മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് . മുൻ പരിചയം ഉള്ളവർക്ക് മുൻഗണന, ബയോഡേറ്റ 9496813931, എന്ന വാട്സ് അപ്പ് നമ്പറിലേക്ക് അയക്കുക.
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് . മുൻ പരിചയം ഉള്ളവർക്ക് മുൻഗണന, ബയോഡേറ്റ 9496813931, എന്ന വാട്സ് അപ്പ് നമ്പറിലേക്ക് അയക്കുക.
യുവതിയുടെ മൊബൈല് ഫോണ് മോഷ്ടിച്ചെന്നാരോപിച്ച് യാത്രക്കാര് ഓടുന്ന ട്രെയിനില് വച്ച് 20കാരനെ ക്രൂരമായി മര്ദിക്കുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. തുടര്ന്ന് ഷാജഹാന്പൂരിലെ തില്ഹാര് റെയില്വേ സ്റ്റേഷനു സമീപത്തുള്ള തൂണില് തലയിടിച്ച് ഇയാള് മരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്ഹിയിലേക്കുള്ള അയോധ്യ കാന്ഡ് ഓല്ഡ് ഡല്ഹി എക്സ്പ്രസിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ പിറ്റേദിവസം അതേ കമ്പാര്ട്ടുമെന്റില് നിന്നുള്ള മറ്റൊരു യാത്രക്കാരന് ചിത്രീകരിച്ച 66 സെക്കന്ഡ് ദൈര്ഘ്യമുള്ള വീഡിയോ പൊലീസ് കണ്ടെടുത്തിരുന്നു. വീഡിയോയില് യുവാവിനെ ആളുകള് മര്ദിക്കുന്നതും ചിരിക്കുന്നതും കാണാം. മര്ദിക്കരുതെന്ന് യുവാവ് കേണപേക്ഷിച്ചിട്ടും ആരും അത് കേള്ക്കാന് തയ്യാറാകുന്നില്ല. അതിനിടെ മറ്റൊരു യാത്രക്കാരന് ഇയാളെ അസഭ്യം പറയുകയും ജനറല് കമ്പാര്ട്ടുമെന്റില് നിന്ന് പുറത്തേക്ക് എറിയുകയുമായിരുന്നു
ഷാജഹാന്പൂര് റെയില്വേ സ്റ്റേഷനു സമീപത്തുവച്ച് തന്റെ മൊബൈല് ഫോണ് നഷ്ടപ്പെട്ടതായി ട്രെയിനില് യാത്രക്കാരിയായ യുവതി പരാതി നല്കിയതായി പൊലീസ് പറഞ്ഞു. ലഖ്നൗവില് നിന്ന് ട്രെയിനില് കയറിയതായി കരുതുന്ന ഒരാളില് നിന്ന് ഫോണ് കണ്ടെടുത്തു, തുടര്ന്ന് ട്രെയിനിലുണ്ടായിരുന്ന ആള്ക്കൂട്ടം അരമണിക്കൂറോളം നേരം യുവാവിനെ മര്ദിക്കുകയും ഓടുന്ന ട്രെയിനില് നിന്ന് പുറത്തേക്ക് തളളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ട്രാക്കില് വികൃതമായ രീതിയില് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായും തലയില് ആഴത്തിലുള്ള മുറിവും ഒരു കാല് അറ്റുപോയ നിലയിലുമായിരുന്നെന്നും പൊലീസ് പറഞ്ഞു.
ട്രെയിനിൽ വച്ച് യാത്രക്കാരനെ മര്ദിക്കുന്നവരില് ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അയാള്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
കിളിമാനൂർ അടയമൺ, തൊളിക്കുഴിറോഡിൽ കുമ്മിൾ ഭാഗത്ത് നിന്നും അമിതഭാരം കയറ്റിയ പാറകളുമായി അമിതവേഗതയിൽ വന്ന 12വീലുകളുള്ള ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരു വീടും വീട്ടിലുള്ളവരും അപകടത്തിൽ പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഈ റോഡ് വഴി പാറക്വാറികളിൽനിന്നും അമിതഭാരം കയറ്റിയ നൂറ് കണക്കിന് ടോറസ് ലോറികൾ ഓടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിലും വെഹിക്കിൾ ഇൻസ്പെക്ടർക്കും പിഡബ്ല്യുഡി അധികൃതർക്കും സ്ഥലവാസികൾ പരാതി നൽകിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല.

പഞ്ചായത്തിലും പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഈ റോഡിൽക്കൂടി സ്ക്കൂൾ കുട്ടികളടക്കമുള്ള കാൽനടക്കാർക്ക് ജീവന് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. അധികൃതരും, പഞ്ചായത്തും, പോലീസും, മരാമത്ത് വകുപ്പും, മോട്ടോർ വാഹനവകുപ്പും ഉടൻ നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ 2021-22 വർഷത്തെ വാർഷിക പൊതുയോഗം മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു. ജനാധിപത്യ സഹകരണ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.ജയചന്ദ്രൻ നായർ, ഭരണ സമിതി അംഗങ്ങളായ ജി.വിഷ്ണുരാധൻ, എൻ. സാബു, ജെ. ശ്രീകുമാരൻപിള്ള, ബി. ഷിബുകുമാർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി കെ.ജി. ബീനാകുമാരി റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു.

ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന് കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളര്ന്ന് റോഡ് വക്കില് വീഴുകയായിരുന്നു. ഉടന് കൊല്ലം ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടത്തിലെ മരണകാരണം വ്യക്തമാകൂ. കടുത്ത അര്ജന്റീന ആരാധകനായിരുന്നു അക്ഷയ്.

അടൂര് ഗോപാലകൃഷ്ണന് ഉദ്ഘാടകനായി എത്തുന്ന ഫിലിം ഫെസ്റ്റിവലില്നിന്നു സിനിമ പിന്വലിക്കുന്നതായി സംവിധായകന് ജിയോ ബേബി. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില് സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില്നിന്നു ‘ഫ്രീഡം ഫൈറ്റ്’ സിനിമ പിന്വലിക്കുകയാണെന്ന് ജിയോ ബേബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കെ ആര് നാരായണന് ഇന്സ്റ്റിറ്റിയൂട്ടില് ജാതിവിവേചന ആരോപണം നേരിടുന്ന ഡയറക്ടര് ശങ്കര് മോഹനെ പിന്തുണയ്ക്കുന്ന നിലപാടില് പ്രതിഷേധിച്ചാണ് തീരുമാനം.

കുറിപ്പ്: ഫ്രീഡം ഫൈറ്റ് എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനെസ് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ, ഹാപ്പിനെസ് ഇന്റര്നാഷണല് ഫിലിമിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ/ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.
Recent Comments