ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം

ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം

ആറ്റിങ്ങൽ കൊടുമൺ സ്വദേശി ഇഷാൻ എന്ന വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം. റഷ്യ, അമേരിക്ക, ഫിലിപ്പിൻസ്, ഇൻഡ്യ രാജ്യങ്ങളിൽ നിന്നും ഡിപ്ളോമയും സാഹിത്യ വൈശിഷ്ട്യത്തിനുള്ള അംഗീകാരപത്രങ്ങളും ലഭിക്കുകയുണ്ടായി. എസ്.എം.ആർ.ഏ. കുടുംബാംഗം ഹരിഹരൻ – അർച്ചന ദമ്പതികളുടെ മകനും മദർ ഇൻഡ്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് ഇഷാൻ. സാഹിത്യകാരൻ ബാലചന്ദ്രൻ നായർ നേതൃത്വം നൽകുന്ന ആഗോള സ്കൂൾ തല യുവ കവിപരിചയ മേളയുടെ ഭാഗമായ ഇഷാൻ സ്കൂൾ തലത്തിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

ഗാസ ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തലിന് ധാരണ, ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും

ഗാസ ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തലിന് ധാരണ, ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും

കെയ്‌റോ: രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്‌റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്യും. ചര്‍ച്ച വിജയമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് അമേരിക്കൻ‌ പ്രസിഡന്റ് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിൻവലിക്കും. എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും. ചരിത്രപരമായ കരാർ യാഥാർഥ്യമാക്കാൻ സഹകരിച്ചച്ച ഖത്തർ, ഈജിപ്റ്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണ്!’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ചർച്ചയിൽ ധാരണയിലെത്തിയതായി ഖത്തറും വ്യക്തമാക്കി. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്റ്റിലെത്തും. ഈ ആഴ്ച ഈജിപ്റ്റിലെത്തിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. സമാധാന കരാർ ഒപ്പിടുന്നതിന് ട്രംപും സാക്ഷിയായേക്കും. സമാധാനത്തിന് ധാരണയിലെത്തിയതിന് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി പറഞ്ഞു. സമാധാന കരാർ സർക്കാരിന്റെ അം​ഗീകാരത്തിനായി ഉടൻ അവതരിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ പാസാക്കി കേരളം

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ പാസാക്കി കേരളം

തിരുവനന്തപുരം: മലയോര ജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി. ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ.

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ ഭേദഗതി

ജനവാസമേഖലകളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ഉടന്‍ തന്നെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ കേന്ദ്ര വന്യജീവി നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്. നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സഹായകമാകുന്നതാണ്. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും വനംമന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരുക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കലക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിനു മറ്റ് നടപടിക്രമങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.

പട്ടിക രണ്ടില്‍ ഉള്‍പ്പെട്ട കാട്ടുപന്നികള്‍, പുള്ളിമാനുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേക്കു നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചു എന്നു കണ്ടാല്‍ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനുപകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.

ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്കു വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോടു പലതവണ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്നു സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അങ്ങനെ മാറ്റുന്നപക്ഷം അവയുടെ ജനനനിയന്ത്രണത്തിനും ആവശ്യമെങ്കില്‍ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കുന്നതിനും സാധിക്കും.

കോടതിയില്‍ എത്തുന്ന വനകുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ ഇപ്പോള്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇപ്രകാരം കുറ്റങ്ങള്‍ രാജിയാക്കുന്നപക്ഷം ജയില്‍ ശിക്ഷ ഒഴിവായി കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. 1961 മുതല്‍ വനം വാച്ചര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം ഒഴിവാക്കി. കഴിഞ്ഞ 64 വര്‍ഷമായുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞതില്‍ വനം വകുപ്പ് ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതു പരിഗണിക്കാതെയാണ് മാറ്റം വരുത്തിയത്. എന്നാല്‍ വാച്ചര്‍മാരുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നു മാറ്റം വരുത്തി.

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്നതിന് ഇടയിലാണ് 38 കാരന് രോഗബാധ കണ്ടെത്തിയത്.

ഇയാള്‍ക്ക് രോഗം പിടിപ്പെട്ടതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 98 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.

‘മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക്‌സ്’; രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു, പുരസ്‌കാരം മൂന്ന് പേര്‍ക്ക്

‘മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക്‌സ്’; രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു, പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്‌റ്റോക് ഹോം: 2025 ലെ രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. ‘മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക്‌സ്’ വികസനത്തിനാണ് പുരസ്‌കാരം.

രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും വെള്ളത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ സെക്രട്ടറി ജനറല്‍ ഹാന്‍സ് എല്ലെഗ്രെന്‍ ആണ് രസതന്ത്ര നൊബല്‍ പ്രഖ്യാപിച്ചത്.

ഭൗതിക ശാസ്ത്ര നൊബേല്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DD 289424 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DU 601043 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DF 318122 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

(Remaining all series)

DA 289424
DB 289424
DC 289424
DE 289424
DF 289424
DG 289424
DH 289424
DJ 289424
DK 289424
DL 289424
DM 289424

4th Prize Rs.5,000/-(Last four digits to be drawn 20 times)

0012 0121 0160 1003 1298 1349 1458 3011 3344 3983 5714 5795 7369 7445 8708 8881 8999 9519 9539

5th Prize Rs.2,000/-

(Last four digits to be drawn 6 times)

1383 2262 2516 4792 6378 9251