by Midhun HP News | Aug 16, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഞായറാഴ്ച വരെയും, കര്‍ണാടക തീരത്ത് ചൊവ്വാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Aug 16, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം പെയ്തിറങ്ങിയത്. മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമാണിത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്‍ത്ഥാടകരാണ്. 150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. അതേസമയം കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.


by Midhun HP News | Aug 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധനവുണ്ടായില്ല.

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്.
ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.


by Midhun HP News | Aug 15, 2025 | Latest News, കേരളം
കൊല്ലം: പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആയൂര്‍ കുളഞ്ഞി കുണ്ടൂര്‍ പുതുവല്‍വീട്ടില്‍ അനില്‍-സിന്ധു ദമ്പതികളുടെ മകള്‍ അനഘ(16)യാണ് മരിച്ചത്. അനഘയെ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
by Midhun HP News | Aug 15, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ചില ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുടെ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗാമായാണ് കേന്ദ്ര റെയിൽവെ ബോർഡിൻ്റെ തീരുമാനം. 16 ട്രെയിനുകളിൽ ഈ മാസം 18 മുതലും ഒന്ന് വീതം ട്രെയിനുകളിൽ ഈ മാസം 19, 20 തീയ്യതികൾ മുതലും അധിക സ്റ്റോപ് അനുവദിക്കും. 23 ന് സർവീസ് ആരംഭിക്കുന്ന 2 ട്രെയിനുകൾക്കും 24 ന് സർവീസ് ആരംഭിക്കുന്ന ഒരു ട്രെയിനിലും അധിക സ്റ്റോപ്പുണ്ട്.
18.08.2025 മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലെ അധിക സ്റ്റോപ് താഴെ കൊടുത്തിരിക്കുന്നു. ട്രെയിൻ, അധികമായി അനുവദിച്ച സ്റ്റോപ്പ്, അവിടെ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്ന രീതിയിലാണ് വിവരങ്ങൾ.
ട്രെയിൻ നമ്പർ 13351 ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസ്
ഗുഡിയട്ടം: 01.53 / 01.55
വാണിയമ്പാടി: 02.23 / 02.25
2. ട്രെയിൻ നമ്പർ 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്
സിംഗനല്ലൂർ ഹാൾട്ട്: 08.34 / 08.35
3. ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്‌പ്രസ്
മേലാറ്റൂർ ഹാൾട്ട്: 15.42 / 15.43
പട്ടിക്കാട് ഹാൾട്ട്: 15.50 / 15.51
കുളുക്കല്ലൂർ ഹാൾട്ട്: 16.13 / 16.14
4. ട്രെയിൻ നമ്പർ 16326 കോട്ടയം – നിലമ്പൂർ റോഡ് എക്‌സ്‌പ്രസ്
കുളുക്കല്ലൂർ ഹാൾട്ട്: 10.23 / 10.24
പട്ടിക്കാട് ഹാൾട്ട്: 10.49 / 10.50
മേലാറ്റൂർ ഹാൾട്ട്: 10.57 / 10.58
5. ട്രെയിൻ നമ്പർ 16334 തിരുവനന്തപുരം സെൻട്രൽ – വരാവൽ എക്‌സ്‌പ്രസ്
കൊയിലാണ്ടി: 00.29 / 00.30
പയ്യന്നൂർ: 02.04 / 02.05
6. ട്രെയിൻ നമ്പർ 16187 കാരൈക്കൽ – എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസ്
ഒറ്റപ്പാലം: 03.35 / 03.36
7. ട്രെയിൻ നമ്പർ 16188 എറണാകുളം ജങ്ഷൻ – കാരൈക്കൽ എക്‌സ്‌പ്രസ്
ഒറ്റപ്പാലം: 01.13 / 01.14
8. ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യ റാണി എക്‌സ്‌പ്രസ്
തിരുവല്ല: 02.28 / 02.29
9. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്
തിരുവല്ല: 00.56 / 00.57
10. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്‌പ്രസ്
ഹരിപ്പാട്: 02.24 / 02.25
11. ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ്
ഹരിപ്പാട്: 02.45 / 02.46
ചിറയിൻകീഴ്: 04.19 / 04.20
12. ട്രെയിൻ നമ്പർ 16321 നാഗർകോവിൽ – കോയമ്പത്തൂർ എക്‌സ്‌പ്രസ്
ഇരുഗൂർ: 18.14 / 18.15
സിംഗനല്ലൂർ ഹാൾട്ട്: 18.19 / 18.20
അറൽവൈമൊഴി: 08.13 / 08.14
മേലപ്പാളയം: 08.51 / 08.52
13. ട്രെയിൻ നമ്പർ 16322 കോയമ്പത്തൂർ – നാഗർകോവിൽ എക്‌സ്‌പ്രസ്
സിംഗനല്ലൂർ ഹാൾട്ട്: 08.19 / 08.20
ഇരുഗൂർ: 08.23 / 08.24
മേലപ്പാളയം: 18.08 / 18.09
അറൽവൈമൊഴി: 18.52 / 18.53
14. ട്രെയിൻ നമ്പർ 16729 മധുരൈ – പുനലൂർ എക്‌സ്‌പ്രസ്
നങ്ങുനേരി: 02.20 / 02.21
അറൽവൈമൊഴി: 02.51 / 02.52
15. ട്രെയിൻ നമ്പർ 16730 പുനലൂർ – മധുരൈ എക്‌സ്‌പ്രസ്
അറൽവൈമൊഴി: 21.54 / 21.55
നങ്ങുനേരി: 22.55 / 22.56
16. ട്രെയിൻ നമ്പർ 12665 ഹൗറ – കന്യാകുമാരി എക്‌സ്‌പ്രസ്
കോടൈക്കനാൽ റോഡ്: 03.58 / 04.00
17. ട്രെയിൻ നമ്പർ 16336 നാഗർകോവിൽ – ഗാന്ധീധാം ബി.ജി എക്‌സ്‌പ്രസ് (19.08.2025 മുതൽ)
കൊയിലാണ്ടി: 00.29 / 00.30
പയ്യന്നൂർ: 02.04 / 02.05
കാഞ്ഞങ്ങാട്: 02.29 / —2.30
18. ട്രെയിൻ നമ്പർ 19259 തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്‌സ്‌പ്രസ് (21.08.2025 മുതൽ)
പയ്യന്നൂർ: 02.04 / 02.05
19. ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ് (23.08.2025 മുതൽ)
കൊയിലാണ്ടി: 00.29 / 00.30
20. ട്രെയിൻ നമ്പർ 12666 കന്യാകുമാരി – ഹൗറ എക്‌സ്‌പ്രസ്
കോടൈക്കനാൽ റോഡ്: 11.18 / 11.20
21. ട്രെയിൻ നമ്പർ 16861 പുതുച്ചേരി – കന്യാകുമാരി എക്‌സ്‌പ്രസ് (24.08.2025 മുതൽ)
വള്ളിയൂർ: 01.43 / 01.44
by Midhun HP News | Aug 15, 2025 | Latest News, ദേശീയ വാർത്ത
അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്റെയും അനുമതി ലഭിച്ചുവെന്ന് കൊല്‍ക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു.
ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.

‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദര്‍ശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സതാദ്രു ദത്ത പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോയും മെസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.
മെസിയുടെ കൂടെ ഇന്റര്‍ മയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിവരുമുണ്ടായേക്കാം എന്ന സംശയം ഉണ്ടെന്ന് ദത്ത പറഞ്ഞു.


Recent Comments