‘അതെ, മോഹന്‍ലാലിന്റെ നഖം ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്’; ജീവിച്ചു പൊയ്‌ക്കോട്ടെ’; ലക്ഷ്മി പ്രിയ

‘അതെ, മോഹന്‍ലാലിന്റെ നഖം ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്’; ജീവിച്ചു പൊയ്‌ക്കോട്ടെ’; ലക്ഷ്മി പ്രിയ

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ട്രോളുകളില്‍ നിറയുകയാണ്. താരത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ട്രോളുകളില്‍ നിറയുകയാണ്. താരത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.

”അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്.” എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ലക്ഷ്മി പ്രിയയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്:

അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റില്‍ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വര്‍ഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ല്‍ ആണ്. 1989 ല്‍ ആണ് കിരീടം.വരവേല്പ്പും ആ വര്‍ഷം തന്നെയാണ്. അതിനും മുന്‍പേ 1986 ല്‍ ആണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ല്‍. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തില്‍ ആണ്.

പിന്നെയും വര്‍ഷങ്ങളും, ഓരോ വര്‍ഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താല്‍ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.എത്ര എത്ര വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോര്‍ഡുകള്‍ ആണ് അതെല്ലാം. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സില്‍ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താല്‍ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

മോഹന്‍ലാല്‍ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കില്‍ ഓസ്‌കാര്‍ അവാര്‍ഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടാകുമായിരുന്നു? ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും. സര്‍വ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയില്‍ ഞാനുമുണ്ട് എന്നതിലും.

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ. അതിനവരെ അനുവദിക്കൂ.

സ്വര്‍ണ വില വീണ്ടും കുതിക്കുന്നു, പവന് 440 രൂപ കൂടി

സ്വര്‍ണ വില വീണ്ടും കുതിക്കുന്നു, പവന് 440 രൂപ കൂടി

കൊച്ചി: രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ചതിനു ശേഷം തിരിച്ചു വന്ന സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 440 രൂപ കൂടി 84,680ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 55 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,585 രൂപ.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

മോഷണക്കേസിൽ പ്രതി; പൊലീസ് പിന്തുടർന്നപ്പോൾ മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

മോഷണക്കേസിൽ പ്രതി; പൊലീസ് പിന്തുടർന്നപ്പോൾ മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

തൊടുപുഴ: മോഷണക്കേസുകളിൽ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടർന്നതോടെ കാറിൽ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളിൽ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച എട്ടരയോടെ എസ്ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. ജീപ്പ് കണ്ടയുടൻ ഊടുവഴിയിലൂടെ ശ്രീജിത്ത് കാറുമായി പാഞ്ഞു. ഇയാളുടെ രണ്ട് മക്കളും കാറിലുണ്ടായിരുന്നു. വഴി തീർന്നയിടത്ത് കുട്ടികളെ കാറിൽ പൂട്ടിയിട്ട ശേഷം താക്കോലുമായി ഓടിപ്പോകുകയായിരുന്നു.

പിന്നാലെയെത്തിയ പൊലീസ് കാറിലിരുന്നു നിലവിളിക്കുന്ന കൊച്ചു കുട്ടികളെയാണ് കണ്ടത്. ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ച് കാർ തുറന്നു കുട്ടികളെ പുറത്തെത്തിച്ചു.

വീണ്ടും പടയപ്പയുടെ പരാക്രമം; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു

വീണ്ടും പടയപ്പയുടെ പരാക്രമം; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു

തൊടുപുഴ: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്തു. ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു.

ആന പ്രദേശത്തു തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചുആളപായമില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; ഇന്നും അതിശക്ത മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; ഇന്നും അതിശക്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (അതി ശക്ത മഴ), എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.

ന്യൂനമര്‍ദം ശനിയാഴ്ച രാവിലെയോടെ ആന്ധ്ര, ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. അടുത്ത ദിവസങ്ങളി ലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപക മഴയുണ്ടാകും.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വെള്ളിയാഴ്ച കനത്ത മഴയാണ് പെയ്തത്. തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലും 150 മി.മീ. അധികം മഴരേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഞായര്‍വരെ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഭാഗ്യാന്വേഷികള്‍ ഇനിയും കാത്തിരിക്കണം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി

ഭാഗ്യാന്വേഷികള്‍ ഇനിയും കാത്തിരിക്കണം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

ഈ വര്‍ഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി കഴിഞ്ഞ ദിവസം ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി വ്യാഴാഴ്ച ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപര്‍ ടിക്കറ്റുകള്‍ ആണ് വില്പന നടന്നത്. ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.