by Midhun HP News | Sep 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍ ജോസഫ്, രവീന്ദ്രനാഥ് വള്ളത്തോള്‍, നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ബിനുരാജ് കലാപീഠം, എന്നിവരും പങ്കെടുത്തു.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയില്‍ നൂറാം ജന്മദിനമായ സെപ്തംബര്‍ 13 നാണ് തുടക്കമായത്. എത്രയും ചിത്രം ചിത്രം എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവരുടെ ബാര്‍പേട്ടയിലെ വാടക വീട്ടിലും റെയ്ഡ് നടന്നിരുന്നു.
2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നുപുര്‍ ബോറ, കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയില്‍ സര്‍ക്കിള്‍ ഓഫീസറായി നിയമിതയായിരുന്നു. വിവാദമായ ഭൂമി പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഉദ്യോഗസ്ഥ നിരീക്ഷണത്തിലായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളില്‍ നിയമിതമായപ്പോള്‍ പണത്തിന് പകരമായി സംശയാസ്പദമായ വ്യക്തികള്‍ക്ക് ഹിന്ദു ഭൂമി കൈമാറിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അസമില്‍ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലെ റവന്യൂ സര്‍ക്കിളുകളില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയുടെ സഹായി ലാത് മണ്ഡല്‍ സുരജിത് ദേകയുടെ വസതിയിലും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി. സര്‍ക്കിള്‍ ഓഫീസറായിരുന്ന സമയത്ത് നുപുറുമായി ചേര്‍ന്ന് ബാര്‍പേട്ടയില്‍ പല ഇടങ്ങളിലായി ഇയാള്‍ ഭൂമി സ്വന്തമാക്കിയിരുന്നയായും പരാതിയുണ്ട്.
by Midhun HP News | Sep 16, 2025 | Latest News, കേരളം
കൊച്ചി: ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ പിരിവ് വിലക്ക് തുടരും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ടോള്‍ പിരിവ് വിലക്ക് വ്യാഴാഴ്ച വരെയാണ് നീട്ടിയത്. തൃശൂര്‍ – എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
വാദത്തിനിടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. വിഷയത്തെ നിസാരവത്കരിക്കരുത്. കോടതിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ വിശ്വാസം അര്‍പ്പിച്ചത്.
ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.
വാദത്തിനിടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. വിഷയത്തെ നിസാരവത്കരിക്കരുത്. കോടതിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ വിശ്വാസം അര്‍പ്പിച്ചത്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.
by Midhun HP News | Sep 16, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ക്രോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചതെന്നും പൊലീസ് പറയുന്നു.
പത്തനംതിട്ട: ക്രോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചതെന്നും പൊലീസ് പറയുന്നു.
അതേസമയം രശ്മിയുടെ ഭര്‍ത്താവ് ജയേഷിന്റെ ഫോണില്‍ ചിത്രീകരിച്ച മര്‍ദന ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്വേഡ് വെളിപ്പെടുത്താന്‍ ജയേഷ് തയാറാകാത്തതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം യുവാക്കള്‍ നിഷേധിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍ യുവാക്കള്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടെന്ന മൊഴിയില്‍ ജയേഷ് ഉറച്ചു നില്‍ക്കുകയാണ്. രശ്മിയും ഇതിനോടു യോജിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രശ്മിക്കു യുവാക്കളുമായി ബന്ധമുണ്ടെങ്കില്‍ എന്തിനു ഭര്‍ത്താവുമായി ചേര്‍ന്ന് ഇവരെ മര്‍ദിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജയേഷ് പോക്‌സോ കേസിലും പ്രതി
പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്ന് പൊലീസ് പറയുന്നു. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറയുന്നു.
കോയിപ്രം സ്റ്റേഷനിലാണ് ജയേഷിനെതിരെ പോക്‌സോ കേസുള്ളത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. അതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. ഇയാളുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്കു അയയ്ക്കും.
by Midhun HP News | Sep 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികയായി 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.
വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
by Midhun HP News | Sep 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്കു കർശന സുരക്ഷാ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങൾക്കും ഉത്തരവ് ബാധകമാണ്.
Recent Comments