by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തലശ്ശേരി: കണ്ണൂരില് മൊബൈല് ചാര്ജര് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര് തലശേരിയിലാണ് സംഭവം. കതിരൂര് പൊലീസ് സ്റ്റേഷന് പരിധിയിലെ ആറാംമൈലിലെ എം.എ. മന്സിലില് മശൂദിന്റെ വീട്ടിലാണ് സംഭവം. മൊബൈല് ചാര്ജര് പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി പൂര്ണമായും കത്തിനശിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകന് പള്ളിയില് പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകള് നിലയിലെ മുറിയില് നിന്നു പുക ഉയരുന്നത് കണ്ടത്. ഉടന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല് ചൂടുകാരണം മുറിയില് പ്രവേശിക്കാന് സാധിച്ചില്ല. കൂത്തുപറമ്പില് നിന്നു ഫയര്ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മുറിയിലെ ഫര്ണിച്ചറുകള് മുഴുവനായി കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞു പോയി. മൊബൈല് ചാര്ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാത്തതിനാല് ചാര്ജര് ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നതെന്ന് അറിയിച്ചു. രാത്രിയിലാണ് അപകടമെങ്കില് ജീവന് തന്നെ അപകടത്തിലാകുമായിരുന്നു. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിര്മിത ചാര്ജറുകള് ഒഴിവാക്കണമെന്നും ചാര്ജ് ചെയ്ത് കഴിഞ്ഞാല് ചാര്ജര് പ്ലഗില് നിന്ന് ഊരിവെക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര് മുന്നറിയിപ്പായി പറയുന്നു.
by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വഞ്ചിയില് മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം ബാബു (50), മകള് നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് ഇവര് വീരന്പുഴയില് മീന്പിടിക്കാന് ഇറങ്ങിയത്.
പത്തരയോടെ പുഴയില് നിന്ന് നിമ്മ്യയുടെ കരച്ചില് കേട്ട നാട്ടുകാരാണ് സംഭവം അറിഞ്ഞത്. പൊലീസും അഗ്നിരക്ഷാസേനയും എത്തുന്നതിന് മുന്പ് രണ്ടുപേരെയും നാട്ടുകാര് ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു. കടമക്കുടി ഗവ. വൊക്കേഷനല് എച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാര്ഥിനിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മകന് മിഥുന്.

by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വഴലിയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു,പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് പേരും മുൻപ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്ന്നാണ് പിന്തുടര്ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്.
കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. വഴയിലയിലെ ഒരു സ്ഥാപനത്തിൽ രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. സ്ഥാപനത്തിന് അമ്പത് മീറ്റര് അകലെ വച്ചാണ് കൊലപാതകം നടക്കുന്നത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
by Midhun HP News | Dec 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്കൂട്ടിറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. പെരുമാതുറ മാടൻവിള പണിയിൽ ഹൗസിൽ സലിം (50) ആണ് മരണപ്പെട്ടത്. സലിം ആറ്റിങ്ങൽ ആലംകോട് താമസിച്ചു വരികയാണ്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി യാത്രക്കാരനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
by Midhun HP News | Dec 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള് നീക്കിയതോടെ കേസുകള് കുത്തനെ കൂടാനിടയുണ്ടെന്നും പത്തു ലക്ഷം പേരെങ്കിലും 2023ല് മരിക്കാന് സാധ്യതയെന്നും പഠന റിപ്പോര്ട്ട്. യുഎസ് കേന്ദ്രമായ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്ത്ത് മെട്രിക്സ് ആന്ഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) പ്രൊജക്ഷന് റിപ്പോര്ട്ടിലാണ്, ഈ മുന്നറിയിപ്പ്.
ജനകീയ പ്രതിഷേധം ശക്തമായതോടെ, അടുത്തിടെയാണ് ചൈന കടുത്ത കോവിഡ് നിയന്ത്രണങ്ങളില് ഇളവു വരുത്തിയത്.

അടുത്ത വര്ഷം ഏപ്രില് ഒന്നിന് കേസുകള് പരമാവധിയില് എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രൊജക്ഷന് റിപ്പോര്ട്ടില് പറയുന്നത്. ചൈനയിലെ മൂന്നിലൊന്നു ജനങ്ങള്ക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്എംഇ ഡയറക്ടര് ക്രിസ്റ്റഫര് മറെ പറഞ്ഞു. കടുത്ത കോവിഡ് നിയന്ത്രണങ്ങളില് ആയിരുന്ന ചൈനയില് ഇതുവരെ 5235 പേരാണ്, ഔദ്യോഗിക കണക്കു പ്രകാരം വൈറസ് ബാധ മൂലം മരിച്ചത്. അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബര് മൂന്നിനാണ്. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തില് ഫലപ്രദമായിരുന്നു.
by Midhun HP News | Dec 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ 31 പേർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര് പറഞ്ഞത് വിവാദമായിരുന്നു. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം, വിമർശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യവില്പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര് നിയമനിര്മ്മാണം നടത്തിയത്. ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല് മദ്യദുരന്തങ്ങളുണ്ടായത് എന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പ്രസ്ഥാവനക്കെതിരെയും ബിജെപി രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്ക്കാര് വ്യക്തമാക്കി. എന്നാല് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാവശ്യമാണെന്നും നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Recent Comments