14 ഇനങ്ങള്‍, ഓണക്കിറ്റ് വിതരണം 26 മുതല്‍; സപ്ലൈകോയില്‍ 250ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍

14 ഇനങ്ങള്‍, ഓണക്കിറ്റ് വിതരണം 26 മുതല്‍; സപ്ലൈകോയില്‍ 250ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭിക്കും. സെപ്റ്റംബര്‍ നാലിന് വിതരണം പൂര്‍ത്തിയാക്കും. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിഎല്‍-എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും. 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കും.

അതേസമയം, ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ കൂടെ സപ്ലൈകോ വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നടി റിമ കല്ലിങ്കലിനു ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ആദ്യ വില്‍പ്പന. സപ്ലൈകോയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഇടപെടലുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന സാധാരണക്കാരന് ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

അതേസമയം, ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ കൂടെ സപ്ലൈകോ വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നടി റിമ കല്ലിങ്കലിനു ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ആദ്യ വില്‍പ്പന. സപ്ലൈകോയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഇടപെടലുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന സാധാരണക്കാരന് ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

അരിപ്പൊടി (പുട്ടുപൊടി, അപ്പം പൊടി ) , പായസം മിക്‌സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകള്‍), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടന്‍ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാന്‍ഡിലെ പുതിയ ഉത്പന്നങ്ങള്‍. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഗുണ മേന്മ ഉറപ്പാക്കികൊണ്ടാണ് സപ്ലൈകോ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്.

കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും, 46 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേര്‍ന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില. 20 രൂപ പരമാവധി വില്‍പ്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആര്‍പിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാന്റില്‍ ലഭ്യമാകും. സേമിയ/ പാലട പായസം മിക്‌സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്. സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കിയ പാലക്കാടന്‍ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടന്‍ മട്ട വടിയരി 5 കിലോയ്ക്ക് 310രൂപ , ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില.

ആറ്റിങ്ങലിൽ 45കാരനെ കാണ്മാനില്ല

ആറ്റിങ്ങൽ: അമ്പലമുക്ക് പണയിൽ ലൈനിൽ വിശാഖത്തിൽ താമസിക്കുന്ന ജിജു (45)നെ രണ്ടു ദിവസമായി കാണ്മാനില്ല. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് സ്ഥാപനത്തിൽ ജോലി ചെയ്തശേഷം വീട്ടിൽ തിരിച്ചെത്താതിനെ തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും, ബന്ധുക്കളും അന്വേഷണം ആരംഭിച്ചു. ജിജുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരിൽ 9895161635 ബന്ധപെടുക.

ആനപ്രേമികളുടെ ഇഷ്ടക്കാരന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

ആനപ്രേമികളുടെ ഇഷ്ടക്കാരന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

കോട്ടയം: കേരളത്തിലെ പ്രമുഖ ആനകളില്‍ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. നിരവധി ആരാധകരുള്ള ആന, രോഗങ്ങളെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. കോടനാട് ആനക്കളരിയില്‍ നിന്നും അവസാനം ലേലംവിളിച്ച ആനകളില്‍ ഒന്നായിരുന്നു.

കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്‍. കോടനാട്ട് നിന്നും വനംവകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തില്‍ പരവന്‍പറമ്പില്‍ വെള്ളൂകുന്നേല് കുഞ്ഞുഞ്ഞ് ജോസഫ് തോമസും ഭാര്യ ഈത്തമ്മയും ചേര്‍ന്നാണ് ആനയെ വാങ്ങിയത്. അന്ന് ആരാം എന്നായിരുന്നു പേര്.

1977 ഡിസംബര്‍ 14നാണ് ആനയെ വെള്ളൂക്കൂന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു ആനയ്ക്ക് പ്രായം.

ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പന്‍ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാര്‍ക്കൊക്കെ ഉത്സവമായിരുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍.

1977 ഡിസംബര്‍ 14നാണ് ആനയെ വെള്ളൂക്കൂന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു ആനയ്ക്ക് പ്രായം.

ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പന്‍ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാര്‍ക്കൊക്കെ ഉത്സവമായിരുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍.

ജിജുനെ കാണ്മാനില്ല

ജിജുനെ കാണ്മാനില്ല

ആറ്റിങ്ങൽ : അമ്പലമുക്ക് പണയിൽ ലൈനിൽ വിശാഖത്തിൽ താമസിക്കുന്ന ജിജു (45) നെ രണ്ടു ദിവസമായി കാണ്മാനില്ല. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് സ്ഥാപനത്തിൽ ജോലി ചെയ്തശേഷം വീട്ടിൽ തിരിച്ചെത്താതിനെ തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും, ബന്ധുക്കളും അന്വേഷണം ആരംഭിച്ചു. ജിജുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരിൽ 9895161635
ബന്ധപെടുക..

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സന്തോഷം പങ്കിട്ട് പ്രിയപ്പെട്ടവര്‍

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സന്തോഷം പങ്കിട്ട് പ്രിയപ്പെട്ടവര്‍

പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം. മമ്മൂട്ടി തിരിച്ചുവരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു മലയാളത്തിന്റെ മെഗാതാരം. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ടെസ്റ്റുകളുടെ ഫലം പുറത്ത് വന്നത്. അധികം വൈകാതെ താരം ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തും.

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതോടെ ആശ്വാസവും സന്തോഷവുമൊക്കെ പങ്കിടുകയാണ് അദ്ദേഹവുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍. ‘സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി’ എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്.

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി എന്നായിരുന്നു നിര്‍മാതാവും മമ്മൂട്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിയ്ക്കുന്ന ആളുമായ ആന്റോ ജോസഫ് കുറിച്ചത്. കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഫലം നല്‍കി നായകന്‍ വരുന്നു എന്ന് മമ്മൂട്ടിയുടെ കോസ്റ്റിയും ഡിസൈനറായ അഭിജിത്ത് സിയും കുറിക്കുന്നുണ്ട്. എല്ലാം ഓക്കെയാണെന്ന് രമേശ് പിഷാരടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരുടെ ഈ വാക്കുകള്‍ ആരാധകര്‍ക്കും ആവേശം പകരുകയാണ്. സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി ഈ പോസ്റ്റുകളുടെ താഴെയെത്തുന്നത്. മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷം പങ്കിടുകയാണ്. അദ്ദേഹം സിനിമാസെറ്റിലേക്കും ബിഗ് സ്‌ക്രീനിലേക്കും തിരിച്ചുവരുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടി സെപ്തംബര്‍ ആദ്യത്തോടെ തന്നെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാകും തിരിച്ചുവരവ്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം വലിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ സഹോദരീപുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ അറിയിച്ചിരുന്നു.

ഉള്ളൂരിൽ രാത്രി വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു

ഉള്ളൂരിൽ രാത്രി വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു

തിരുവനന്തപുരം: ഉള്ളൂരിൽ വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. ഇന്നലെ രാത്രിയിലായിലായിരുന്നു സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയാണ് ഇയാൾ.