by Midhun HP News | Jul 30, 2025 | Latest News, ജില്ലാ വാർത്ത
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന് ആലംകോട് ഹാരിസൺ പ്ലാസയിൽ നടന്ന ഏകദിന പഠന ക്യാമ്പ് കര്‍ഷക കോൺഗ്രസ്സ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളിൽ നിന്നും പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു. ചടങ്ങില്‍ കര്‍ഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ് മികച്ച കർഷകരെ ആദരിച്ചു. DCC ജനറല്‍ സെക്രട്ടറിമാരായ പി. സൊണാൾജ്, ജോസഫ് പെരേര, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ എ.അഹമ്മദ് കബീര്‍, ആറ്റിങ്ങല്‍ ബിഷ്ണു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഇ. പി സവാദ് ഖാൻ, റോബിന്‍ കൃഷ്ണൻ, മേവർക്കൽ നാസര്‍, എച്ച്.ബഷീർ, ജില്ലാ ഭാരവാഹികൾ ആയ TS അനില്‍കുമാര്‍ അഭിലാഷ് ചാങ്ങാട്, മണനാക്ക് ഷിഹാബുദ്ദീൻ, ചന്ദ്രിക, രമ ഭായി, ഒറ്റൂർ പപ്പൻ, നഗരൂർ ശ്രീകുമാര്‍, അസീസ് കിനാലുവിള, എസ്. കെ സുജി, പള്ളിക്കൽ മോഹനൻ, അസ്ബർ പള്ളിക്കല്‍ മണ്ഡലം പ്രസിഡന്റുമാരായ അപ്പുക്കുട്ടൻ നായർ, വേണു കുമാർ, ഭുവനൻ, രോഹൻ, ഷൈജു ചന്ദ്രൻ, ഷെഫീഖ്, എന്നിവർ പങ്കെടുത്തു. രോഹൻ നന്ദി രേഖപ്പെടുത്തി.
by Midhun HP News | Jul 30, 2025 | Latest News, ജില്ലാ വാർത്ത
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഫുട്ട് വെയർ ഷോറും പോത്തൻകോട് ഒരുങ്ങി കഴിഞ്ഞു
പോത്തൻകോട് രാജകുമാരി വെഡ്ഡിംഗ് മാളിൽ ഒന്നാമത്തെ നിലയിൽ പണി കഴിപ്പിച്ച പുതിയ ഫുട്ട് വെയർ ഷോറും ഉദ്ഘാടനം ആഗസ്റ്റ് 2 ന് പ്രശ്സ്ത സിനിമം താരം വിൻസി അലോഷ്യസ് നിർവഹിക്കുന്നു.ഹെർക്കുലിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ അബ്ദുൽ ലത്തീഫ് ആദ്യ വില്‌പന നിർവഹിക്കും ഉദ്ഘാടനം സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ ഒരാൾക്ക് LED TV യും ഉദ്ഘാടന സമയം മുതൽ ഒരാഴ്ച്ച വരെ ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ ഒരാൾക്ക് ബെഡ് റും സെറ്റും സൗജന്യമായി നല്കുന്നു
by Midhun HP News | Jul 30, 2025 | Latest News, ജില്ലാ വാർത്ത, മരണം
കടുവയിൽ ദിവ്യദർശനത്തിൽ ജയകുമാർ (68) അന്തരിച്ചു.
ഭാര്യ: ഗീതകുമാരി
മകൾ: ഗോപിക
by Midhun HP News | Jul 30, 2025 | Latest News, കേരളം
തിരുവനന്തപുരം: ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നാലംഗ ഗുണ്ടാ സംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീണു പരിക്കേറ്റ ആളുമായാണ് നാലംഗ സംഘം ആശുപത്രിയിൽ എത്തിയത്. രോഗിയെ പരിശോധിക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ പ്രതികൾ തൊട്ടുപിന്നാലെ ആക്രമണവും അഴിച്ചുവിട്ടു.
ആശുപത്രി ജീവനക്കാർ വിളിച്ചറിയച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടൻ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാല് പേരെയും പൊലീസുകാർ വളഞ്ഞിട്ട് പിടിച്ചു. പൊലീസുകാരെ ആക്രമിച്ചതിലും പ്രതികൾക്കെതിരെ കേസെടുക്കും
by Midhun HP News | Jul 30, 2025 | Accidents, Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകവേയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു.
by Midhun HP News | Jul 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാലു ജില്ലാ കലക്ടര്‍മാര്‍ അടക്കം 25 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി, പാലക്കാട് കലക്ടര്‍ ജി പ്രിയങ്ക, കോട്ടയം കലക്ടര്‍ ജോണ്‍ വി സാമുവല്‍ എന്നിവരെയാണ് മാറ്റിയത്. എറണാകുളം കലക്ടറായിരുന്ന എന്‍എസ്‌കെ ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കെഎഫ്‌സി മാനേജിങ് ഡയറക്ടറുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
പാലക്കാട് കലക്ടറായിരുന്ന ജി പ്രിയങ്കയെ എറണാകുളം കലക്ടറായി മാറ്റിനിയമിച്ചു. പകരം ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു. ഇടുക്കി കലക്ടറായിരുന്ന വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിയാണ് ഇടുക്കി കലക്ടര്‍. കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോണ്‍ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കലക്ടര്‍.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന എസ് ഷാനവാസാണ് പുതിയ തൊഴിൽ വകുപ്പ് സെക്രട്ടറി. തൊഴിൽവകുപ്പ് സെക്രട്ടറി കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി നിയമിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ നിസാമുദ്ദീനാണ് കിലയുടെ പുതിയ ഡയറക്ടർ. രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും മാറ്റി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹിയിലെ അഡീഷണൽ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടറായ ഡോ.ജെ.ഒ.അർജുനെ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു.
ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനൽ സെക്രട്ടറിയായും നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയെ സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കലക്ടർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കലക്ടർ മിസാൽ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കലക്ടർ ഹരീഷ് ആർ.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.
ദേവികുളം സബ്കലക്ടറായിരുന്ന വി.എം. ജയകൃഷ്ണനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എം ഡി. കോട്ടയം സബ്കലക്ടർ ഡി. രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ്കലക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുൽ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തൽമണ്ണയിലും സബ്കലക്ടർമാരായി നിയമിക്കും.
Recent Comments