by Midhun HP News | Jul 18, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകനായ കെ.പി. കൃപേഷ് (38) ആണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കൃപേഷിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം വിദേശത്തായിരുന്ന കൃപേഷ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗൾഫിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറായ 1056 ലോ, 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക. ടോൾ ഫ്രീ കൗൺസിലിങ് സേവനങ്ങൾ ലഭ്യമാണ്.

by Midhun HP News | Jul 18, 2026 | Latest News, കേരളം
കൊച്ചി: “ആ സമയത്ത് മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ഞാൻ മരിക്കുമോ എന്നൊന്നും ചിന്തിച്ചില്ല. ഒരു ജീവൻ രക്ഷിക്കണമെന്നൊരു ചിന്ത മാത്രമാണ് ഉണ്ടായത്,” പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയ ചാലക്ക സ്വദേശി അജേഷിൻറെ വാക്കുകൾ ആണിത്. കുത്തൊഴുക്കിലേക്ക് ഒരു നിമിഷം പോലും പാഴാക്കാതെ എടുത്ത ചാടി ഒരു ജീവൻ രക്ഷിച്ച അജേഷിന്റെ ധീരതയ്ക്കും മനുഷ്യസ്നേഹത്തിനും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
അതിന് ശേഷം മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തെത്തി. തളർന്ന് പോയ കുട്ടിയെ തോളിലേറ്റി 250 മീറ്ററോളം നീന്തിയാണ് കരക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ആരോഗ്യവാനായ അജേഷും തളർന്നെങ്കിലും സർവ ശക്തിയും ഉപയോഗിച്ച് നീന്തി കരകയറുകയായിരുന്നു.
കരയിലെത്തിച്ച കുട്ടിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും തൊട്ടടുത്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അജേഷിന്‍റെ ധീരമായ രക്ഷാപ്രവർത്തനം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ അനുമോദന പ്രവാഹമാണ് ഇപ്പോൾ. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലാണ് വിദ്യാർഥിനി മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

by Midhun HP News | Jul 18, 2026 | Latest News, കേരളം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താന്‍ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രിയ നേതാവിന്റെ മൂന്നാം ചരമ വാര്‍ഷികം കടന്നെത്തുന്നത്.

പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും. ഉമ്മന്‍ചാണ്ടിയുടെ കരസ്പര്‍ശം പതിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമര്‍ശിക്കുന്നവരും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയില്‍ കേരളം കണ്ടത്. അന്ന് ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം മുന്നില്‍ നിന്നപ്പോള്‍ രാഷ്ട്രീയം പിന്നിലായി.
മൂന്നാം ചരമദിനം ആചരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാകെ മാറി. പത്ത് വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ച് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മന്‍ചാണ്ടിക്ക് ശേഷമൊരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന മുഖ്യമന്ത്രിയായി. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഇടയിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സങ്കടമാണ് ഉമ്മന്‍ചാണ്ടി ഇല്ലാത്ത കാലം. കെഎസ്‌യു യുണിറ്റ് കമ്മിറ്റി ഭാരവാഹി മുതല്‍ മുതിര്‍ന്ന നേതിക്കളുടെ അഭിപ്രായങ്ങള്‍ വരെ കേള്‍ക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. സാമുധായിക സംഘടനകളെ കൈകാര്യം ചെയ്യുന്നതിലെ സോഷ്യല്‍ എഞ്ചിനിയറിങ്ങും ഉമ്മന്‍ചാണ്ടിയോളം മറ്റൊരാള്‍ക്കുണ്ടായിരുന്നില്ല.

by Midhun HP News | Jul 18, 2026 | Latest News, കേരളം
ശാസ്താംകോട്ട: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായി ശാസ്താംകോട്ടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ, വീട്ടിൽ അനധികൃതമായി ചാരായം വിൽപ്പന നടത്തിയെന്നാരോപിച്ച് ഒരു യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.
ശൂരനാട് വടക്ക് ഇടപ്പനയം സ്വദേശിനിയായ ബിന്ദു ജനാർദ്ദനൻ (48) ആണ് അറസ്റ്റിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക് എസ്. ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വീട്ടിൽ ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ 800 മില്ലി ലിറ്റർ ചാരായം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത ചാരായം തൊണ്ടിയായി സ്വീകരിച്ച ശേഷം അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസിന്റെ വിവരമനുസരിച്ച്, പ്രാദേശികമായി ‘സുന്ദരി ബാർ’ എന്നറിയപ്പെടുന്ന ഈ വീട്ടിൽ നിന്ന് മുൻപും മദ്യവിൽപ്പനയും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

by Midhun HP News | Jul 18, 2026 | Latest News, കേരളം
തിരുവനന്തപുരം: കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോർഡുകൾ ഭേദിച്ച് ഉയർന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ (പീക്ക് അവേഴ്സ്) സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ (MW) ദൗർലഭ്യമാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. അതേസമയം ലോകകപ്പിൻറെ കലാശക്കൊട്ടിന് വൈദ്യുതി കളിക്കില്ലെന്ന ഉറപ്പ് കെഎസ്ഇബി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് മൂലം പാലക്കാട്ട് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതടക്കമുള്ള കടുത്ത ജനരോഷം നിലനിൽക്കെയാണ് കെഎസ്ഇബിയുടെ ഈ വിശദീകരണം. പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തുള്ള കെഎസ്ഇബി ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ റാന്തൽ വിളക്കുകളേന്തി മാർച്ച് നടത്തി.
ഡിമാൻഡ് 91 ദശലക്ഷം യൂണിറ്റിലേക്ക്; ഡാമുകളിൽ വെള്ളമില്ല
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ ഡാമുകളിൽ നിലവിൽ വെറും 28 ശതമാനം സംഭരണശേഷി മാത്രമാണുള്ളത്. ഇത് ആകെ 1,175 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ മാത്രമേ തികയൂ. ജൂലൈ 5-ന് 75 ദശലക്ഷം യൂണിറ്റായിരുന്ന സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം കഴിഞ്ഞ വ്യാഴാഴ്ചയോടെ 91.78 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. വ്യാഴാഴ്ച 65.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയും സംസ്ഥാനത്തിനകത്തെ ഉൽപ്പാദനം (ആഭ്യന്തര ഉൽപ്പാദനം) 26.33 യൂണിറ്റായി ഉയർത്തുകയും ചെയ്‌തിട്ടും ദൗർലഭ്യം നികത്താൻ ബോർഡിന് സാധിച്ചിട്ടില്ല. രാജ്യത്തുടനീളം മൺസൂൺ കുറവായതിനാൽ ദേശീയ ഊർജ്ജ വിപണിയിലും (നാഷണൽ പവർ എക്സ്ചേഞ്ച്) കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
2014-ൽ ഒപ്പുവെച്ചിരുന്ന 465 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ സമ്മതിച്ചു. ആ കരാർ നിലവിലുണ്ടായിരുന്നെങ്കിൽ നിലവിലെ പവർകട്ട് ഒഴിവാക്കാമായിരുന്നു. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ രണ്ട് ദീർഘകാല ടെൻഡറുകൾ വിളിച്ചെങ്കിലും കമ്പനികൾ അമിത തുക ആവശ്യപ്പെട്ടതിനാൽ അത് അന്തിമമാക്കാൻ കഴിഞ്ഞില്ല. നിലവിൽ യൂണിറ്റിന് 9.16 രൂപ എന്ന ഉയർന്ന നിരക്കിലാണ് ബോർഡ് അടിയന്തരമായി അധിക വൈദ്യുതി വാങ്ങുന്നത്. എങ്കിലും തൽക്കാലം വൈദ്യുതി നിരക്കിൽ വർദ്ധിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

by Midhun HP News | Jul 18, 2026 | Latest News, കേരളം
അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെക്കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
യാതൊരു പരിശീലനവുമില്ലാതെയാണ് പലരും മൊബൈലും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും സമൂഹത്തിന് ആപത്താണ്. ഇത്തരക്കാര്‍ ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള വാര്‍ത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വലിയ ഭിന്നതകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിനോ, ഭീഷണിപ്പെടുത്തലിനോ, പൊതുസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുതെന്നും ഇതിനായി അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

Recent Comments