by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയായപ്പോഴാണ് സ്ഥാനം ഒഴിയേണ്ടിവന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി പ്രവർത്തിക്കുകയാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാഷ്ട്രത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും ഞാൻ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതു നമ്മടെ പ്രതിബദ്ധതയാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാന്‍ പറഞ്ഞു.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ സിബിടി മോഡില്‍ നടത്താനും തീരുമാനിക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തിരുന്നു. പരീക്ഷാ മാഫിയ കാരണം ഒരുവിദ്യാര്‍ഥിയുടെയും ഭാവി തകരരുതെന്നും അനീതി നടക്കരുതെന്നുമായിരുന്നു മന്ത്രിയെന്ന നിലയില്‍ തന്റെ നിശ്ചയം. നീറ്റ് പരീക്ഷ ഫലങ്ങള്‍ നല്ലരീതിയില്‍ തന്നെ വരികയും ചെയ്തു. എന്നാല്‍ ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്ന ചിലര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചതായി ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്തില്‍ പറഞ്ഞു
ഞാന്‍ ജനാധിപത്യത്തിന്റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ്. ഒപ്പം യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും ബഹുമാനിക്കുന്നു. അവര്‍ ഭാരതത്തിന്റെ ഭാവി മാത്രമമല്ല ഭാവിയുടെ ശില്‍പികള്‍ കൂടിയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ സംഭവങ്ങളില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. ഇത് എന്റെ വ്യക്തിപരമായ വിഷയമല്ല. യുവശക്തി തന്നെയാണ് രാജ്യത്തിന്റെ യഥാര്‍ഥ കരുത്ത്. അവരെ തെറ്റിദ്ധാരണയുടെ ചക്രവ്യൂഹത്തില്‍ പെടാന്‍ അനുവദിക്കില്ലെന്നതാണ് തന്റെ നിശ്ചയം.
ജന്തര്‍മന്തറിലും രാജ്യത്തും നിലനില്‍ക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികള്‍ മുതലെടുക്കാതിരിക്കാനും രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കാനും ഒരുവിദ്യാര്‍ഥിയുടെ ഭാവി പോലും നിയമപരമായ സങ്കീര്‍ണതകളില്‍ കുടുങ്ങാതിരിക്കാനും അവരുടെ സമയം പഠനത്തിനും കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഞാന്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയതായും പ്രധാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. രാജ്യസേവനത്തിനാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന’- പ്രധാന്‍ പറഞ്ഞു.

by Midhun HP News | Jul 25, 2026 | Latest News, കേരളം
സൂര്യ നായകനായെത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസി’ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തുന്നത്. നടി മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് വെങ്കി അറ്റ്ലൂരി. “വിശ്വനാഥ് ആൻഡ് സൺസ്’ കണ്ടു കഴിഞ്ഞു തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആ സിനിമ ധാർമികമായി തെറ്റല്ലെന്ന് നിങ്ങൾക്ക് തോന്നും, ഒപ്പം നിങ്ങൾക്ക് വളരെ സംതൃപ്തിയും തോന്നും. പ്രൊജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു.
നായികയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് സൂര്യ സാറും എന്നോട് പറഞ്ഞിരുന്നു. എന്നാൽ മമിതയെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തു എന്നതിന്റെ കാരണം എനിക്കും സൂര്യ സാറിനും മാത്രമേ അറിയൂ. എന്നാൽ ടീസർ പുറത്തുവന്നതിന് ശേഷം എല്ലാവരും കൺവിൻസ് ആയി”.- വെങ്കി പറഞ്ഞു.
അതോടൊപ്പം കഥ പറഞ്ഞപ്പോൾ തന്നെ സൂര്യ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതായും സംവിധായകൻ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 40 കാരനായ ഒരു അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറും 20 കാരിയായ യുവതിയും തമ്മിലുള്ള പ്രണയവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജന്തര്‍മന്തറിലെ സമരക്കാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാര്‍ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണം എന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിസ്മയക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. പിന്നാലെ വിസ്മയയെ വിമര്‍ശിച്ച് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. വിയറ്റ്നാമില്‍ ജനിച്ചുവളര്‍ന്ന വിസ്മയക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതു കണ്ടപ്പോള്‍ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജര്‍ രവി പറഞ്ഞു.
‘മായ പഠിച്ചതും വളര്‍ന്നതുമെല്ലാം വിയറ്റ്നാമിലായിരുന്നു. അവിടെ ഒരു തെരുവുപട്ടിയെ ഒരാള്‍ അക്രമിക്കുന്നത് കണ്ട്, അതിനെ ദത്തെടുത്ത് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിച്ച് അനുമതി വാങ്ങി അതിനെയിപ്പോള്‍ വീട്ടില്‍ വളര്‍ത്തിക്കൊണ്ടിരിക്കുയാണ്. ഇതാണ് ആ കുട്ടിയുടെ മനസ്. ഒരു കുട്ടിയെ അടിക്കുന്നതുകണ്ട വികാരത്തില്‍ പങ്കുവെച്ച പോസ്റ്റാണ്. അതിനെ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്നു. മായക്ക് ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല’, മേജര്‍ രവി പറഞ്ഞു.
മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരമെന്നതടക്കമുള്ള ആരോപണങ്ങള്‍ മേജര്‍ രവി പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് എസ് വര്‍ക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

by Midhun HP News | Jul 25, 2026 | Latest News, കേരളം
വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. പേളിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ പേളിയെ ലക്ഷ്യമിട്ടുള്ള നടി മെറീന മൈക്കിളിന്റെ കുറിപ്പും ചര്‍ച്ചയായി മാറുകയാണ്. പേളിയുടെ പേരെടുത്ത് പറയാതെ, എന്നാല്‍ പേളിയെ തന്നെ ലക്ഷ്യം വച്ചുള്ള കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്.
വേണ്ടതെന്നും അവരെ കേള്‍ക്കുകയും മറുപടി നല്‍കുകയുമാണ് വേണ്ടതെന്നാണ് മെറീന പറയുന്നത്. മുമ്പൊരിക്കല്‍ പറഞ്ഞ ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിയില്ലെന്ന പേളിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചു കൊണ്ടാണ് മെറീനയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
നീയൊരിക്കല്‍ എന്നോട് പറഞ്ഞു, ‘നീ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്ക് അറിയില്ല’ എന്ന്. അത് സാരമില്ല. തിരിച്ചറിയപ്പെടുകയെന്നതല്ല ഒരാളുടെ മൂല്യം നിര്‍ണയിക്കുന്നത്. നിന്റെ തന്നെ വാക്കുകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് നമ്മള്‍ ഇന്ന് സംസാരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഞാന്‍ ആരെന്നതല്ല, എങ്ങനെ പ്രതികരിക്കണമെന്ന നിന്റെ തെരഞ്ഞെടുപ്പാണ് കാരണം. ചിലപ്പോഴൊക്കെ ആര്‍ക്ക് ആരെ അറിയാം എന്നതായിരിക്കില്ല വിഷയം. മറിച്ച്, ആരാണ് വിമര്‍ശനത്തെ ഭംഗിയായി കൈ കാര്യം ചെയ്തത് എന്ന് അനുസരിച്ചിരിക്കും.
പബ്ലിക് ഫിഗറുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത് ജനങ്ങള്‍ അത് അനുവദിക്കുന്നതിനാലാണ്. ആ സ്വാധീനത്തിനൊപ്പം ഉത്തരവാദിത്തമുണ്ടാകണം. സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍, എതിര്‍പ്പുകളെ കേള്‍ക്കാനും തയ്യാറാകണം. നിങ്ങളെ ചോദ്യം ചെയ്യുന്നവരെ പേരുകള്‍ വിളിക്കുകയോ പരിഹസിക്കുകയോ വ്യക്തിപരമായി ലക്ഷ്യം വെക്കുകയോ ചെയ്യരുത്.
പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്ന് കരുതി എഴുതിയ വാക്കുകള്‍ മായ്ച്ച് കളയാനാകില്ല. വിമര്‍ശകരെ ബ്ലോക്ക് ചെയ്താല്‍ വിമര്‍ശനം ഇല്ലാതാക്കില്ല. പുകഴ്ത്തല്‍ മാത്രം അനുവദിക്കപ്പെടുന്നൊരു എക്കോ ചേംബറാണ് സൃഷ്ടിക്കപ്പെടുക. എല്ലാവരും നിങ്ങളോട് വിയോജിപ്പ് പങ്കുവെക്കുമ്പോള്‍ എത്ര ഉച്ചത്തില്‍ സംസാരിക്കുന്നുവെന്നതല്ല നേതൃത്വം. എങ്ങനെ ശാന്തമായും ആത്മാര്‍ത്ഥമായി നിങ്ങള്‍ എതിര്‍പ്പുകളോട് പ്രതികരിക്കുന്നു എന്നതിലാണ് അത് അളക്കപ്പെടുന്നത്.
ഇത് വെറുപ്പിനെക്കുറിച്ചല്ല. ഇത് ആരേയും വലിച്ച് താഴെയിടാനല്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചവരില്‍ നിന്നും സ്ഥിരതയും ഉത്തരവാദിത്തവും ബഹുമാനവും പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ നിലപാട് നീതിയുക്തമാണെങ്കില്‍ വസ്തുതകള്‍ വച്ച് പ്രതിരോധിക്കൂ. വിഷയത്തെ അഭിമുഖീകരിക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. ചോദിക്കുന്നവരെ ആക്രമിക്കാതിരിക്കൂ. അതാണ് സത്യസന്ധതയും സ്വാധീനവും തമ്മിലുള്ള വ്യത്യാസം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവത്തെയാണ് മെറീന കുറിപ്പില്‍ സൂചിപ്പിക്കുന്നത്. അന്ന് അവതാരകയായിരുന്ന പേളി മെറീന അതിഥിയായി എത്തിയപ്പോള്‍ ഷോ ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. എന്നാല്‍ തന്റെ വിശദീകരണം കേള്‍ക്കാന്‍ മെറീന തയ്യാറായില്ലെന്നാണ് പേളി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഈ സംഭവം ഓര്‍മിപ്പിക്കുകയാണ് മെറീനയുടെ കുറിപ്പ്.

by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്.
പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹന്‍ പോര്‍ട്ടലില്‍ ‘നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്’ എന്നു രേഖപ്പെടുത്താനാണ് പ്രധാന നിര്‍ദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഉടമയുടെ ഡ്രൈവിങ് ലൈസന്‍ സ് പുതുക്കല്‍ തുടങ്ങിയ അപേക്ഷകള്‍ അധികൃതര്‍ പരിഗണിക്കില്ല. പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമേ സേവ നങ്ങള്‍ ലഭ്യമാകൂ.
കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയില്‍/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനക ട്രാഫിക് പിഴകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കരടി നിര്‍ദേശിക്കുന്നു.

by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
വേറിട്ട രീതിയിൽ തന്റെ നിലപാടുകൾ പറഞ്ഞ് സോഷ്യൽ മീഡിയയെ എപ്പോഴും അമ്പരപ്പിക്കാറും ചിരിപ്പിക്കാറുമുള്ള നടിയാണ് രാഖി സാവന്ത്. പ്രതിഷേധങ്ങളിൽ പോലും രാഖി വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുക്കാറ്. നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ കടുത്ത രീതിയിലാണ് രാഖി പ്രതികരിച്ചിരിക്കുന്നത്.
ചുവപ്പ് നിറത്തിലെ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു രാഖിയുടെ പ്രതിഷേധം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടി ചുവപ്പ് നിറം പുരട്ടിയ ഒരു സാനിറ്ററി പാഡ് പുറത്തെടുക്കുകയും വിദ്യാർഥികളെ മർദിക്കുന്നവർക്ക് നേരെ പ്രതിഷേധ സൂചനയായി താൻ ഉപയോഗിച്ച സാനിറ്ററി പാഡ് എറിയുമെന്നും അവർ പറഞ്ഞു. അതോടൊപ്പം നിലവിലെ സർക്കാരിന് വോട്ട് നൽകിയതിൽ ഖേദമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“വിദ്യാർഥികളെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് നേരെ ഞാൻ ഇത് എറിയും. നിങ്ങൾ രാജിവയ്ക്കണം. നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ, രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ…രാജി വച്ചേ മതിയാകൂ. ഞാൻ എന്റെ വോട്ട് നൽകിയതാണ്, ഇത് ഞാൻ വിദ്യാർഥികളെ മർദിച്ചവരുടെ മുഖത്തേക്ക് എറിയും”.- രാഖി പറഞ്ഞു.
പ്രതിഷേധത്തിനായി പഞ്ചാബിൽ നിന്നും ബിഹാറിൽ നിന്നും ആളുകൾ എത്തിയത് അധികാരികളെ ഭയപ്പെടുത്തിയെന്ന് അവർ പറഞ്ഞു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ രൂക്ഷമായി വിമർശിച്ച രാഖി, നേതാക്കളെ അധികാരത്തിലേറ്റാനും താഴെയിറക്കാനും ജനങ്ങൾക്ക് പരമാധികാരമുണ്ടെന്നും പറഞ്ഞു.
അതേസമയം രാഖിയുടെ പ്രതിഷേധം ജെൻ സി കുട്ടികളും ഏറ്റെടുത്തിരിക്കുകയാണ്. “രാഖി സാവന്തിനെ പ്രധാന മന്ത്രിയാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’, “രാഖിജി നീ എവിടെയാണ്? ഞങ്ങൾക്ക് നിന്നെ വേണം എന്നൊക്കെയാണ് രാഖി സാവന്തിന്റെ വിഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

Recent Comments