by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: അധ്യാപകരുടെ സ്നേഹതണലിൽ മിഥുനും ശ്യാമും ഗോകുലും ഇനി ഉറങ്ങും
അടച്ചുറപ്പുള്ള വീട്ടിൽ. ‘കുട്ടിയ്ക്കൊരു വീട് അധ്യാപകരുടെ സ്നേഹോപഹാരം’ പദ്ധതിയുടെ ഭാഗമായി കെ എസ് ടി എ ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റിയാണ് വീടെന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്. വീടിന്റെ താക്കോൽ ദാനം ഡികെ മുരളി എംഎൽഎ നിർവ്വഹിച്ചു.
കെഎസ് ടി എ സബ് ജില്ലാ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷനായി.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സഹകരിച്ചവരെ ഒ എസ് അംബിക എംഎൽഎ ആദരിച്ചു. സിപിഐഎം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി സലിം, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ്, ജില്ലാ സെക്രട്ടറി വി. അജയകുമാർ, സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി ദിനേശ്, വാമനപുരം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി സന്ധ്യ , കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ബി. ബിജു, സി ഡബ്ലിയു എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ ശകുന്തള, ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി. എസ് ഹരിലാൽ, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സജി, വി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി ശ്രീകല, എച്ച്. അരുൺ, എം ബാബു, എസ് വിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികള് ഏറ്റവും കുറഞ്ഞ നിരക്കില്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൌണ് പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത് 12 കൊവിഡ് മരണമാണ്. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ചൈനയിൽ അടക്കം ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലും ഇന്ത്യയിൽ കൊവിഡ് സംഖ്യ കുറയുകയാണ്.

by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. നിലവിൽ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞിരുന്നു. 30 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4145 രൂപയാണ്.

by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കേരളം സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങള് ഉള്പ്പെടുന്ന പട്ടികയില് രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഇവിടെ നിന്നാണ് ആറിലേക്ക് വീണത്. 82 പോയിന്റോടെ തമിഴ്നാട് ഒന്നാം സ്ഥാനത്തെത്തി. 77.5 പോയിന്റോടെ ഗുജറാത്താണ് രണ്ടാമത്.

മൂന്നും നാലും സ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഹിമാചല്പ്രദേശുമാണ്. പശ്ചിമ ബംഗാളും മധ്യപ്രദേശും തുല്യ പോയിന്റുകള് നേടി അഞ്ചാം സ്ഥാനത്ത്. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പദ്ധതി നിര്വഹണം എന്നിവയിലും സംസ്ഥാനത്തിന്റെ പ്രകടനം മോശമായി.
വിവിധ നിയമലംഘനങ്ങള്ക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന് പൂര്ത്തിയാക്കല്, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള് നടപ്പാക്കല് എന്നിവയിലും സംസ്ഥാനത്തിന് മികവ് ആവര്ത്തിക്കാനായില്ല.
by Midhun HP News | Dec 20, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് സബർമതിലൈൻ വിശ്വവിലാസം സൂശീല (67) അന്തരിച്ചു. ഭർത്താവ്: വിശ്വനാഥൻ പി
മക്കൾ: ശ്രീദേവി എസ്, മനോജ് വി
മരുമക്കൾ: മനോജ് ആർ എസ്, അനുചന്ദ്രൻ.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്രെയിൻ തട്ടി അപകടത്തിൽപ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാൻ അംബുലൻസിനെ കാത്തു നിൽക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളിൽ എടുത്ത് റോഡിൽ എത്തിച്ച് പൊലീസ് ജീപ്പില് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത്. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തി.
ഇരുവരുടെയും പരിശോധനയിൽ അബോധ അവസ്ഥയിലായിരുന്നു വയോധികയ്ക്ക് പൾസ് ഉണ്ടെന്ന് മനസിലായി. പിന്നെ ഒട്ടും കാത്ത് നിൽക്കാതെ വൈശാഖ് വയോധികയെ തോളിൽ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡിൽ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻവാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പിൽ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Recent Comments