by Midhun HP News | Aug 15, 2025 | Latest News, ദേശീയ വാർത്ത
അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്റെയും അനുമതി ലഭിച്ചുവെന്ന് കൊല്‍ക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു.
ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.

‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദര്‍ശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സതാദ്രു ദത്ത പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോയും മെസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.
മെസിയുടെ കൂടെ ഇന്റര്‍ മയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിവരുമുണ്ടായേക്കാം എന്ന സംശയം ഉണ്ടെന്ന് ദത്ത പറഞ്ഞു.


by Midhun HP News | Aug 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബാർ അസോസിയേഷനിൽ സ്വാതന്ത്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ആറ്റിങ്ങൽ എസ്. സുരേഷ് കുമാർ രാവിലെ 9ന് ദേശീയ പതാക ഉയർത്തി.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് റസൂൽ ഷാൻ, ആറ്റിങ്ങൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യുണൽ ജഡ്ജ് ശ്രീകുമാർ ഡി, ആറ്റിങ്ങൽ കുടുംബകോടതി ജഡ്ജ് അനീഷ് കുമാർ പി. വി, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സി ഐ അജയൻ ജെ, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് ഐ ജിഷ്ണു, ബാർ അസോസിയേഷനിലെ അഭിഭാഷകർ, ഭാരവാഹികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Aug 15, 2025 | Latest News, ജില്ലാ വാർത്ത
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ 2025-26 അധ്യയന വർഷത്തെ 14 വിവിധ തനത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.
1. സഹപാഠിയുടെ ഭവന പുനർനിർമ്മാണം
2. ഭിന്ന ശേഷിക്കാരനായ സഹപാഠിക്ക് വീട്ടിൽ ലൈബ്രറി
3. സ്കൂളിൽ ഹാപ്പിനെസ്സ് പാർക്ക്, പൂന്തോട്ടം, പച്ചക്കറി തോട്ടം, ഓപ്പൺ ലൈബ്രറി എന്നിവയാണ് ഇതിൽ പ്രധാന പ്രവർത്തനങ്ങൾ
ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് സന്തോഷ് എസ്. അധ്യക്ഷനായ ചടങ്ങിൽ എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രിൻസിപ്പാൾ ജവാദ് സംസാരിച്ചു. ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബാബു രാജീവ് എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ നന്ദിയും അറിയിച്ചു.



by Midhun HP News | Aug 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തും പ്രവാസി മലയാളികളുടെ ഉന്നമനത്തിനുമായി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ആർ.കൊച്ചു കൃഷ്ണൻ്റെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏപ്പെടുത്തിയ എക്സലൻസി പുരസ്കാരം അയിലം ഗവ: എച്ച്.എസിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ ഭാര്യ സുശീലാമ്മ കഴിഞ്ഞ എസ്.എസ്. എൽ. സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ഭാഗ്യ എസിന് സമ്മാനിച്ചു.

പതിനായിരം രൂപയും മെമൊൻ്റോയും അടങ്ങിയതാണ് ഉപഹാരം. അയിലം സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ പൂർവവിദ്യാർഥി എന്ന നിലയിൽ പ്രധാനപങ്ക് വഹിച്ച വ്യക്തി കൂടിയാണ് ആർ.കൊച്ചുകൃഷ്ണൻ. കഴിഞ്ഞ വർഷമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ രണ്ടാം ചരമവാർഷികത്തെ അനുസ്മരിച്ചാണ് അവാർഡ് വിതരണം.
ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് എൻ. മുരളി, സ്കൂൾ വികസന സമിതി ചെയർമാൻ സജിൻ ഷാജഹാൻ, ഹെഡ്മാസ്റ്റർ ആർ. ശാന്തകുമാർ, ആർ. കൊച്ചു കൃഷ്ണൻ്റെ മക്കളായ സുനിൽ കൃഷ്ണൻ, സ്വാതി കൃഷ്ണൻ, മരുമകൻ അനീഷ് തുടങ്ങിവർ പങ്കെടുത്തു.


by Midhun HP News | Aug 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എം.എൽ.എ ഒ.എസ്. അംബിക വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശവും നൽകി.
സ്കൂൾ പ്രിൻസിപ്പാൾ ജവാദ്. എസ്, പിടിഎ പ്രസിഡൻ്റ് സന്തോഷ് എസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഹസീന, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ, സ്കൂൾ ചെയർപേഴ്സൺ അവന്തിക.എസ്. നായർ എന്നിവരും സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ദേശഭക്തി ഗാനങ്ങളും വിദ്യാർത്ഥികളുടെ പ്രസംഗങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
by Midhun HP News | Aug 15, 2025 | Latest News, കേരളം
താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.
ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.
11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.
Recent Comments