ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനാകാതെ ‘ബൊഗെയ്ന്‍ വില്ല’

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനാകാതെ ‘ബൊഗെയ്ന്‍ വില്ല’

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള ബൊഗെയ്ന്‍ വില്ല സിനിമയുടെ അപേക്ഷ സ്വീകരിക്കണോ എന്നതില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലിലെ തകരാറുമൂലം അപേക്ഷ സമര്‍പ്പിക്കാനായില്ല എന്നാണ് സിനിമയുടെ നിര്‍മാതാക്കളായ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് അറിയിച്ചത്. ഒക്ടോബര്‍ 31 വരെയായിരുന്നു ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയം.

ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന് ഇമെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നിര്‍മാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക പോര്‍ട്ടല്‍ ഒക്ടോബര്‍ 10 മുതല്‍ തുറന്നിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഹര്‍ജിക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ പരിശോധിച്ച് അപേക്ഷയുടെ കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ‘ബൊഗെയ്ന്‍ വില്ല’ നേടിയിരുന്നു.

ആറ്റിങ്ങൽ നഗരസഭ ഇടതുപക്ഷ ജനാദിപത്യമുന്നണി സ്ഥാനാർത്ഥി പട്ടിക

ആറ്റിങ്ങൽ നഗരസഭ ഇടതുപക്ഷ ജനാദിപത്യമുന്നണി സ്ഥാനാർത്ഥി പട്ടിക

വാർഡ്
1.
2. എസ് ഗിരിജ ടീച്ചർ
3. എസ് രെജു
4. കെ എസ് സന്തോഷ് കുമാർ
5. പി തങ്കമണിയമ്മ
6. എം പ്രദീപ്
7. പ്രിയ സാബു എൻ. എസ്
8. കെ ആർ ഗിരിജകുമാരി
9. സി ആർ ഗായത്രി ദേവി
10. ആർ എസ് അനൂപ്
11. ബിജു എം ദാസ്
12. അവനവഞ്ചേരി രാജു
13. നയന അനീഷ്
14. പി എം സംഗീത
15. ഇ.അനസ്
16. എം. താഹിർ
17.
18. സന്ധ്യാറാണി
19. എൽ.ആർ ചിത്ര
20. അഡ്വ.അനന്തു മോഹൻ
21. ആർഎസ് രേഖ
22. സി ജി വിഷ്ണുചന്ദ്രൻ
23. എം എസ് മഞ്ജു
24. ആർ കെ ശ്യാം
25. ഒ എസ് മിനി
26. ജി.എസ് ബിനു
27. കെ തുളസീധരൻ നായർ
28. എം. ആർ രമ്യ
29. ആർ രാജു
30. എസ് ശശിധരൻ
31. അനുപമ.റ്റി
32. ശ്രീജിത്ത് ജി എച്ച്‌

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

മഹാത്മാഗാന്ധി സർവകലാശാലയിലെ (എംജി) വിവിധ സ്കൂളുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ്, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ്, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്,സ്കൂൾ ഓഫ് ബയോസയൻസ്,സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസ്,സ്കൂൾ ഓഫ് ലെറ്റേഴ്സ്, സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്.

സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ കമ്പ്യൂട്ടർ സയൻസ് തസ്തികയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണുള്ളത്. ഒബിസി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ് ഈ ഒഴിവ്.

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലവിലുള്ള ഒരു ഒഴിവിൽ പൊതുവിഭാഗത്തിലേക്കാണ് നിയമനം.

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ ബയോസ്റ്റാറ്റിസ്റ്റിക്സ്/സൈക്കോളജി വിത്ത് സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലിവുള്ള ഒരു മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.

സ്കൂൾ ഓഫ് ബയോസയൻസിൽ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലവിൽ ഒരു ഒഴിവാണുള്ളത്. പൊതുവിഭാഗത്തിലാണ് ഈ നിയമനം നടത്തുന്നത്.

സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുകളുണ്ട്. ലാറ്റിൻ കാത്തലിക്/ആംഗ്ലോഇന്ത്യൻ, ഈഴവ/ബില്ല/തിയ്യ, പൊതുവിഭാഗത്തിൽ ഇ ഡബ്ലിയു എസ് വിഭാഗത്തിൽപെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്കാണ് നിയമനം.

സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രിയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണുള്ളത്. പി എച്ച് എച്ച് ഐ വിഭാഗത്തിലായിരിക്കും ഈ നിയമനം.

സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറലാണ് അസിസ്റ്റന്റ് പ്രൊഫസർ. ഒരു ഒഴിവാണുള്ളത് പിഎച്ച് – ഒ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തസ്തികയാണ് ഇത്.

സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ മാനേജമെന്റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. പൊതുവിഭാഗത്തിലാണ് ഈ തസ്തികയിൽ നിയമനം നടത്തുന്നത്.

പ്രായം: 01.01.2025 ന് 50 വയസ്സ് കവിയരുത്.

യോഗ്യത: 2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 30 ( 30.11.2025 )

ഓൺലൈൻ അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാർഡ് കോപ്പിയായി എം ജി സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ ഏഴ് (07.12.2025 )

സർവകലാശാലകൾ/സർക്കാർ/എയ്ഡഡ് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അപേക്ഷകർ അവരുടെ തൊഴിലുടമയിൽ നിന്നുള്ള നിരാപേക്ഷ പത്ര ( എൻ ഒ സി)വും അപേക്ഷയുടെ ഹാർഡ് കോപ്പിയും സമർപ്പിക്കണം.

ഓൺലൈനായി അപേക്ഷിക്ക സമർപ്പിക്കാനുള്ള വിലാസം : www.facultyrecruitment.mgu.ac.in

പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയുടെ രണ്ട് ഹാർഡ് കോപ്പികളും എല്ലാ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ പകർപ്പുകളും ലഭിക്കേണ്ട വിലാസം:

ഡെപ്യൂട്ടി രജിസ്ട്രാർ-II (അഡ്മിഷൻ), മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം686 560

പാലത്തായി പോക്‌സോ കേസ്: കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

പാലത്തായി പോക്‌സോ കേസ്: കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

കണ്ണൂര്‍: പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂര്‍ സ്വദേശിയാണ് ഇയാള്‍.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു; മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു; മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

മൂന്നാര്‍: ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മര്‍ദനമേറ്റത്.

പരിക്കേറ്റ യുവാവിനെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം. സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍, തനിക്ക് ശേഷം വന്നവര്‍ക്ക് ഭക്ഷണം കൊടുത്തതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് തട്ടുകടക്കാരനുമായി വാക്കുതര്‍ക്കമുണ്ടാകുകയായിവുന്നു. വാക്കുതര്‍ക്കം പിന്നീട് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.

യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരിക്കേല്‍പ്പിച്ചു. സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ബി.ജെ.പി പട്ടികയിൽ രണ്ട് ദമ്പതികൾ

ബി.ജെ.പി പട്ടികയിൽ രണ്ട് ദമ്പതികൾ

ആറ്റിങ്ങൽ: നഗരസഭയിൽ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിലാണ് ദമ്പതികൾ ഇടം നേടിയത്. ആറ്റിങ്ങൽ നഗരസഭ മൂന്നാം വാർഡ് ആയ പൂവൻപാറയിൽ നിലവിലെ കൗൺസിലർ ദീപാ രാജേഷ് ഇതേ വാർഡിൽ വീണ്ടും മത്സരിക്കും. ദീപയുടെ ഭർത്താവ് രാജേഷ് മാധവൻ നഗരസഭ മുപ്പതാം വാർഡ് ആയ കൊട്ടിയോട് ബി.ജെ.പി സ്ഥാനാർത്ഥിയാണ്.

നഗരസഭയിലെ അഞ്ചാം വാർഡ് ആയ കരിച്ചിയിലിൽ നിലവിലെ കൗൺസിലറായ ജീവൻ ലാൽ നഗരസഭ ആറാം വാർഡ് തച്ചൂർകുന്നിൽ സ്ഥാനാർത്ഥിയാണ്. ജീവൻ ലാലിൻ്റെ സിറ്റിങ് സീറ്റായ കരിച്ചിയിലിൽ ഇദ്ദേഹത്തിൻറെ ഭാര്യ ദീപ്തി ജീവൻ ലാൽ മത്സരിക്കും. രാജേഷ് മാധവൻ മൂന്നര പതിറ്റാണ്ട് കാലമായി ബി.ജെ.പി പ്രവർത്തകനാണ്. നിലവിൽ ബി.ജെ.പി നോർത്ത് ജില്ല വൈസ് പ്രസിഡൻറ് ആണ്. ഭാര്യ ദീപ കൗൺസിലർ ആണ്. പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല. ജീവൻ ലാൽ ബി.ജെ.പി മണ്ഡലം സെക്രട്ടറിയും ഭാര്യ ദീപ്തി ജീവൻ ലാൽ മഹിളാമോർച്ച നോർത്ത് ജില്ല വൈസ് പ്രസിഡന്റുമാണ്.