സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്വിസ് മത്സരം; കണ്ണൂര്‍ റൂറല്‍ ജേതാക്കള്‍ ; കൊല്ലം റൂറലും വയനാടും രണ്ടും മൂന്നും സ്ഥാനത്ത്

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്വിസ് മത്സരം; കണ്ണൂര്‍ റൂറല്‍ ജേതാക്കള്‍ ; കൊല്ലം റൂറലും വയനാടും രണ്ടും മൂന്നും സ്ഥാനത്ത്

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ദേവിക കരിപ്പായി, ആനന്ദ് കൃഷ്ണ, ചാരുത് (ജി.എച്ച്.എസ്.എസ് മാലൂര്‍) എന്നിവര്‍ അടങ്ങിയ കണ്ണൂര്‍ റൂറല്‍ ജില്ല ഒന്നാം സ്ഥാനം നേടി.

അനന്യ.ജെ, ഗോവിന്ദ്. ആര്‍, അപര്‍ണ്ണ രാജീവ് (ഡി.വി.എന്‍.എസ്.എസ്. എച്ച്.എസ്.എസ്, പൂവറ്റൂര്‍) എന്നിവര്‍ അംഗങ്ങളായ കൊല്ലം റൂറല്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. നീരജ് കെ.ജെ, ശ്രീലക്ഷ്മി അജേഷ്, അനു മറിയം ജോസഫ് (ഫാ. ജി.കെ.എം.എച്ച്.എസ്, കണിയാരം) എന്നിവര്‍ ഉള്‍പ്പെട്ട വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി.

തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് അര്‍ഹമായ ടീമിന് 25,000 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനമായി നല്‍കി. സംസ്ഥാനതല മത്സരത്തില്‍പങ്കെടുത്ത 20 ജില്ലകളിലെയും കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി പ്രകാരം സ്കൂള്‍തലത്തില്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ 1,30,000 പേരാണ് പങ്കെടുത്തത്. ഇവരില്‍നിന്ന് വിജയികളായ 3,300 പേര്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്ന് വിജയികളായ 60 കുട്ടികളാണ് സംസ്ഥാനതല മത്സരത്തിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ പങ്കെടുത്തത്. പ്രാഥമിക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 കുട്ടികള്‍ അവസാന റൗണ്ട് മത്സരത്തില്‍ മാറ്റുരച്ചു. ഇവരില്‍ നിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. ജി.എസ്. പ്രദീപ്, അരുണ്‍ ശങ്കര്‍ എന്നിവരാണ് ക്വിസ് നയിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് രാവിലെ ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എഡിജിപി കെ പത്മകുമാര്‍, ഐജി പി വിജയന്‍, പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും അധ്യാപകരും മാതാപിതാക്കളും ചടങ്ങുകളില്‍ സംബന്ധിച്ചു.

കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ബി എസ് സി നഴ്സിംഗ് പഠനത്തിനായി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ബി എസ് സി നഴ്സിംഗ് പഠനത്തിനായി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി , ഒ. ഇ. സി , ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോർഷിപ്പും ഇതിനോടൊപ്പം ലഭിക്കുന്നു. എസ് സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ തുകയും സർക്കാർ നൽകുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ, (ഐ എൻ സി), കേരള നഴ്സിംഗ് കൗൺസിൽ, (കെ എൻ സി) അംഗീകാരമുള്ള എ എം ഇ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ വരുന്ന കോളേജുകളിലേക്ക് വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നി വിഷയങ്ങളിൽ 45% മാർക്ക് നേടിയവർക്ക് മാത്രമേ നഴ്സിംഗ് പ്രേവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 5,49,000/- രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം ഐ എൽ ടി എസ്, ഒ ഇ ടി എന്നി കോഴ്സുകൾ സൗജന്യമായി പഠിക്കുവാനും കോളേജിൽ അവസരം ഒരുക്കുന്നു. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പലിന് നേരിട്ട് സമർപ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർഥികളിൽ നിന്നും മാത്രം ആകും അപേക്ഷ പരിഗണിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7736812761

റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് സ്വർണ്ണമാല ലഭിച്ചു

റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് സ്വർണ്ണമാല ലഭിച്ചു

നാവായിക്കുളം: റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് സ്വർണ്ണമാല ലഭിച്ചു. കപ്പാംവിള-മുക്കുകട റോഡിൽ പയറ്റുവിളക്ക്‌ സമീപം റോഡിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്നാണ് സ്വർണ്ണമാല ലഭിച്ചത്. പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചത് ഫോട്ടോ എടുത്ത് പരാതി നൽകാൻ എത്തിയ നാട്ടുകാരായ യുവാക്കൾക്കാണ് ഏകദേശം രണ്ട് പവനോളം വരുന്ന മാല ലഭിച്ചത്. മാലിന്യം എടുത്ത വീട്ടിലെ ക്ലോസ്സെറ്റിൽ നഷ്ടപ്പെട്ടതാകാം സ്വർണ്ണ മാല എന്നാണ് നാട്ടുകാർ പറയുന്നത്. സ്വർണ്ണമാല പോലീസിനെ ഏൽപ്പിച്ചു. തെളിവ് സഹിതം കൊണ്ട് വരുന്നവർക്ക് മാല നൽകുമെന്നാണ് തീരുമാനം.

കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചു; 15 കാരന് ക്രൂര മ​ർദ്ദനം

കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചു; 15 കാരന് ക്രൂര മ​ർദ്ദനം

വർക്കല: കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചു. വർക്കലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശ നിലയിലായ കുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ മെഡിക്കൽ‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവർക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.

ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. വര്‍ക്കല ഇടവപ്പുറത്ത് 15 കാരന്‍ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയോട് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചു. ഈ വിവരം വീട്ടില്‍ പറയുകയും ചെയ്തു.

ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം മൂന്നാം തീയതി വൈകീട്ട് മൂന്ന് മണിയോടെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി അതിക്രമിച്ച് കയറി കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തിന്റെ മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തിന്റെ മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനു സാക്ഷ്യവഹിച്ച സദസിലേക്ക് ആർക് ലൈറ്റ് തെളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സിനിമ ആസ്വാദനത്തിനും മനസിന്റെ ഉല്ലാസത്തിനുമൊപ്പം ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതുകൂടിയാണു ചലച്ചിത്ര മേളയെന്ന് ഐ.എഫ്.എഫ്.കെ സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. യാത്രാ നിയന്ത്രണങ്ങൾ മൂലം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാതിരുന്ന മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. മേളയിലെത്താൻ കഴിഞ്ഞില്ലെങ്കിലും മേളയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ മുടി മുറിച്ച് അതീന റേച്ചലിനെ മഹ്നാസ് ഏൽപ്പിച്ചിരുന്നു. ഇത് അതീന ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിക്കുകയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു കൈമാറുകയും ചെയ്തു.

ലോകത്താകമാനമുള്ള ജീവിതങ്ങളെ കേരളത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇവിടുത്തെ സാംസ്‌കാരിക സത്തകളെ മറ്റിടങ്ങളിലെ ചലച്ചിത്ര പ്രേമികളിലെത്തിക്കാനും കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടക്കുന്ന ഐഎഫ്എഫ്യ്ക്കു കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദികൂടിയാണ് ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളകളെ സങ്കുചിത ആശയ പ്രചാരണത്തിനുള്ള ആയുധങ്ങളായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അർഹയായ ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വിലക്കുന്നതിനുവരെ അധികാരികളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അധികാരികളോട് എത്ര കലഹിക്കുന്നതായിരിക്കും അവരുടെ കലാസൃഷ്ടികൾ. ഏതെങ്കിലും ഒരു വംശമോ വിഭാഗമോ മാത്രമാണു ശ്രേഷ്ഠമെന്നു കരുതുകയും വംശീയതയിൽ അധിഷ്ഠിതമായ സർക്കാരുകൾ കെട്ടിപ്പൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥകൂടിയാണു മഹ്നാസിന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നത്. എവിടെ മനസ് നിർഭയമാകുന്നുവോ അവിടെ ശിരസ് ഉയർന്നുതന്നെയിരിക്കും. ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമാണ് സ്വാതന്ത്ര്യമെന്നതുകൊണ്ടു പ്രാഥമികമായി അർഥമാക്കുന്നത്. ആ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഉതകുന്നതാകണം മേളകളും അതിനോടനുബന്ധിച്ചുള്ള പരിപാടികളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന്റെ പരിമിതികൾ മറികടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തംകൊണ്ടു ചരിത്രപരമായ സാംസ്‌കാരികോത്സവമായി ഇത്തവണത്തെ ചലച്ചിത്രമേള മാറുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ ബുക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനു നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് വി.കെ. പ്രശാന്ത് എം.എൽ.എ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, ജൂറി ചെയർമാനും ജർമൻ സംവിധായികയുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിച്ചു.

വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. കാത്തിരിപ്പ് നിബന്ധന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഇതിന്റെ പേരില്‍ കുടുംബക്കോടതികള്‍ അപേക്ഷ നിരസിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ആയ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്