സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമായിരുന്നു.ഇന്ന് ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22കാരറ്റ് സ്വര്‍ണത്തിന്‍രെ ഇന്നത്തെ ഔദ്യോഗിക വില 4960 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 39,680 രൂപയിലെത്തി.

റോഡ് മുറിച്ചു കടക്കവെ, വയോധികന്‍ ബസ് ഇടിച്ച്  മരിച്ചു

റോഡ് മുറിച്ചു കടക്കവെ, വയോധികന്‍ ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന്‍ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ഒന്‍പതാം ക്ലാസുകാരിയുടെ വിവാഹം തടഞ്ഞു സുഹൃത്തുക്കൾ

ഒന്‍പതാം ക്ലാസുകാരിയുടെ വിവാഹം തടഞ്ഞു സുഹൃത്തുക്കൾ

കൊല്‍ക്കത്ത: പെണ്‍കുട്ടിയുടെ ഇഷ്ടമില്ലാതെ വീട്ടുകാര്‍ നടത്താന്‍ തീരുമാനിച്ചുറച്ച വിവാഹം സഹപാഠികള്‍ തടഞ്ഞു. ബംഗാളിലെ ഗോലാറിലെ സുശീല ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് തങ്ങളുടെ സഹപാഠി ഒരാഴ്ചയായി ക്ലാസില്‍ വരുന്നില്ലെന്ന കാര്യം ശ്രദ്ധിച്ചത്. ഇതേതുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് അവര്‍ മനസിലാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ സഹപാഠിയെ സ്‌കൂളിലേയ്ക്ക് അയക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. പ്രശ്‌നം മനസിലാക്കിയ വീട്ടുകാര്‍ പിന്‍വാതിലിലൂടെ കുട്ടിയെ വരന്റെ വീട്ടിലെത്തിച്ചു.

ഇതറിഞ്ഞ സഹപാഠികള്‍ വരന്റെ വീട്ടിലെത്തി, സഹപാഠിയെ വിട്ടയച്ചില്ലെങ്കില്‍ അനശ്ചിതകാലസമരം നടത്തുമെന്ന് അറിയിച്ചു. പ്രശ്‌നമാകുമെന്നറിഞ്ഞതോടെ വരനും വീട്ടുകാരും പെണ്‍കുട്ടിയെ സഹപാഠികള്‍ക്കൊപ്പം വിട്ടു. അവര്‍ അവളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടികളുടെ നടപടിയെ പ്രശംസിച്ച പ്രധാന അധ്യാപകന്‍, അവരുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് ഈ വിവാഹം തടയാന്‍ കഴിഞ്ഞതെന്നും പറഞ്ഞു. പതിനെട്ടുവയസിന് മുന്‍പ് മകളെ വിവാഹം കഴിച്ച് നല്‍കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് നേരത്തെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ പറഞ്ഞു.

ഇന്ത്യ ചൈന സംഘ‌ർഷം; രാജ്യസഭയിൽ ചർച്ചയ്ക്ക് നോട്ടീസ് നൽകി കോൺഗ്രസ്

ഇന്ത്യ ചൈന സംഘ‌ർഷം; രാജ്യസഭയിൽ ചർച്ചയ്ക്ക് നോട്ടീസ് നൽകി കോൺഗ്രസ്

ഇന്ത്യ ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. വിഷയം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നൽകി. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം.

ഫ്രാന്‍സിനെ വിറപ്പിച്ച് അര്‍ജന്‍റീന; ലുസൈലില്‍ മിശിഹാവതാരം, ഗോളുമായി പറന്നിറങ്ങി മാലാഖയും

ഫ്രാന്‍സിനെ വിറപ്പിച്ച് അര്‍ജന്‍റീന; ലുസൈലില്‍ മിശിഹാവതാരം, ഗോളുമായി പറന്നിറങ്ങി മാലാഖയും

ദോഹ: മിശിഹായ്ക്ക് പിന്നാലെ വല ചലിപ്പിച്ച് മാലാഖയും! ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ലുസൈല്‍ സ്റ്റേഡിയം ലിയോണല്‍ മെസിയുടെയും അര്‍ജന്‍റീനയുടേയും കാലുകളില്‍ ഭദ്രം. 23-ാം മിനുറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുറ്റില്‍ മരിയയിലൂടെ ലാറ്റിനമേരിക്കന്‍ പട ലീഡ് രണ്ടാക്കിയുയര്‍ത്തുകയായിരുന്നു.

പ്രതിഭ ക്ലബ്ബ് മങ്കാട്ടുമൂല ലോകകപ്പ് ഫുട്ബാൾ ഫൈനൽ തത്സമയം ബിഗ് സ്‌ക്രീനിൽ ഒരുക്കുന്നു

പ്രതിഭ ക്ലബ്ബ് മങ്കാട്ടുമൂല ലോകകപ്പ് ഫുട്ബാൾ ഫൈനൽ തത്സമയം ബിഗ് സ്‌ക്രീനിൽ ഒരുക്കുന്നു

പ്രതിഭ ക്ലബ്ബ് മങ്കാട്ടുമൂല ലോകകപ്പ് ഫുട്ബാൾ ഫൈനൽ തത്സമയം ബിഗ് സ്‌ക്രീനിൽ ഒരുക്കുന്നു. കണ്ടുകൃഷി അങ്കണവാടി സമീപത്ത്.