by Midhun HP News | Sep 26, 2026 | Latest News, കേരളം
കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോ എടുക്കുന്നതിനും, വിഡിയോ റെക്കോര്‍ഡിംഗിനും ലൈവ് സ്ട്രീമിംഗിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഏര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രജിസ്ട്രാര്‍ ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, കരാറുകാര്‍, സന്ദര്‍ശകര്‍ തുടങ്ങി ഹൈക്കോടതിവളപ്പില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.
കോടതി ഹാളുകള്‍കത്തും ജഡ്ജിമാരുടെ ചേംബറിലും രജിസ്ട്രി ഓഫിസുകള്‍, സെക്ഷനുകള്‍, റെക്കോര്‍ഡ് റൂമുകള്‍, സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമുകള്‍, സെര്‍വര്‍ റൂമുകള്‍ എന്നിവിടങ്ങളിലും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോയോ, വിഡിയോയോ എടുക്കാന്‍ പാടില്ല. ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വിഡിയോയും രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ മാത്രമേ എടുക്കാന്‍ അനുവാദമുണ്ടാവുകയുള്ളൂ.രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല.

കോടതി വളപ്പില്‍നിന്നെടുത്ത ഫോട്ടോയോ വിഡിയോയോ ലൈവ് സ്ട്രീമോ രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ ഡിജിറ്റല്‍, ഇലക്ട്രോണിക് മീഡിയയിലോ അപ്ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികള്‍ മാധ്യമങ്ങള്‍ക്ക് കവര്‍ ചെയ്യാനാകൂ.

കോടതിനടപടികളുടെ ഫോട്ടോയെടുക്കാനും വിഡിയോ റിക്കാര്‍ഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റീസിന്റെ അനുമതി വേണം. ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാള്‍, ആട്രിയം തുടങ്ങി സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോഴാണ് അനുമതിയോടെ ഫോട്ടോയെടുക്കാനും മറ്റും സാധ്യമാകുക. അനധികൃത ഫോട്ടോയെടുപ്പ് തടയാന്‍ രജിസ്ട്രി ഉദ്യോഗസ്ഥര്‍ക്കും സെക്യൂരിറ്റി വിഭാഗത്തിനും അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

by Midhun HP News | Sep 26, 2026 | Latest News, കേരളം
തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ.
കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചത് ആർക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഏജൻസിയിലെ അനീഷ് പറഞ്ഞു. മുൻപും ഈ ഏജൻസി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങൾ അടിച്ചിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക്.
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TK 976006
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
by Midhun HP News | Sep 26, 2026 | Latest News, കേരളം
ആലപ്പുഴ: മാസപ്പടി കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നിലൂടെ പാര്‍ട്ടിയെ ലക്ഷ്യം വെച്ചുള്ള നീക്കത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ആലപ്പുഴയിലെ വിശാല ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

‘എക്‌സാലോജിക് എന്നത് ഒരു കമ്പനി. സിഎംആര്‍എല്‍ എന്ന് പറയുന്നത് വെറൊരു കമ്പനി. ആ കമ്പനികള്‍ തമ്മില്‍ പരസ്പരം ഒരു കരാര്‍ ഉണ്ടാക്കുന്നു. ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തിന് നിയമപ്രകാരം നല്‍കുന്ന സേവനം. അതിന് നിയമപ്രകാരം ലഭിച്ച പ്രതിഫലം. അതെല്ലാം കണക്കില്‍ ഉണ്ട്. അതിനാവശ്യമായ എല്ലാ നികുതികളും അടച്ചിരിക്കുന്നു. അതിനെന്താണ് കുറ്റം? അപ്പോള്‍ ആ എക്‌സാലോജിക്കിന്റെ ഉടമ, അത് നടത്തുന്നയാള്‍, സ്വാഭാവികമായി മകനോ മകളോ ആയിരിക്കുമല്ലോ. അപ്പോള്‍ നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ. അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ. ആദ്യമായിട്ട് കാണുന്നതാണോ ഇതൊക്കെ. ആദ്യമായിട്ടല്ലല്ലോ ഇതൊന്നും.’- പിണറായി വിജയന്‍ തുടര്‍ന്നു.
‘അവള്‍ കല്യാണം കഴിച്ച ഭര്‍ത്താവ്, കല്യാണം നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിഎംആര്‍എല്ലുമായിട്ടുള്ള കരാര്‍. അതിന്റെ പണം മുഴുവന്‍ വാങ്ങിതീര്‍ന്നു അപ്പോഴേക്കും. അതെല്ലാം കല്യാണത്തിന് മുന്‍പാണ്. എന്നിട്ട് എന്താണ് അവര്‍ കണക്കാക്കിയത്. ആ പണം ഇങ്ങനെ സൂക്ഷിച്ചു ഭാവിയില്‍ ഇങ്ങനെയൊരു ഭര്‍ത്താവ് വരാന്‍ പോകുന്നുണ്ട്. ആ ഭര്‍ത്താവ് മുഖേന കടത്തണം പുറത്തേയ്ക്ക്. എന്തൊക്കെ വര്‍ത്തമാനങ്ങളാണ്. ഇതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ എന്ന് കാണണം. കൃത്യമായി എല്‍ഡിഎഫിനെതിരായ നീക്കമാണ്. സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ്.

ആര്‍എസ്എസും ബിജെപിയുമാണ് അതിന്റെ പിന്നില്‍. അതൊടൊപ്പം യുഡിഎഫും ചേരുന്നു എന്നതാണ് നില. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും നടത്തുന്ന നീക്കങ്ങളെ ശക്തമായി തുറന്നുകാട്ടി പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ കേരളം സ്വീകരിക്കാന്‍ പോകുന്നത്. സിപിഎമ്മും ആ വഴി തന്നെ നീങ്ങും.’- പിണറായി വിജയന്‍ പറഞ്ഞു.


by Midhun HP News | Sep 26, 2026 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം നാലാംമൈലിലായിരുന്നു അപകടം. അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ , അഭിറാം, അപ്‌സ എന്നിവരെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒപ്പം മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഇയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഷേകിന്റെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിനോദ യാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ കാര്‍ നാലാം മൈല്‍ പാലത്തില്‍ നിന്നും ചിന്നാര്‍ ആറ്റിലേക്ക് മറിയുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


by Midhun HP News | Sep 26, 2026 | Latest News, കേരളം
കോഴിക്കോട്: അധ്യാപകര്‍ പ്രതിയായ വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു. ഭര്‍ത്താവ് വിനീഷാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ വടകര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ആക്രമണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
കീത്തനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എംഡിഎ കേസില്‍ കേസില്‍ കീര്‍ത്തനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വന്ന് ഒപ്പിടണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് വടകര പൊലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു കീര്‍ത്തന.



by Midhun HP News | Sep 26, 2026 | Latest News, കേരളം
തിരുവനന്തപുരം ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അനു കുമാരി പ്രദേശിക അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ-സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 29നും അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള സ്‌കൂളുകളിൽ പൊതു പരീക്ഷ ഉണ്ടെങ്കിൽ, ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് യാതൊരുവിധ തടസവും വരാത്തവിധം പരീക്ഷാ ഹാളുകൾ ക്രമീകരിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.


Recent Comments