by Midhun HP News | Jun 6, 2025 | Latest News, കേരളം
കാസര്‍കോട്: അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ് അപകടം. റോഡിലെ ഓവുചാലില്‍ വീണ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വീട്ടിലേക്കെത്താന്‍ 50 മീറ്റര്‍ ശേഷിക്കേ റോഡില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാര്‍ ഓഫ് ആയതോടെ കുടുംബത്തെ പുറത്തിറക്കി ഹരിദാസ് കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മുന്നോട്ട് പോയ കാര്‍ നിയന്ത്രണം വിട്ട് വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
by Midhun HP News | Jun 6, 2025 | Latest News, കേരളം
കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.
നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്.
ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.
by Midhun HP News | Jun 6, 2025 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് അവിക്സിന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ മുസ്ലിം ജമാഅത്തിന് സമീപം താമസിക്കുന്ന അഹമ്മദ് (27) മരണപ്പെട്ടു. ആലംകോട് സഹറൽ മന്തി റസ്റ്റോറന്റിലെ സ്റ്റാഫുകൾ സഞ്ചരിച്ചിരുന്ന ബൈക്കും അഹമ്മദ് സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മലപ്പുറം സ്വദേശി ശ്രീഹരി (22),
കോട്ടയം സ്വദേശി ആദിത്യൻ (22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും അവധി തീരുമാനിച്ചതായുള്ള പ്രഖ്യാപനം.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എ.സി.എ.സി നഗറിൽ ആർ നാണിക്കുട്ടി (80) അന്തരിച്ചു.
സഹോദരങ്ങൾ ആർ അമ്മു,ആർ കൃഷ്ണൻകുട്ടി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിൽ രാവിലെ 11.00 മണിക്ക് പ്രിൻസിപ്പാൾ ഡോ. സുമ എൽ എസ്, വാർഡ് കൗൺസിലർ ജി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടുകയും തുടർന്ന് പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ പറ്റി അഗ്രികൾചറൽ അസിസ്റ്റന്റ് ഓഫീസർ എസ് കെ ഷിനു കോളേജിലെ കുട്ടികൾക്കു അവബോധം നൽകി.
പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഉത്തരവാദിത്ത്വം ഓർമ്മപ്പെടുത്തുന്നതിനായിട്ടാണ് ജൂണ് 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 2025 ലെ പരിസ്ഥിതി ദിനത്തിലെ പ്രധാന സന്ദേശം “പ്ലാസ്റ്റിക് മലിനീകരണം നിർത്തുക പുനരുപയോഗം പ്രോത്സാഹിപ്പിക്കുക” എന്നതാണ്.
ഇതിനു പുരമെ ഐ എച്ച് ആർ ഡി യുടെ തിരുവനന്തപുരം പി.എം ജി യിൽ പ്രവർത്തി ക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ എൻ.എസ്.എസ് കുട്ടികളുടെ ഫ്‌ളാഷ്മോബ് പ്രോഗ്രാം സംഘടിപ്പിച്ചു. എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർമാരായ വാണി ആർ, അരുൺ നാഥ് ആർ, അഭിലാഷ് വി എസ് എന്നിവർ നേതൃത്വം നൽകി.
Recent Comments