by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കിയതായും മന്ത്രി അറിയിച്ചു.
വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേരാണ് ഉള്ളത്. അതില്‍ 112 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് എട്ട് പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ച് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
ഫ്‌ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങും. യു.എസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലിൽ കരയിലെത്തിക്കും. തുടർന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ഇതിനുശേഷമാകും ബരിഹാരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. ഇതിനുശേഷമാകും ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തുക. ആക്സിയം 4 പേടകത്തിൽ ശുഭാംശുവിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ട്. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശനിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാർ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂർത്തിയാക്കിയത്.
പൂർണമായും സ്വയംനിയന്ത്രിതമായാണ് ഡ്രാഗണിന്റെ തുടർന്നുള്ള സഞ്ചാരം. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക. ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്പേസ് സ്റ്റേഷൻ എന്നിവയിൽ ശുഭാംശുവിന്റെ അനുഭവങ്ങൾ നിർണായകമാകും.
ജൂൺ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപി സ്വദേശിയായ ശുഭാംശു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആര്‍ഒയുടേതാണ്. വിത്തുമുളപ്പിക്കൽ, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവർത്തനം, മൈക്രോആൽഗകൾ ഗുരുത്വാകർഷണമില്ലായ്മയോട് എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആർഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കിയെന്ന് ഐഎസ്‌ആർഎ അറിയിച്ചു.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ മാമം രുഗ്മാ നിവാസിൽ എസ്സ്. രവീന്ദ്രൻ നായർ (68) അന്തരിച്ചു.
ഭാര്യ: വസന്ത കുമാരി
മക്കൾ: രുഗ്മ. വി. ആർ, രേവതി. വി. ആർ
മരുമക്കൾ: ബൈജു. ജെ, പ്രജീഷ് പ്രഭാകരൻ (ശാർക്കരേശ്വരി ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ്, മാമം)
ചെറുമക്കൾ: തന്മയ്. ബി. ആർ, തന്മയ. ബി. ആർ, നിവേദിത. പി. ആർ
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തക്ഷശില ലൈബ്രറി പ്രതിഭസംഗമം ലിപിൻരാജ് ഐ.എ.എസ് നിർവ്വഹിച്ചു. മാമം, തക്ഷശില ലൈബ്രറി
ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി രഞ്ജിത്ത്കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ മുൻസിപ്പൽ വാർഡ് അംഗം സതി,ജി.വി. ആർ.എം.യു.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി യു. ബി മനോജ്, തക്ഷശില വനിതാവേദി ചെയർപേഴ്സൺ ഉഷ പി.ജി, ബാലമഞ്ജരി പ്രസിഡൻ്റെ കുമാരി കൃഷ്ണ എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറി എക്സിക്യൂട്ടിവ് അംഗം മധുകുമാർ നന്ദി പറഞ്ഞു.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പൊലീസ് പിടികൂടി.
ഇവര്‍ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 11നാണ് 61 കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കിയത്. സ്ഥിരമായി പള്ളിയില്‍ പോകുന്നയാളായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ദിവസങ്ങള്‍ക്കുശേഷമാണ് മടങ്ങിവരാറുള്ളത്. മൂന്നാഴ്ചയായിട്ടും സ്ത്രീയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവര്‍ വര്‍ക്കലയില്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞമാസം 29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി വിപിന്‍ രാജ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു. നിലവിളിച്ച സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വിപിന്‍രാജ് പൊലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഈ അദ്ധ്യയന വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ നാളെ തുടങ്ങാനിരിക്കെ, കീം പരീക്ഷാ ഫലത്തില്‍ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്ത് 12 കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹാജരാകും. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിബിഎസ് ഇ വിദ്യാര്‍ത്ഥികള്‍ തടസ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ പറയുന്നു. സ്റ്റേ ഇല്ലെങ്കില്‍ അപരിഹാര്യമായ നഷ്ടമുണ്ടാകും. റാങ്ക് ലിസ്റ്റില്‍ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്പെക്ടസില്‍ ഭേദഗതി കൊണ്ടുവന്നത്. അക്കാര്യം മനസിലാക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. മാര്‍ക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസിലെ ഭേദഗതി. പുതിയ റാങ്ക് ലിസ്റ്റ് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments