ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,09,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 13,710 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ കേന്ദ്രബാങ്ക് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരുവിഭാഗം പലിശനിരക്ക് വര്‍ധിപ്പിക്കണമെന്ന് വാദിക്കുമ്പോള്‍ പലിശനിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് മറുപക്ഷത്തിന്റെ അഭിപ്രായം. ഇതിന് പുറമേ എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷവും സൗദി അറേബ്യ- യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള യുദ്ധവുമാണ് എണ്ണ വിപണിയെ സ്വാധീനിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം നടന്നു

കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം നടന്നു

ആറ്റിങ്ങൽ: 2026 നവംബർ 13, 14, 15 തീയതികളിൽ ആറ്റിങ്ങലിൽ നടക്കുന്ന കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു‌. മാമം സൺ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എസ് ഷാജഹാൻ അധ്യക്ഷനായി. കെ എസ് കെ ടി യു നേതാക്കളായ ഒ എസ് അംബിക എം എൽ എ, എൻ രതീന്ദ്രൻ, ബി പി മുരളി, സി ഐ ടി യു ജില്ലാ സെക്രട്ടറി ആർ രാമു, സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ്, അഡ്വ ഷൈലജ ബീഗം, വി എ വിനീഷ്, എം പ്രദീപ്, ഡി കെ ശശി, കെ അംബിക, ആർ രാജു, എസ് ലെനിൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് ശശാങ്കൻ സ്വാഗതവും ഏരിയ പ്രസിഡൻ്റ് സി എസ് അജയകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഒ എസ് അംബിക എം എൽ എ (ചെയർപേഴ്‌സൺ), ആർ രാജു (കൺവീനർ)

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

മംഗളൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം അഷ്ടമി വരുന്നതിനാല്‍ ഇക്കുറി മഹോത്സവം 10 ദിവസം ഉണ്ട്. ഒക്ടോബര്‍ 20നാണ് പ്രധാന ചടങ്ങായ പുഷ്പരഥോത്സവം. അന്ന് രാവിലെ 8.45ന് പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ ദേവി എഴുന്നള്ളും. ദേവീവിഗ്രഹത്തെ രഥത്തിലേറ്റി ശ്രീകോവിലിന് ചുറ്റും മൂന്ന് തവണ രഥം വലിക്കും.

പുഷ്പരഥോത്സവത്തിന് മുന്നോടിയായി ചണ്ഡികായാഗവും നടക്കും. 21ന് വിജയദശമി നാളില്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമാകും. അന്ന് വൈകിട്ട് നടക്കുന്ന വിജയരഥോത്സവത്തോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ഒക്ടോബര്‍ 11ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ നിത്യേന വിവിധ പൂജകള്‍ ഉണ്ടാകും. ശതരുദ്രാഭിഷേകം, മഹാനൈവേദ്യം, മംഗളാരതി, ദീപാരാധന, പ്രദോഷ പൂജ എന്നിവ നടക്കും. മുഖ്യ അര്‍ച്ചകനും തന്ത്രിയുമായ ഡോക്ടര്‍ കെ.രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും. 10 ദിവസങ്ങളിലും വിവിധ കലാപരിപാടികള്‍ ഉണ്ടാകും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലൂരിലെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ മൂകാംബിക ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കൊല്ലൂരില്‍ ക്യാംപ് ചെയ്യും. തിരക്ക് നിയന്ത്രിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കൂടുതല്‍ പോലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. ബൈന്ദൂര്‍, ഉഡുപ്പി ഭാഗങ്ങളില്‍ പ്രത്യേകം ബസ് സര്‍വീസുകള്‍ തുടങ്ങി. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നവരാത്രി സീസണു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി : നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു

വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരില്‍ ഒരാളായ പടേക്കര്‍, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘പരിന്ദ’, ‘ക്രാന്തിവീര്‍’, ‘അബ് തക് ഛപ്പന്‍’, ‘വെല്‍ക്കം’ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയില്‍ ജനിച്ചു. പഠനകാലത്തു തന്നെ കോളജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആത്മഹത്യയും വന്‍ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015 ല്‍ നാം ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുകയും സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്വനാഥ് പടേക്കര്‍ എന്നാണ് യഥാര്‍ഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകന്‍ മല്‍ഹാര്‍ പടേക്കര്‍.

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കരുനാഗപ്പള്ളിയില്‍ വിറ്റ DR 895405 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ DS 506782 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ DY 182714 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DN 895405

DO 895405

DP 895405

DS 895405

DT 895405

DU 895405

DV 895405

DW 895405

DX 895405

DY 895405

DZ 895405

4th Prize Rs.5,000/-

0279 0708 2795 3355 4224 4964 5629 5876 6164 6517 6571 7045 7251 8278 8569 8702 8944 8981 9344

5th Prize Rs.2,000/-

0102 0515 3300 4409 6339 9264

6th Prize Rs.1,000/-

0460 0750 0753 0876 1372 1450 1545 1885 2594 3057 3381 3512 3734 3950 5021 5160 5755 6491 7075 7368 8206 8524 8595 8986 9625

7th Prize Rs.500/-

4950 3040 6312 5638 5547 3676 6696 7689 8296 4547 9914 3339 5116 9121 9803 3872 8474 5078 8893 8397 7011 3243 2492 9269 1136 3925 1522 0642 5454 8469 1488 2025 3880 2915 4945 2345 3778 9247 9378 9289 4004 1988 5855 4874 3376 2989 2015 6246 5075 1775 0335 2259 5984 3831

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.