ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം.. ഡ്രോൺ പറത്തി കൊറിയൻ യുവതി.. അന്വേഷണം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം.. ഡ്രോൺ പറത്തി കൊറിയൻ യുവതി.. അന്വേഷണം

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്.ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറന്നത്. കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന് മുകളിലൂടെയാണ് ഡ്രോൺ പറന്നത്.

രണ്ടു ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം യുവതി എത്തിയെന്നാണ് വിവരം. യുവതി ഡ്രോൺ ഉപയോഗിച്ചതായി നിർണായക മൊഴിയും ലഭിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.,

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

2024 – 2025 ലെ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഗായത്രി ബാബു, ദേവപ്രിയ.ആർ.എസ്, ആകാശ് ഷിബു, എന്നിവരെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി സി.ജി. വിഷ്‌ണു ചന്ദ്രൻ, ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ,സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എസ്. സതീഷ് കുമാർ പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. അടുത്ത ബന്ധുക്കളൊഴികെയുള്ളവർ സന്ദർശനം ദയവായി ഒഴിവാക്കണം. ആശുപത്രികളിൽ ഉൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നത്. ആ​ഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ മീറ്റിങ്ങുകൾ നടത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. പിന്നാലെയാണ് ഇപ്പോൾ 519ൽ എത്തിയത്. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ ബാധിതരേറയും ഉള്ളത്.

തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ രോ​ഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ​ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വിലയിരുത്തി.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു.

വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോ​ഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ​ഗർഭിണികളും ​ഗുരുതര രോ​ഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോ​ഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടക്കിടെ സോപ്പുപയോ​ഗിച്ച് കൈ കഴുകണമെന്നും ആരോ​ഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നു.

കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള മത്സ്യബന്ധന നിരോധനം: 40,000 പേർക്ക് തൊഴിൽ നഷ്ടമായി

കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള മത്സ്യബന്ധന നിരോധനം: 40,000 പേർക്ക് തൊഴിൽ നഷ്ടമായി

ആലപ്പുഴ തീരത്ത് കണ്ടെയ്നർ കപ്പലായ എം എസ് സി എൽസ 3 (MSC Elsa 3) മുങ്ങിയത് പ്രാദേശിക മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി, കഴിഞ്ഞ നാല് ദിവസമായി ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഏകദേശം 40,000 മത്സ്യത്തൊഴിലാളികൾ തൊഴിൽ നഷ്ടമായി.

കൂടുതൽ പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റി കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവച്ചത് ഈ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ, ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു.

കപ്പൽച്ചേതത്തെക്കുറിച്ച് അടിയന്തര പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന് കത്തെഴുതി. ദുരന്തം മൂലം വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ ഇതുവരെയില്ലാത്ത ഒരു പ്രതിസന്ധിയാണ് നേരിടുന്നത്,” എന്ന് വേണുഗോപാൽ പറഞ്ഞു.

“കപ്പൽ മുങ്ങിയതിലൂടെ ഉണ്ടാകുന്ന ദീർഘകാല ആഘാതം വിലയിരുത്തുന്നതിന് പാരിസ്ഥിതിക പഠനം നടത്തണം, കൂടാതെ ഇതുമൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്ന്.”കേരള സ്വതന്ത്ര മത്സ്യ തൊഴിലാലി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്‌സൺ പൊള്ളയിൽ ആവശ്യപ്പെട്ടു.

“മത്സ്യത്തൊഴിലാളി സമൂഹം ദുരിതത്തിലാണ്. ആലപ്പുഴയിലും കൊല്ലത്തും മാത്രം 40,000-ത്തിലധികം ആളുകൾ കടലിനെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണം. മാത്രമല്ല ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും,” ജാക്‌സൺ പറഞ്ഞു.

എണ്ണയും രാസവസ്തുക്കളും വെള്ളത്തിൽ കലരാനുള്ള സാധ്യതയുണ്ടെന്നതിനാൽ കപ്പൽ അപകടം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടതുണ്ടെന്ന് തോട്ടപ്പള്ളിയിലെ പരിസ്ഥിതി പ്രവർത്തകനായ സജി ജയമോഹൻ പറഞ്ഞു. “കപ്പൽ മുങ്ങിയതിനെത്തുടർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് തരികളും പഞ്ഞിയും മത്സ്യങ്ങൾ തിന്നുന്നു. ഇത് ജലജീവികൾക്കും മനുഷ്യർക്കും ദീർഘകാല പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും. തൃക്കുന്നപ്പുഴ തീരത്ത് കരയ്ക്കടിഞ്ഞ ഒരു ഡോൾഫിൻ ഒരു ഉദാഹരണമായിരിക്കാം. അതിനെ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് സജി പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, മത്സ്യത്തൊഴിലാളി സമൂഹം ഔദ്യോഗിക ഇടപെടലിനായി കാത്തിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുമ്പോൾ, ദുർബലമായ സമുദ്ര ആവാസവ്യവസ്ഥയെയും അതുമായി ബന്ധപ്പെട്ട ഉപജീവനമാർഗ്ഗങ്ങളെയും സംരക്ഷിക്കുന്നതിനും അടിയന്തര സഹായത്തിനും ദീർഘകാല സംരക്ഷണത്തിനുമായി സർക്കാർ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർഎണ്ണയും രാസവസ്തുക്കളും വെള്ളത്തിൽ കലരാനുള്ള സാധ്യതയുണ്ടെന്നതിനാൽ കപ്പൽ അപകടം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടതുണ്ടെന്ന് തോട്ടപ്പള്ളിയിലെ പരിസ്ഥിതി പ്രവർത്തകനായ സജി ജയമോഹൻ പറഞ്ഞു. “കപ്പൽ മുങ്ങിയതിനെത്തുടർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് തരികളും പഞ്ഞിയും മത്സ്യങ്ങൾ തിന്നുന്നു. ഇത് ജലജീവികൾക്കും മനുഷ്യർക്കും ദീർഘകാല പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും. തൃക്കുന്നപ്പുഴ തീരത്ത് കരയ്ക്കടിഞ്ഞ ഒരു ഡോൾഫിൻ ഒരു ഉദാഹരണമായിരിക്കാം. അതിനെ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് സജി പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, മത്സ്യത്തൊഴിലാളി സമൂഹം ഔദ്യോഗിക ഇടപെടലിനായി കാത്തിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുമ്പോൾ, ദുർബലമായ സമുദ്ര ആവാസവ്യവസ്ഥയെയും അതുമായി ബന്ധപ്പെട്ട ഉപജീവനമാർഗ്ഗങ്ങളെയും സംരക്ഷിക്കുന്നതിനും അടിയന്തര സഹായത്തിനും ദീർഘകാല സംരക്ഷണത്തിനുമായി സർക്കാർ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ.

ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമയുടെ പിതാവ് അന്തരിച്ചു

ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമയുടെ പിതാവ് അന്തരിച്ചു

ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമ നിസാമിന്റെ പിതാവ് പെരിങ്ങമ്മല കൊച്ചു കരിക്കകം നസീറാമൻസിൽ അബൂബക്കർ ഹാജി (83 )മരണപ്പെട്ടു.

എസ് വീണ (57) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്) അന്തരിച്ചു

എസ് വീണ (57) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്) അന്തരിച്ചു

ആറ്റിങ്ങൽ: മാമംനട സനാതനത്തിൽ എസ് വീണ (57)(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ .പി.എസ്, മുക്കുടിൽ) അന്തരിച്ചു.
ഭർത്താവ്: അഡ്വ കെ.എസ് പ്രകാശ്.
മകൾ ഡോ: മാളവിക പി.വി (സി.എസ്.ഐ ഹോസ്പിറ്റൽ, കഴക്കൂട്ടം)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്വവസതിയിൽ