by Midhun HP News | Sep 25, 2025 | Latest News, കേരളം
തൃശൂര്‍: യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയാണ് ഇയാള്‍ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാര്‍മിളയെയാണ് ഇയാള്‍ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാര്‍മിളയെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.
അടാട്ടെ സ്വകാര്യ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആക്രമണത്തിന് ശേഷം മാര്‍ട്ടിന്‍ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ്.



by Midhun HP News | Sep 25, 2025 | Latest News, കേരളം
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്നും വൻ കുറവ്. ഇന്നലത്തെ വിലയില്‍ നിന്നും 680 രൂപയുടെ കുറവാണുണ്ടായത്. സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 1 പവന് 83,920 രൂപയാണ്. ഇതോടുകൂടി 1 ഗ്രാമിന് 10,490 രൂപയായി. ഇന്നലെയുള്ള ഒരു പവൻ്റെ വില 84,600 രൂപയായിരുന്നു. ഗ്രാമിന് 10,575 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയുള്ള വിലയായിരുന്നു. 84,840 രൂപയായിരുന്നു. അതില്‍ നിന്നാണ് ഇന്നലെയും ഇന്നുമായി വില വീണ്ടും കുറഞ്ഞത്.

ഇന്നത്തെ വിലയിലെ ഇടിവോടുകൂടി വലിയ ആശ്വാസമാണ് ആഭരണപ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുമ്പോള്‍ നികുതിയുള്‍പ്പെടെ പവന് 90,000 രൂപയാകും.ഇങ്ങനെ സ്വര്‍ണ്ണത്തിൻ്റെ വില ഉയരുന്ന സാഹചര്യത്തില്‍ വര്‍ഷാവസാനത്തില്‍ ഒരു ലക്ഷം കടക്കുമെന്നുള്ള പ്രവചനവുമുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിൻ്റെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണം. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായതിനാല്‍ തന്നെ സാധാരണക്കാരെല്ലാം വാങ്ങാറുണ്ട്.


by Midhun HP News | Sep 25, 2025 | Latest News, കേരളം
ഡൽഹി: പ്രതിരോധ രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. അഗ്നി-പ്രൈം മിസൈലിന്‍റെ പുതിയ പരീക്ഷണം റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ കോച്ചിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയാണ് ഡിആർഡിഒ സ്വപ്‌നനേട്ടം സ്വന്തമാക്കിയത്.
ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം വിജയകരം എന്ന് ഡിആർഡിഒ അറിയിച്ചു. 2000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാൻ കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി പ്രൈം. ഇതാദ്യമായാണ് പ്രത്യേകമായി രൂപകല്‍പന ചെയ്‌ത ട്രെയിന്‍ അധിഷ്‌ഠിത ലോഞ്ചറില്‍ നിന്ന് അഗ്നി-പ്രൈം മിസൈലിന്‍റെ പരീക്ഷണം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ ഇടംപിടിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
കരവാരം ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ മിനി കോൺഫറൻസ് ഹാൾ, ലഘു ഭക്ഷണ ശാല, വനിതാജിം വനിതാ യോഗാ സെന്റർ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മെൻസ്ട്രൽ കപ്പ്, ഹരിതകർമ്മ സേനയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് കാർഡ് എന്നിവയുടെ വിതരണവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു.
കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു മോഹൻ, വൈസ് പ്രസിഡന്റ് ലതിക പി നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ പങ്കജാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ സുദർശനൻ, മെഡിക്കൽ ഓഫീസർ മനോജ്, മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വദത്ത് തുടങ്ങിയവർ പങ്കെടുത്തു.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് തൊളിക്കോട് പട്ടാപ്പകല്‍ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യാ ശ്രമം നടത്തി. അറസ്റ്റിലായ പ്രതി നജീം ആണ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് നജീം സ്വയം കഴുത്തില്‍ കുരുക്ക് ഇടുകയായിരുന്നു. പൊലീസുകാര്‍ കൃത്യസമയത്തെത്തി പ്രതിയെ രക്ഷപ്പെടുത്തി.
പീഡനത്തിനിരയായ വയോധിക അമിത രക്തസ്രാവത്തെ തുടര്‍ന്ന് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.



by Midhun HP News | Sep 25, 2025 | Latest News, ദേശീയ വാർത്ത
ചണ്ഡിഗഢ്: സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി. രാജ തുടരും. ഇന്നലെ രാത്രി നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു.
വോട്ടെടുപ്പുസാധ്യത ഉയര്‍ന്ന ഘട്ടത്തിലാണ് സമവായത്തിനു നീക്കമുണ്ടായതും രാജയ്ക്കു മാത്രം ഇളവ് അനുവദിക്കാന്‍ തീരുമാനമായതും. രാജ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഡപ്യൂട്ടി സെക്രട്ടറിയുണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തീരുമാനമായില്ല. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതല്‍ ജനറല്‍ സെക്രട്ടറിയാണ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും രാജ ജനറല്‍ സെക്രട്ടറിയായി.

സിപിഐയുടെ പുതിയ നേതൃത്വത്തെ ഇന്നു തെരഞ്ഞെടുക്കാനിരിക്കെ, എഴുപത്തിയാറുകാരനായ ഡി.രാജയ്ക്ക് ഇളവു നല്‍കാന്‍ നേതൃത്വത്തില്‍ ധാരണയാകുകയായിരുന്നു. പ്രായപരിധി 75 എന്ന നിബന്ധന കര്‍ശനമാക്കണമെന്നു കേരളം പൊതുചര്‍ച്ചയില്‍ നിലപാട് എടുത്തിരുന്നെങ്കിലും മൂന്നര മണിക്കൂറിലേറെ നീണ്ട നിര്‍വാഹക സമിതിയില്‍ കേരളം അയഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിലും കൗണ്‍സിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.


Recent Comments