ഓണക്കാലത്തിരക്ക്‌ പ്രമാണിച്ച്‌ കിളിമാനൂര്‍ ടൗണിൽ ഗതാഗത പരിഷ്കരണം

ഓണക്കാലത്തിരക്ക്‌ പ്രമാണിച്ച്‌ കിളിമാനൂര്‍ ടൗണിൽ ഗതാഗത പരിഷ്കരണം

കിളിമാനൂര്‍: ഓണക്കാലത്തിരക്ക്‌ പ്രമാണിച്ച്‌ കിളിമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് നീക്കാൻ യോഗം ചേർന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത്‌ നേതൃത്വത്തില്‍ പൊലീസ്, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ജങ്‌ഷനിലെ പമ്പിന് സമീപത്തേക്ക് മാറ്റിയ സ്റ്റോപ്പില്‍ നിര്‍ത്തണം. ഇവിടെ മറ്റ് വാഹന പാര്‍ക്കിങ്‌ അനുവദിക്കില്ല.

കടയുടമകളുടെ വാഹനങ്ങളും പാര്‍ക്കിങ്‌ പ്രദേശത്തേക്ക് മാറ്റിയിടണം. മഹാദേവേശ്വരം മുതല്‍ വലിയപാലം വരെയും, പഞ്ചായത്ത് ബസ് സ്റ്റാൻഡ്‌ വരെയും റോഡിന് ഒരുവശത്ത് മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. സ്ഥിരം പാര്‍ക്കിങ്‌ അനുവദിക്കില്ല. നിലവില്‍ മഹാദേവേശ്വരം ജങ്‌ഷനിലെ ബസ് സ്റ്റോപ്പ് ബൈപാസ് റോഡ് ആരംഭിക്കുന്ന സ്ഥലത്തേക്കും, സരള ആശുപത്രിയുടെ മുന്നിലെ ബസ് സ്റ്റോപ്പ് സമീപത്തെ എക്സൈസ് ഓഫീസ് കോമ്പൗണ്ട് അവസാനിക്കുന്ന സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.

എംസി റോഡില്‍ വാഴോട് മുതല്‍ ഇരട്ടച്ചിറവരെയും പുതിയകാവ് ജങ്‌ഷന്‍ വരെയുള്ള പൊതുമരാമത്ത് റോഡിലും ഫുട്പാത്ത് കച്ചവടവും അനധികൃത കൈയ്യേറ്റവും അനുവദിക്കില്ല. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് പ്രസിഡന്റ് എന്‍ സലില്‍ അറിയിച്ചു.”

സപ്ലൈകോയില്‍ ഇന്ന് വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്; സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ നാളെ മുതല്‍

സപ്ലൈകോയില്‍ ഇന്ന് വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്; സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു.

അതിലും 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ നല്‍കുന്നുണ്ട്.

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഓഗസ്റ്റ് 25 മുതല്‍

ഉള്‍പ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്രദേശങ്ങളില്‍ വരെ എത്തിക്കാന്‍ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകള്‍ സഞ്ചരിക്കും.

ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിന്‍ മുകള്‍ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യന്‍കോട്, നെയ്യാര്‍ ഡാം, ആറ്റിങ്ങല്‍ മണ്ഡലത്തിലെ mananakku, കടുവ പള്ളി, മണമ്പൂര്‍ നാലുമുക്ക് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തും.

ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണായകം, ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഇന്ന്

ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണായകം, ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഇന്ന്

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണം ഇന്ന്. ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനമാണ് ഇന്ന് പരീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ വ്യോമസേന, നാവിക സേന എന്നിവയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ ആണ് പരീക്ഷണം.

ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിടി) എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍, 4,000-4500 കിലോഗ്രാം ഭാരമുള്ള (ഗഗന്‍യാന്‍ ബഹിരാകാശയാത്രികനെ വഹിക്കുന്ന കാപ്‌സ്യൂള്‍) കാപ്‌സ്യൂളിന് സമാനമായ ഭാരം വഹിക്കുകയും ഏകദേശം 4,000 മീറ്റര്‍ (4 കിലോമീറ്റര്‍) ഉയരത്തിലേക്ക് ഉയര്‍ത്തുകയും പിന്നീട് കടലിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്ന നടപടിയാണ് പരീക്ഷിക്കുന്നത്. വ്യോമ സേനയുടെ ഐഎഎഫ് ബോയിങ് സിഎച്ച്-47 ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കെടുക്കും.

കാപ്‌സ്യൂള്‍ ഭുമി ലക്ഷ്യമാക്കി പതിക്കുമ്പോള്‍ പാരച്യൂട്ടുകള്‍ ഉപയോഗിച്ച് വേഗം കുറയ്ക്കുന്ന പരീക്ഷണമാണ് നടത്തുന്നത്. സുരക്ഷിതമായ സ്പ്ലാഷ്ഡൗണ്‍ ലാന്‍ഡിങ്ങിന്റെ സാഹചര്യമാണ് പരീക്ഷിക്കുന്നത്. കാലാവസ്ഥയും മറ്റ് സാങ്കേതി സാഹചര്യങ്ങളും അനൂകൂലമായാല്‍ ഇന്ന് പരീക്ഷണം നടത്തുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം നിരവധി തവണ മാറ്റിവച്ച പരീക്ഷണമാണ് ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവി വി നാരായണന്‍ ഓഗസ്റ്റ് 21 ന് ഇക്കാര്യം അറിയിച്ചത്.

Summary

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം സാധ്യത. കേരളത്തില്‍ അടുത്ത നാലു ദിവസം നേരിയ ഇടത്തരം മഴയ്ക്കും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ( തിങ്കളാഴ്ച) വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപമാണ് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. ഇതിന്റെ സ്വാധീനഫലമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അമ്മിണി തോമസ് (94) അന്തരിച്ചു

അമ്മിണി തോമസ് (94) അന്തരിച്ചു

ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂർ റോസ് വില്ലയിൽ അമ്മിണി തോമസ് (94) അന്തരിച്ചു.

ഭർത്താവ്: പരേതനായ തോമസ്

മക്കൾ: മോഹൻ തോമസ് (ജല അതോറിറ്റി), ടി ജയിംസ് (എക്സൈസ്), ടി ജോസ് (ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ), ടി മാത്യു (റിട്ടയേർഡ് പോലീസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം).

മരുമക്കൾ: സൂസ മോഹൻ, പ്രേമാ ജയിംസ്, ബി. ലീന ജോസ്, ലൗലി മാത്യു.
അന്ത്യ ശ്രുശ്രൂഷകൾ ഞായറാഴ്ച (24/8) വൈകുന്നേരം മൂന്ന് മണിക്ക് പിരപ്പൻകോട് സെൻ്റ് ജോൺസ് കത്തോലിക് ചർച്ചിൽ നടക്കും.

ബെസ്റ്റ് ഇൻഡോർ പുരസ്കാരത്തിനർഹയായി ചിറയിൻകീഴ് സ്വദേശിനി

ബെസ്റ്റ് ഇൻഡോർ പുരസ്കാരത്തിനർഹയായി ചിറയിൻകീഴ് സ്വദേശിനി

തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ പതിനഞ്ചാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട്‌ പരേഡിൽ ഏക വനിതയായ ആരാധന.ബി.ജി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിൽ നിന്നും ബെസ്റ്റ് ഇൻഡോർ പുരസ്കാരം ഏറ്റുവാങ്ങുന്നു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിനു സമീപം കൗസ്തുഭത്തിൽ
സി. എസ് ഹരീഷിൻറെ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി സേവനമനുഷ്ടിക്കുകയും നിലവിൽ ഉപരിപഠനത്തിനായി പൂക്കോട്ട് വെറ്ററിനറി കോളേജിൽ BVSC & AH കോഴ്സിന്റെ അവസാന വിദ്യാർത്ഥി) ഭാര്യയാണ് ആരാധന.