വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി​ മരിച്ചു; 66 ലക്ഷം നഷ്ടപരിഹാരം വിധിച്ച് അബു​ദാബി കോടതി

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി​ മരിച്ചു; 66 ലക്ഷം നഷ്ടപരിഹാരം വിധിച്ച് അബു​ദാബി കോടതി

അബുദാബി: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി​ മ​രി​ച്ച സംഭവത്തിൽ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് അബു​ദാബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ന​ഷ്ട​പ​രി​ഹാ​രമായി 75,000 ദി​ര്‍ഹം കുടുംബത്തിന് നൽകണമെന്നാണ് വിധി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ന​ഷ്ട​പ​രി​ഹാ​രം നൽകാൻ ഉത്തരവിട്ടത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും അത് കൊണ്ട് നഷ്ടപരിഹാരമായി 3,50,000 ദി​ര്‍ഹം നൽകണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേട്ട അബുദാബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തി.

മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു എന്ന് കമ്പനി വാദിച്ചെങ്കിലും ഇത് സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി കുടുബത്തിന് അനുകൂലമായി വിധി പറഞ്ഞത്. ഇതേ കേസിൽ ക്രിമിനൽ കോടതി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 200,000 ദിർഹം കുടുബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെയാണ് 75,000 ദി​ര്‍ഹം നൽകാൻ അബു​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി ഉത്തരവിട്ടത്. കുടുബത്തിന് ഉണ്ടായ നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനമെന്നും കോ​ട​തി വ്യക്തമാക്കി.

ഇതേ കേസിൽ ക്രിമിനൽ കോടതി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 200,000 ദിർഹം കുടുബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെയാണ് 75,000 ദി​ര്‍ഹം നൽകാൻ അബു​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി ഉത്തരവിട്ടത്. കുടുബത്തിന് ഉണ്ടായ നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനമെന്നും കോ​ട​തി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാവര്‍ക്കുമായി വീതിക്കും

ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാവര്‍ക്കുമായി വീതിക്കും

ദുബൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

സമ്മാനത്തുകയായ 21 കോടി രൂപ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടീം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്യും. രാജ്യവ്യാപകമായ ആഘോഷങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ പ്രകടനത്തെയും സമ്മര്‍ദ്ദത്തില്‍ വീഴാതെ മുന്നേറാനുള്ള ടീമിന്റെ കഴിവിനെയും ബിസിസിഐ പ്രശംസിച്ചു.

അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാന ഓവറിലാണ് വിജയം കണ്ടത്. തിലക് വര്‍മ്മ (69 നോട്ടൗട്ട്), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍. പന്ത് അതിര്‍ത്തി കടത്തി റിങ്കു സിങ്ങാണ് വിജയ റണ്‍ നേടിയത്.

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം ഒക്ടോബർ 2ന് രാവിലെ 8 മണി മുതൽ

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം ഒക്ടോബർ 2ന് രാവിലെ 8 മണി മുതൽ

കട്ടയിൽകോണം മഠത്തിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പൂജവെയ്പ്പ്, ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ചടങ്ങുകൾ സെപ്റ്റംബർ 29, 30, ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. ഡോക്ടർ ശ്രീകാന്ത് കെ എസ്, ഡോക്ടർ ആർച്ച എം നായർ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.

ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആവശം നിറഞ്ഞ പോരാട്ടത്തില്‍ എഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ‘ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ -ഇന്ത്യ ജയിച്ചിരിക്കുന്നു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.

രാഷ്ട്രപതിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ എല്ലാം ടീം ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെ സമ്പൂര്‍ണ ആധിപത്യം അടയാളപ്പെടിക്കൊണ്ടുള്ള ഇന്ത്യയുടെ മഹത്തരമാണെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളുമായി പോസ്റ്റ് പങ്കുവച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് പിണറായി വിജയന്റെ പ്രതികരണം.

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഏഷ്യ കപ്പ് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനാന്റെ മരണത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ദു:ഖം രേഖപ്പെടുത്തി.

ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും; ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും; ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

ഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ കടുപ്പിക്കുന്നു. കേസില്‍ പ്രതികളായ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി ഉടന്‍ കണ്ടുകെട്ടും. ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സെലിബ്രിറ്റികളില്‍ ചിലര്‍ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അനധികൃത വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്വത്തുക്കള്‍ എന്നാണ് ഇഡി നിലപാട്.

യുഎഇ പോലുള്ള രാജ്യങ്ങളില്‍ പേലും ഇത്തരം സ്വത്തുക്കള്‍ സമ്പാദിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. നിലവില്‍ ആസ്തികള്‍ അളക്കുന്നതിനും വിലയിരുത്തുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.

വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, നടന്മാരായ സോനു സൂദ്, ടിഎംസി മുന്‍ എംപി കൂടിയായ മിമി ചക്രവര്‍ത്തി, അങ്കുഷ് ഹസ്ര എന്നിവരെ നേരത്തെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വണ്‍എക്‌സിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്ന നടി ഉര്‍വശി റൗട്ടേലയെ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ നോട്ടീസ് പ്രകാരം ഇവര്‍ ഹാജരായിരുന്നില്ല.