കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ലഷ്‌കര്‍ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചു. രണ്ടു ഭീകരരെ സുരക്ഷാസേന വളഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്‍പഥേര്‍ കെല്ലര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

അതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കശ്മീരില്‍ പതിച്ചിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും. 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി കുമരകത്താവും താമസിക്കുക. ഇന്തോ-പാക്ക് സംഘർഷത്തെ തുടർന്ന് നേരത്തെ സന്ദർശനം മാറ്റി വച്ചിരുന്നു.
എന്നാൽ സംഘർഷ സാഹചര്യം അയയുകയും, വെടി നിർത്തൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രതി ശബരിമല അയ്യപ്പ ദർശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ സുരക്ഷ കർശനമാക്കും. ഇത് രണ്ടാമത്തെ രാഷ്ട്രപതിയാണ് ശബരിമല സന്ദർശനം നടത്തുന്നത്. 1973 ഏപ്രിൽ 10 ന് അന്നത്തെ രാഷ്ട്പ്രതിയായിരുന്ന വി വി ഗിരി ശബരിമലയിൽ ദർശനം നടത്തിയിരുന്നു.

ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു

കേര കർഷകരുടെ 139.കോടി രൂപ വക മാറ്റി ചെലവഴിച്ചതിനെതിരെയും, റബ്ബറിന്റെ താങ്ങുവില ഉയർത്തുന്നതിനും, നെൽ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും, മറ്റു കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്. കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു.

ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ തുളസീദാസ്, എച്ച് ബഷീർ, കിരൺ കൊല്ലമ്പുഴ, മണനാക്ക് ഷിഹാബുദ്ദീൻ, കെ സുരേന്ദ്രൻ നായർ, ശശിധരൻ നായർ, യു. പ്രകാശ്, എസ്.ഭാസി, വിജയൻ സോപാനം തുടങ്ങിയവർ സംസാരിച്ചു.

സാലിഉമ്മാൾ (92) അന്തരിച്ചു

സാലിഉമ്മാൾ (92) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തെരുവ് ബി.സി.ഡി ഹൗസിൽ സാലിഉമ്മാൾ (92) അന്തരിച്ചു. സി.പി.ഐ.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സുധീറിൻ്റെ ഭാര്യാ മാതാവിന്റെ ഉമ്മയാണ് പരേത.
മകൾ: പരേതയായ സഹകരണ സംഘം ജില്ലാ ജോയിൻ്റ് രജിസ്ട്രാർ നുസൈഫ ബീവി.

ഇന്നും നാളെയും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകൡലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുളളത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

തെക്കന്‍ ആന്‍ഡമാന്‍ കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവയുടെ ചില മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള 3 മുതല്‍ 4 ദിവസത്തിനുള്ളില്‍, തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും, ആന്‍ഡമാന്‍ കടലിന്റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത .

വെള്ള വയറന്‍ കടല്‍ പരുന്തിന് കണ്ണൂരില്‍ ചികിത്സ; ആശ്വാസ തണല്‍

വെള്ള വയറന്‍ കടല്‍ പരുന്തിന് കണ്ണൂരില്‍ ചികിത്സ; ആശ്വാസ തണല്‍

കണ്ണൂര്‍: അവശനിലയില്‍ കണ്ട, അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള വയറന്‍ കടല്‍ പരുന്തിനെ ചികിത്സ നല്‍കി രക്ഷിച്ച് കണ്ണൂര്‍ ജില്ലാ വെറ്ററിനറി ആശുപത്രി. ജില്ലാ വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പത്മരാജനാണ് പരുന്തിനെ ചികിത്സിച്ചത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷം പരുന്തിനെ തനത് ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടും.

അതീവ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഈ ഇനത്തില്‍പ്പെട്ട പരുന്തിനെ കഴിഞ്ഞ ദിവസം തലശേരി ഉസന്‍ മൊട്ടയിലെ ഒരു വീട്ടില്‍ നിന്നും പക്ഷിമൃഗസ്‌നേഹികളുടെ സംഘടനയായ മാര്‍ക്ക് പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാര്‍ക്ക് പ്രവര്‍ത്തകര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച കടല്‍ പരുന്തിന് വലത്തെ ചിറകിന് പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ നല്‍കിയത്. ഉയരം കൂടിയ മരങ്ങളില്‍ കൂട്ടുകൂടുന്ന പക്ഷിയാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം കണ്ടുവരുന്നതാണ് വെള്ള വയറന്‍ പരുന്തുകള്‍.

ഹലീറ്റുസ് ലെകൊഗെസര്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയെ മുന്‍കാലങ്ങളില്‍ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ റെഡ് ലിസ്റ്റില്‍പ്പെട്ട വംശനാശം നേരിടുന്ന പക്ഷിയാണിത്. മാഹി മുതല്‍ ഗോവന്‍ തീരങ്ങള്‍ വരെയാണ് മുന്‍ കാലങ്ങളില്‍ വെള്ളവയറന്‍ പരുന്തുകളെ കണ്ടു വന്നിരുന്നത്. എന്നാല്‍ നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം വിരലില്‍ എണ്ണാവുന്നത്രയും പക്ഷികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉയരമുള്ള മരങ്ങളില്‍ കൂടുകൂട്ടി താമസിക്കുന്ന ഇവയുടെ പ്രധാന ആഹാരം കടല്‍ പാമ്പുകളും കടല്‍ ആമകളുമാണ്. മറ്റു പരുന്തുകളെ അപേക്ഷിച്ച് പറക്കുമ്പോള്‍ പൂര്‍ണമായും വെള്ളനിറത്തിലാണ് ഇവയെ ദൃശ്യമാവുക. വയറും ചിറകിന്റെ ഉള്‍വശവും പൂര്‍ണമായും വെള്ളനിറത്തിലാണ്. ഉസന്‍ മൊട്ടയിലെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്ക് പ്രവര്‍ത്തകര്‍ സംരക്ഷണമേറ്റെടുത്തത്.