; രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം

മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം; രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം

ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി കേന്ദ്രആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇന്ത്യയിലേക്ക് വിദേശത്തു നിന്നും എത്തുന്ന എല്ലാ യാത്രക്കാരും, അതതു രാജ്യത്ത് എത്ര ഡോസ് വാക്‌സിനാണോ നിര്‍ദേശിച്ചിട്ടുള്ളത്, അത്രയും മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരിക്കണം. വിമാനയാത്രയ്ക്കിടെ ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണം പ്രകടമായാല്‍, ഉടനെ മാറ്റി ഇരുത്തണം. മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മറ്റാ യാത്രിക്കാരില്‍ നിന്നും ഐസൊലേറ്റ് ചെയ്യുന്ന ഇയാളെ തുടര്‍ ചികിത്സയ്ക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റണം.

യാത്രക്കാര്‍ വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കിയശേഷം മാത്രമേ അകത്തേക്ക് കടത്തി വിടാന്‍ പാടുള്ളൂ. തെര്‍മല്‍ പരിശോധനയ്ക്കിടെ ആര്‍ക്കെങ്കിലും രോഗലക്ഷണം പ്രകടമായാല്‍ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്ത് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റണം. ഫ്‌ലൈറ്റിലെ മൊത്തം യാത്രക്കാരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ശതമാനം പേര്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പോസ്റ്റ്അറൈവല്‍ പരിശോധനയ്ക്ക് വിധേയരാകണം.

സാമ്പിളുകള്‍ സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ഇവരെ വിമാനത്താവളത്തിന് പുറത്ത് വിടാന്‍ അനുവദിക്കുകയുള്ളൂ. സാമ്പിളുകള്‍ പോസിറ്റീവ് ആണെങ്കില്‍, സ്രവം ജനിതകശ്രേണീകരണത്തിന് അയക്കും. ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ റാന്‍ഡം ടെസ്റ്റിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട,

എന്നാല്‍ എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷണ കാലയളവിലോ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, അവരെയും പരിശോധിക്കുകയും ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിച്ച് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ രണ്ട് ദിനമായി സ്വർണവില 520 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്.

ജനുവരി ഏഴിന് തിരുവനന്തപുരം നഗരത്തില്‍ ബിജെപി ഹര്‍ത്താല്‍

ജനുവരി ഏഴിന് തിരുവനന്തപുരം നഗരത്തില്‍ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് മുന്നോടിയായി ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു. ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.