by Midhun HP News | Nov 19, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ DD 212503 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ DG 865593 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. നെയ്യാറ്റിന്‍കരയില്‍ വിറ്റ DF 513069 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 212503
DB 212503
DC 212503
DE 212503
DF 212503
DG 212503
DH 212503
DJ 212503
DK 212503
DL 212503
DM 212503
4th Prize Rs.5,000/-
0719 1387 1719 1851 2295 2519 3269 3673 3896 4609 4802 5332 6391 6437 9195 9253 9264 9734 9744
5th Prize Rs.2,000/-
0141 3000 4322 5750 6431 9975
6th Prize Rs.1,000/-
0369 0827 0978 1786 1829 1884 1989 2562 2589 2845 2910 3381 5108 5848 6002 6201 6254 6807 7675 8278 8548 8583 8852 9115 9548
7th Prize Rs.500/-
0139 0175 0581 0803 0847 0848 0937 1438 1623 1689 1770 1916 2726 2733 3017 3066 3091 3119 3130 3316 3318 3343 3577 3593 3718 4090 4275 4333 4382 4472 4496 4532 4758 4925 5336 5340 5347 5515 5558 5849 5869 5924 6025 6144 6173 6288 6313 6426 6854 7162 7266 7291 7337 7434 7447 7521 7548 7690 7829 8210 8261 8324 8726 8756 8784 8785 8822 8853 8857 8983 9048 9262 9294 9528 9580 9761
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Nov 19, 2025 | Latest News, കേരളം
എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് വണ്‍മാന്‍ ഷോ. ടെലിവിഷനില്‍ ഇന്നും പ്രേക്ഷകരുള്ള ചിത്രം. ലാലും ജയറാമും കലാഭവന്‍ മണിയുമൊക്കെ തകര്‍ത്താടിയ സിനിമ. ചിത്രത്തിലെ പല ഡയലോഗുകളും ഇന്ന് മലയാളികളുടെ പോപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്. ലാലിന്റെ ശബ്ദത്തില്‍ രാധികേ.. എന്ന് ഒരിക്കലെങ്കിലും വിളിക്കാത്ത മലയാളിയുണ്ടാകില്ല. താജ്മഹലിന്റേയും കുത്തബ് മിനാറിന്റേയും ഉയരത്തെക്കുറിച്ച് മലയാളി പഠിച്ചതും വണ്‍മാന്‍ ഷോയിലൂടെയാകും.
ഇന്നും പ്രേക്ഷകരുള്ള ചിത്രമാണെങ്കിലും തിയേറ്റര്‍ റിലീസ് കനത്ത നഷ്ടമായിരുന്നു വണ്‍മാന്‍ ഷോ എന്നതാണ് വസ്തുത. ചിത്രത്തിന്റെ നിര്‍മാതാവ് ഗിരീഷ് വെക്കം പറയുന്നത് തനിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ചിത്രമാണ് വണ്‍മാന്‍ ഷോ എന്നാണ്. ഇന്ന് കാണുന്ന ക്ലൈമാക്‌സ് ആയിരുന്നില്ല ആദ്യമെന്നും അദ്ദേഹം മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
തെങ്കാശിപ്പട്ടണം കഴിഞ്ഞുള്ള സിനിമയായിരുന്നു. ഷാഫിയുടെ ആദ്യ സിനിമയായിരുന്നു. വിജയിക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യത്തെ കണ്‍മണിയുടെ സമയത്ത് തന്നെ ജയറാമിനോട് പറഞ്ഞുറപ്പിച്ചതായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നില്ല ഞാന്‍ ചെയ്യാനിരുന്ന സിനിമ. ഇതിന് ശേഷം അവര്‍ ചെയ്ത ചതിക്കാത്ത ചന്തുവായിരുന്നു ചെയ്യാനിരുന്നത്. മാറിമറഞ്ഞു വന്നതാണ്. ജയറാമിനെ വച്ചായിരുന്നു ചതിക്കാത്ത ചന്തു ചെയ്യാനിരുന്നത്. എല്ലാം ഓക്കെ ആയതായിരുന്നു. പക്ഷെ പിന്നീട് കഥയൊക്കെ മാറി വന്നു. സിനിമയില്‍ ചില കാര്യങ്ങള്‍ അങ്ങനെ മാറ്റപ്പെടും.
വണ്‍മാന്‍ ഷോയുടെ കഥയോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. മാനസിക പ്രശ്‌നമുള്ള ഒരാളില്‍ നിന്നുള്ള കോമഡി ആസ്വദിക്കപ്പെടുമോ എന്ന സംശയമുണ്ടായിരുന്നു. വണ്‍മാന്‍ ഷോ എനിക്ക് നഷ്ടമായിരുന്നു. പിന്നീട് ജോലി ചെയ്യാന്‍ സാധിക്ക രീതിയില്‍ എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടായ സിനിമയാണ്. അന്നത്തെ കാലത്ത് അതിന് ഒരു കോടി 84 ലക്ഷം രൂപയായി. ജനം വേണ്ടത്ര സ്വീകരിച്ചില്ല.
ഹീറോയുടെ താഴെ മറ്റ് കഥാപാത്രങ്ങള്‍ നിന്നില്ലെങ്കില്‍ സിനിമ വിജയിക്കില്ല. അതിന്റെ ക്ലൈമാക്‌സ് അങ്ങനെയായിരുന്നില്ല. ആദ്യം റിലീസ് ചെയ്തപ്പോള്‍ വേറെയായിരുന്നു. റിലീസ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് മാറ്റിയതാണ്. ഒരാഴ്ച കഴിഞ്ഞു ഇപ്പോഴത്തെ ക്ലൈമാക്‌സ് ആക്കിയെടുക്കാന്‍. അപ്പോഴേക്കും പടത്തിനെ അത് ബാധിച്ചു.


by Midhun HP News | Nov 19, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്നലെ പവന് 1280 രൂപയാണ് കുറഞ്ഞത്. ഇന്ന് 880 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍ എത്തിയത്. 91,560 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചത്. 11,445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Nov 19, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയില്‍ ഇന്നലെയുണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.
ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ച് പരമാവധി എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കണക്കാക്കി ശാസ്ത്രീയ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകേണ്ടത്. എന്തുകൊണ്ടാണ് നാലായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്ത് 20,000 പേരെ തിരികി കയറ്റാന്‍ ശ്രമിക്കുന്നത്?. സന്നിധാനത്ത് എത്രപേരെ ഉള്‍ക്കൊള്ളാനാകുമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തത വരുത്തണം. അതിന്റെ അടിസ്ഥാനത്തിലാകണം ആളുകളെ കയറ്റി വിടേണ്ടത്.
ആളുകളെ തിക്കിത്തിരക്കി എന്തിനാണ് ഭക്തരെ ഇങ്ങനെ കയറ്റി വിടുന്നതെന്ന് കോടതി ചോദിച്ചു. പരമാവധി ആളുകളെ കയറ്റി വിട്ടിട്ട് എന്താണ് കാര്യം. കുട്ടികളും പ്രായമായവരും വരെ ഇതുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. സ്ഥലപരിമിതി ഒരു യാഥാര്‍ത്ഥ്യമാണ്. അതുള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പൊലീസിനെക്കൊണ്ടു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശബരിമല മുന്നൊരുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി കൂടിയാലോചനകള്‍ നടക്കുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഏകോപനം ഇല്ലാതെ പോയി എന്നതിന് തെളിവാണ് ഇന്നലെയുണ്ടായ വന്‍ തിരക്ക്. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ട ഏകോപനം അവസാന നാളുകളില്‍ തുടങ്ങിയതാണ് ഈ വീഴ്ചയ്ക്ക് കാരണം. തോന്നിയപോലെ ആളുകളെ കയറ്റുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിമര്‍ശിച്ചു.


by Midhun HP News | Nov 19, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.


by Midhun HP News | Nov 19, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്റെ ഓഫീസില്‍ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു.
വോട്ടര്‍ പട്ടികയില്‍ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറും മറ്റ് അധികൃതരും പ്രവര്‍ത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് തീരുമാനം ഇന്ന് ഉച്ചയ്ക്കു മുന്‍പ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിയമത്തിലും കമ്മീഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.


Recent Comments