by Midhun HP News | Aug 25, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റ് വിജയം. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 20ാം ഓവറിലെ അവസാന പന്തില്‍ കൊച്ചിയെത്തി. 51 പന്തുകള്‍ നേരിട്ട സഞ്ജു 121 റണ്‍സെടു. 18 പന്തില്‍ 45 റണ്‍സടിച്ച മധ്യനിര താരം മുഹമ്മദ് ആഷിഖാണ് 20ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കി കൊച്ചിയെ വിജയത്തിലെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട മുഹമ്മദ് ഷാനു 39 റണ്‍സെടുത്തു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ കെഎസിഎല്ലില്‍ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിക്ക് കരുത്തായത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തു തന്നെ ഫോറടിച്ചാണു തുടങ്ങിയത്. വിനൂപ് (11), ക്യാപ്റ്റന്‍ സലി സാംസണ്‍ (അഞ്ച്), നിഖില്‍ തോട്ടത്ത് (ഒന്ന്) എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായപ്പോഴും സഞ്ജുവിന്റെ വെടിക്കെട്ടാണ് കൊച്ചിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയത്.

അവസാന 12 പന്തില്‍ 32 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജുവിന് കൊച്ചിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കില്ല. 19ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ ബോള്‍ഡാക്കി. ഇതേ ഓവറില്‍ മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസും അജയഘോഷിനെ ഓരോ സിക്‌സ് വീതം തൂക്കിയത് കൊച്ചിക്കു പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫ്രാന്‍സിസ് റണ്ണൗട്ടായെങ്കിലും ഷറഫുദ്ദീന്റെ അവസാന പന്ത് ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്തി മുഹമ്മദ് ആഷിഖ് കൊച്ചിക്ക് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.

by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഒരു രൂപ കൊടുത്താൽ എന്തൊക്കെ കിട്ടുമെന്ന് കേട്ടാൽ കണ്ണ് തള്ളും. കാരണം ആറ്റിങ്ങലിൽ ഒരു രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരുപാട് സാധനങ്ങളുമായി ഓഗസ്റ്റ് 27നു ആറ്റിങ്ങലിൽ വിലക്കുറവിന്റെ മഹാ മേളയായി ഓണം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നു.


100 രൂപയുടെ ഓണം മേള – ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്സ്, കിഡ് വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പാലസ് റോഡിൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം, അറേബ്യൻ ഗോൾഡ് ജ്വല്ലറിക്ക് എതിർവശം
ആരംഭിക്കുന്നു. ഈ ഓണം ഫെസ്റ്റിവൽ സെയിൽ ഓണ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

കേരളത്തിൽ ആദ്യമായി ആറ്റിങ്ങലിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓഫർ ( 27-08-2025 മുതൽ 07-09-2025 വരെ) ദിവസങ്ങളിൽ ആദ്യം എത്തുന്ന 100 കസ്റ്റമേഴ്സിന് 50 ലിറ്റർ ഡ്രം, ലോണ്ട്രി ബാസ്കറ്റ്, വലിയ ടബ്ബ്, 18 ലിറ്റർ ബക്കറ്റ്, മുറം, മഗ്, ബെയ്സൺ, ഫാൻസി ബൗൾ, ടീ ഗ്ലാസ് തുടങ്ങി 6 ഐറ്റങ്ങൾ വെറും 1 രൂപയ്ക്ക് നൽകുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി അടിപൊളി ഓഫറുകളും സർപ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം, 1 ലിറ്റർ മഗ്, ബെയ്‌സൺ, കണ്ടെയ്‌നർ പീസുകൾ ഓരോന്നും ഒരു രൂപയ്ക്ക്, മുറം 9 രൂപയ്ക്ക്, ടബ്ബ് 9 രൂപയ്ക്ക്, 3 ലിറ്റർ പ്രഷർ കുക്കർ 199 രൂപയ്ക്ക് എന്നിങ്ങനെ വിവിധ തരം ഉത്പന്നങ്ങൾ സ്റ്റോക്ക് തീരും വരെ ലഭ്യമാക്കുന്നു.
വസ്ത്ര വിഭാഗത്തിലും അതിശയിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
3 ഷർട്ടുകൾ വെറും 189 രൂപയ്ക്ക്
ലേഡീസ് ചുരിദാർ ടോപ്പ് 89 രൂപയ്ക്ക്
ലേഡീസ് പലാസോ 69 രൂപയ്ക്ക്
കിഡ്സ് വസ്ത്രങ്ങൾ 16 രൂപയ്ക്ക്
18 ലിറ്റർ ബക്കറ്റുകൾ 3 എണ്ണം 139 രൂപയ്ക്ക്
ലേഡീസ് ബാഗുകൾ 89 രൂപയ്ക്ക്
ഫാൻസി ചപ്പലുകൾ 50 രൂപ മുതൽ ലഭ്യമാണ്.
കൂടാതെ പ്ലാസ്റ്റിക് ഗ്യഹോപകരണങ്ങൾ, സ്റ്റീൽ അലുമിനിയം പാത്രങ്ങൾ, മാറ്റുകൾ, കണ്ടെയ്‌നറുകൾ, കളിപ്പാട്ടങ്ങൾ, ക്രോക്കറി ഐറ്റങ്ങൾ തുടങ്ങി 50,000-ത്തിലധികം ഉൽപ്പന്നങ്ങൾ ആരും നൽകാത്ത വിലക്കുറവിൽ വിൽപ്പനയ്ക്ക് എത്തുന്നു. കൂടാതെ ഹോൾസെയിൽ പർച്ചേസുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. “ചെറിയ വിലയും, വലിയ കളക്ഷനും, ഉയർന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പർച്ചേസിംഗും ഇനി ആറ്റിങ്ങലിന് സ്വന്തം” …..എന്നാണ് സംഘാടകർ വ്യക്തമാക്കിയത്.
ഓണം മേള, ആറ്റിങ്ങൽ പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം.
7407392784
by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
മാങ്കൂട്ടത്തില്‍ എംഎല്‍എ പദത്തില്‍ തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കെസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോള്‍ ഉസ്മാന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന വനിതാ നേതാക്കളും രാഹുല്‍ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കെ കെ രമ എംഎല്‍എയും രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ നബിദിനത്തോടനുബന്ധിച്ച് റബീഉൽ അവ്വൽ ഒന്ന് ആലംകോട് എച്ച് എസ് മസ്ജിദിൽ വഹാബു മുസ്ലിയാരുടെയും വാക്കേഴ്സ് ടീമിൻ്റെയും മദ്രസ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ മസ്ജിദ് ഇമാംസൈഫുദ്ദീൻ മുസ്‌ലിയാർ പതാക ഉയർത്തി. എം എച്ച് അഷറഫ്, റസൂൽ ഷാ, എം എം അഷറഫ്, വഹാബ്. നിസാർകാവ് നട, ഗഫൂർ. സലിം തുടങ്ങിയവർ പങ്കടുത്തു.



by Midhun HP News | Aug 25, 2025 | Latest News, കേരളം
കോഴിക്കോട് : കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്ന് ആയിരിക്കും. നബിദിനം സെപ്റ്റംബര്‍ അഞ്ചിന് (വെള്ളിയാഴ്ച) ആയിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചു.
ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍. ഒമാനിലും റബീഉല്‍ അവ്വലിന് ഇന്ന് തുടക്കമാകുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. റബീഉൽ അവ്വൽ 12, അതായത് സെപ്റ്റംബർ 5 വെള്ളിയാഴ്ച ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതു അവധിയായിരിക്കും.


by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഇടിച്ചു കയറിയ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 74,440 ആണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്റെ വില 74520 ആയിരുന്നു. 80രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,305 രൂപയാണ്. ഇന്നല 9,315 ആയിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.

ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.


Recent Comments